നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ബീഡി പായ്ക്കറ്റിൽ മെസിയുടെ ചിത്രം; താരത്തിന്റെ ഇന്ത്യയിലെ ആദ്യത്തെ ബിസിനസ് സംരംഭമെന്ന് സോഷ്യൽ മീഡിയ

  ബീഡി പായ്ക്കറ്റിൽ മെസിയുടെ ചിത്രം; താരത്തിന്റെ ഇന്ത്യയിലെ ആദ്യത്തെ ബിസിനസ് സംരംഭമെന്ന് സോഷ്യൽ മീഡിയ

  ഇതേ ബീഡി നിര്‍മാതാക്കള്‍ കളിക്കളത്തില്‍ മെസിയുടെ എതിരാളിയായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ചിത്രം ഉപയോഗിച്ചും ബീഡി വില്‍പ്പന നടത്തുന്നുണ്ടെന്ന് ചിലര്‍ കണ്ടെത്തി.

  • Share this:
   ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി, ഇക്കഴിഞ്ഞ കോപ്പ അമേരിക്ക ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ബ്രസീലിനെ പരാജയപ്പെടുത്തി അര്‍ജന്റീന കിരീടം സ്വന്തമാക്കിയതിനും എത്രയോ കാലം മുമ്പ് തന്നെ ഇന്ത്യയിലെ കായികപ്രേമികളുടെ ഹൃദയത്തില്‍ ചിരപ്രതിഷ്ഠ നേടിയ താരമാണ്. എന്നാല്‍ പ്രാദേശികമായി നിര്‍മിക്കപ്പെടുന്ന ഒരു ബീഡി പായ്ക്കറ്റിലും ഇപ്പോള്‍ ഈ മഹാനായ കളിക്കാരന്റെ ചിത്രം ഇടം നേടിയിരിക്കുകയാണ്.

   പുകയിലയുടെ കഷണങ്ങള്‍ തെണ്ട് എന്നറിയപ്പെടുന്ന മരത്തിന്റെ ഉണങ്ങിയ ഇലയില്‍ പൊതിഞ്ഞ് നിര്‍മിക്കുന്ന സിഗരറ്റിന്റെ ചെറിയ രൂപമാണ് ബീഡി. 34 വയസുകാരനായ ഫുട്‌ബോള്‍ മിശിഹയുടെ ചിത്രം ബീഡി പായ്ക്കറ്റില്‍ പ്രിന്റ് ചെയ്തത് ശ്രദ്ധയില്‍പ്പെട്ട റുപിന്‍ ശര്‍മ്മ എന്ന വ്യക്തിയാണ് ട്വിറ്ററില്‍ ആ ചിത്രം പങ്കുവെച്ചത്. വളരെ വേഗത്തിലാണ് ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയത്. പായ്ക്കറ്റിന് പുറത്ത് 'മെസി ബീഡി' എന്നും അച്ചടിച്ചിട്ടുണ്ട്. ഒരു സ്യൂട്ട് ധരിച്ച് പുഞ്ചിരിക്കുന്ന മെസിയുടെ ചിത്രവും ആ പായ്ക്കറ്റിന് പുറത്ത് നമുക്ക് കാണാം.

   കുറെ വര്‍ഷങ്ങളായി ഈ കമ്പനി ബീഡി വില്‍പ്പന നടത്തുന്നുണ്ടെന്ന് ഒരു ട്വിറ്റര്‍ ഉപയോക്താവ് ചിത്രത്തിന് താഴെ കമന്റായി എഴുതി. ഈ ബീഡി നിര്‍മിക്കുന്ന ഫാക്റ്ററിയുടെ പേരും സ്ഥലവും പായ്ക്കറ്റിന് മുകളില്‍ പരാമര്‍ശിച്ചിട്ടുണ്ട്. പശ്ചിമ ബംഗാളിലെ ധുലിയന്‍ എന്ന പ്രദേശത്തെ ആരിഫ് ബീഡി ഫാക്റ്ററിയാണ് ഈ ബീഡിയുടെ നിര്‍മാതാക്കള്‍.   ഒട്ടനേകം തമാശ നിറഞ്ഞ കമന്റുകളാണ് മെസിയുടെ ചിത്രമുള്ള ഈ ബീഡി പായ്ക്കറ്റിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ മെസി സഹകരിക്കുന്ന ആദ്യത്തെ ബിസിനസ് സംരംഭമാണ് ഇത് എന്ന് സൂചിപ്പിക്കുന്ന നര്‍മം നിറഞ്ഞ കമന്റുകള്‍ക്കും കുറവില്ല. 'ഇത് വലിച്ചുനോക്കൂ, ജീവിതത്തില്‍ ഒരിക്കലും നിങ്ങള്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തില്ല. ഇംഗ്ലണ്ട് ടീമിന് വേണ്ടി പ്രത്യേകം തയ്യാറാക്കിയത്' എന്നാണ് ഒരു ട്വിറ്റര്‍ ഉപയോക്താവ് ഈ ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചത്. യൂറോ കപ്പ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇറ്റലിയോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോറ്റു മടങ്ങിയ ഇംഗ്ലീഷ് സംഘമായിരുന്നു ആ കമന്റിന്റെ ഉന്നം. കൗതുകമെന്നോണം ഇതേ ബീഡി നിര്‍മാതാക്കള്‍ കളിക്കളത്തില്‍ മെസിയുടെ എതിരാളിയായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ചിത്രം ഉപയോഗിച്ചും ബീഡി വില്‍പ്പന നടത്തുന്നുണ്ടെന്ന് ചിലര്‍ കണ്ടെത്തി.

   കേരളത്തില്‍ ഇതിനിടെ ഒരു ബീഡി തൊഴിലാളി തന്റെ ജീവിതകാലത്തെ ആകെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തുകൊണ്ട് വലിയ മാതൃക സൃഷ്ടിച്ചിരുന്നു. എല്ലാ ജനങ്ങള്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കുന്നതിന് വേണ്ടി ആരംഭിച്ച വാക്‌സിന്‍ ചലഞ്ചില്‍ പങ്കാളിയായിക്കൊണ്ടാണ് അദ്ദേഹം വലിയ തുക സംഭാവന നല്‍കിയത്.

   ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളില്‍ പ്രാദേശിക കമ്പനികള്‍ ബീഡി തെറുത്ത് വളരെ തുച്ഛമായ വിലയ്ക്ക് വില്‍പ്പന നടത്തുന്നുണ്ട്. പലപ്പോഴും സ്ത്രീകളും കുട്ടികളുമാണ് ബീഡി തൊഴിലില്‍ ഏര്‍പ്പെടാറുള്ളത്. ദയനീയമായ തൊഴില്‍ സാഹചര്യങ്ങള്‍ മൂലം ബീഡി തൊഴിലാളികള്‍ക്ക് പല ആരോഗ്യപ്രശ്‌നങ്ങളും നേരിടേണ്ടി വരുന്നതിന്റെ വാര്‍ത്തകളും പല ഭാഗങ്ങളില്‍ നിന്ന് പുറത്തു വരാറുണ്ട്.
   Published by:Sarath Mohanan
   First published:
   )}