ഇന്റർഫേസ് /വാർത്ത /Buzz / നിശ്ചലമായ നയാഗ്ര വെള്ളച്ചാട്ടം കണ്ടിട്ടുണ്ടോ? തണുത്തുറഞ്ഞ നയാഗ്രയുടെ ചിത്രങ്ങളും വീഡിയോകളും വൈറലാകുന്നു

നിശ്ചലമായ നയാഗ്ര വെള്ളച്ചാട്ടം കണ്ടിട്ടുണ്ടോ? തണുത്തുറഞ്ഞ നയാഗ്രയുടെ ചിത്രങ്ങളും വീഡിയോകളും വൈറലാകുന്നു

നയാഗ്ര

നയാഗ്ര

വെള്ളച്ചാട്ടം പൂർണമായും മരവിച്ച് ഐസായി മാറുക എന്നത് അസാധ്യമായ കാര്യമാണെങ്കിലും, മാസങ്ങളായി തുടരുന്ന മൈനസ് ഡിഗ്രീ താപനില വെള്ളച്ചാട്ടത്തിലും അതിന്റെ പരിസര പ്രദേശത്തും ഐസ് കട്ടകൾ ഉണ്ടാകുന്നതിന് കാരണമായി.

  • Share this:

വെള്ളച്ചാട്ടം പൂർണമായും മരവിച്ച് ഐസായി മാറുക എന്നത് അസാധ്യമായ കാര്യമാണെങ്കിലും, മാസങ്ങളായി തുടരുന്ന മൈനസ് ഡിഗ്രീ താപനില വെള്ളച്ചാട്ടത്തിലും അതിന്റെ പരിസര പ്രദേശത്തും ഐസ് കട്ടകൾ ഉണ്ടാകുന്നതിന് കാരണമായി. അതിനു ചുറ്റും വെള്ളം ഒഴുകുകയും ചെയ്യുമ്പോൾ പിറക്കുന്നത് ''ഫ്രോസൺ ഫാൾസ്''(ഐസുകട്ടകളുടെ വെള്ളച്ചാട്ടം) എന്ന അത്ഭുതകരമായ കാഴ്ച്ചയാണ്.

അമേരിക്കയുടെ പല ഭാഗങ്ങളിലും ശക്തമായ തണുത്ത കാലാവസ്ഥയാണ് ഇപ്പോഴും തുടരുന്നത്. മാസങ്ങളായുള്ള അതിശൈത്യം രാജ്യത്തെ വലിയൊരു വിഭാഗം മനുഷ്യരും മൃഗങ്ങളും ഉൾപ്പെടുന്ന ജീവജാലങ്ങളുടെ നിലനിൽപ്പ് തന്നെ അസഹ്യമാക്കിയിരിക്കുകയാണ്. റോഡുകളും തടാകങ്ങളും വീടുകളുമെല്ലാം മഞ്ഞിലുറച്ച കാഴ്ച്ച കുറച്ച് നാളുകളായി നമ്മൾ കാണുന്നുമുണ്ട്. എന്നാലിപ്പോൾ കടുത്ത തണുപ്പ് മൂലം പ്രശസ്തമായ നയാഗ്ര വെള്ളച്ചാട്ടം ഭാഗികമായി മരവിച്ച അവസ്ഥയിലായിരിക്കുകയാണ്.

Also Read സ്കൂളിനകത്തിരുന്ന് മദ്യപിക്കുന്ന ദൃശ്യങ്ങൾ വൈറൽ; അധ്യാപകനടക്കം മൂന്ന് പേരുടെ പണി പോയി

തണുത്തുറഞ്ഞ വെള്ളച്ചാട്ടത്തിന്റെ ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. നയാഗ്രയുടെ വന്യത വിളിച്ചോതുന്ന മനോഹരമായ പതിവ് കാഴ്ചയ്ക്ക് പകരം വെള്ളം തണുത്തുറഞ്ഞ് ഒരു ശീതകാല വണ്ടർലാൻഡ് പോലെയാണ് ഇപ്പോൾ കാണപ്പെടുന്നത്. കാഴ്ച്ചക്ക് മനോഹരമാണെങ്കിലും അമേരിക്കൻ ഐക്യനാടുകൾ നിലവിൽ അനുഭവിച്ചുകൊണ്ടിരിക്കുന്ന അതിഭീകരമായ കൊടും ശൈത്യത്തിന്റെ നേർസാക്ഷ്യം കൂടിയാണ് ജീവൻ പകുതി നിലച്ച പോലെ തോന്നിക്കുന്ന നയാഗ്ര.

