നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 'മനുഷ്യക്കുഞ്ഞിന്‍റെ' വലിപ്പമുള്ള 'ഭീമൻ തവള'; നെറ്റിസൺസിനെ ഞെട്ടിച്ച് ചിത്രങ്ങൾ വൈറൽ

  'മനുഷ്യക്കുഞ്ഞിന്‍റെ' വലിപ്പമുള്ള 'ഭീമൻ തവള'; നെറ്റിസൺസിനെ ഞെട്ടിച്ച് ചിത്രങ്ങൾ വൈറൽ

  'ഇത്രയും വലിയ തവളയെ കണ്ടിട്ടില്ല. ഈ തവളകൾ ഇത്രയും വലിപ്പം വയ്ക്കുന്നത് അസാധാരണമാണ്. ചിലപ്പോൾ ഇതിന് പ്രായം വളരെ കൂടുതലായിരിക്കും'

  Image-Facebook

  Image-Facebook

  • Share this:
   സാധാരണ ഒരു തവളയ്ക്ക് എത്ര വലിപ്പം കാണും. നമ്മുടെ കൈക്കുമ്പിളിൽ ഇരിക്കുന്ന അത്രേയും വലിപ്പം എന്നാകും ഉത്തരം. എന്നാൽ ഒരു മനുഷ്യക്കുഞ്ഞിന്‍റെ അത്ര വലിപ്പം എന്ന വിശേഷണത്തോടെ പ്രചരിക്കുന്ന ഒരു കൂറ്റൻ തവളയുടെ ചിത്രങ്ങളാണ് ഇപ്പോൾ നെറ്റിസൺസിനെ ഞെട്ടിച്ചിരിക്കുന്നത്.

   ജിമ്മി ഹ്യുഗോ എന്നയാളാണ് ഈ ഭീമൻ തവളയുടെ ചിത്രങ്ങൾ ആദ്യമായി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. പപ്യു ന്യൂ ഗിനിയയിലെ സോളമൻ ദ്വീപിൽ നിന്നുള്ള ചിത്രമാണിതെന്നാണ് ഹ്യുഗോ പറയുന്നത്. ഒരു നവജാത ശിശുവിന്‍റെ അത്രയും വലിപ്പമുള്ള തവളയെ കയ്യിലേന്തി നിൽക്കുന്ന കുട്ടിയാണ് ചിത്രത്തിൽ. ഇതോടെ വംശനാശ ഭീഷണി നേരിടുന്ന ഈ തവള വർഗവും സോഷ്യൽ മീഡിയയിൽ ചര്‍ച്ചയാവുകയായിരുന്നു.

   Also Read-ആളുകൾ നിറഞ്ഞ ബാൽക്കണി