വെള്ളച്ചാട്ടം പൂർണമായും മരവിച്ച് ഐസായി മാറുക എന്നത് അസാധ്യമായ കാര്യമാണെങ്കിലും, മാസങ്ങളായി തുടരുന്ന മൈനസ് ഡിഗ്രീ താപനില വെള്ളച്ചാട്ടത്തിലും അതിന്റെ പരിസര പ്രദേശത്തും ഐസ് കട്ടകൾ ഉണ്ടാകുന്നതിന് കാരണമായി. അതിനു ചുറ്റും വെള്ളം ഒഴുകുകയും ചെയ്യുമ്പോൾ ''ഫ്രോസൺ ഫാൾസ്''(ഐസുകട്ടകളുടെ വെള്ളച്ചാട്ടം) എന്ന അത്ഭുതകരമായ കാഴ്ച്ച ജനിക്കുന്നു.

വെള്ളച്ചാട്ടത്തിൽ രൂപംകൊണ്ട ഹിമവും മനോഹരമായ ഹിമപാളികളും തെല്ലൊരു അവിശ്വസനീയത നിറഞ്ഞ കാഴ്ച്ച തന്നെയാണ്. ഇതാണ് ഇപ്പോൾ നയാഗ്രയിലേക്ക് ആളുകളെ ആകർഷിക്കുന്നതും. പാർക്കിന്റെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് നൂറുകണക്കിന് സന്ദർശകരാണ് പുതിയ കാഴ്ച്ച കാണാൻ പ്രതിദിനം എത്തിക്കൊണ്ടിരിക്കുന്നത്.

കാനഡയിലെ ഒന്റാരിയോ പ്രവിശ്യയുടെ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന മൂന്ന് വെള്ളച്ചാട്ടങ്ങൾ ചേർന്ന് രൂപം കൊടുക്കുന്ന നയാഗ്ര യുഎസിലെ ന്യൂയോർക്ക് സംസ്ഥാനത്തേക്കും വ്യാപിച്ചു കിടക്കുന്നതാണ്. മൂന്ന് വെള്ളച്ചാട്ടങ്ങളിൽ ഏറ്റവും വലുതായ കനേഡിയൻ വെള്ളച്ചാട്ടം എന്നറിയപ്പെടുന്ന ഹോഴ്‌സ്ഷൂ ഫാൾസ് ഇരു രാജ്യങ്ങളുടെയും അന്തർദേശീയ അതിർത്തിയിൽ വ്യാപിച്ച് കിടക്കുന്നു. മറ്റ് രണ്ട് വെള്ളച്ചാട്ടങ്ങളായ അമേരിക്കൻ ഫാൾസും ബ്രൈഡൽ വെയിൽ വെള്ളച്ചാട്ടവും യുണൈറ്റഡ് സ്റ്റേറ്റ്സിനുള്ളിലാണ് സ്ഥിതി ചെയ്യുന്നത്.

എല്ലാ വർഷവും വെള്ളച്ചാട്ടത്തിലും പരിസര പ്രദേശത്തും ഐസ് രൂപം കൊള്ളാറുള്ളത് തന്നെയാണ്. എന്നാൽ ഇപ്പോഴത്തേതിന് സമാനമായ ഒരു കാഴ്ച ഉണ്ടായത്, 2014 ലും 2015 ലും ധ്രുവീയ ചുഴി (വോർട്ടെക്‌സ് ഇവന്റ്‌സ്) പ്രതിഭാസം മൂലം വെള്ളച്ചാട്ടം ഭാഗികമായി മരവിച്ച് നിശ്ചലാവസ്ഥയിലായപ്പോളായിരുന്നു. 1848 മാർച്ചിൽ 30 മണിക്കൂറോളം വെള്ളച്ചാട്ടം ഒഴുകുന്നത് പൂർണമായും നിന്ന ഒരു അവസ്ഥയും ഉണ്ടായിട്ടുണ്ട്. അതിനാൽ തന്നെയാണ് അസാധാരണമല്ലാത്ത ഈ കാഴ്ച്ച അമേരിക്കയിൽ ചർച്ചയാകുന്നതും.

First published:

Tags: Viral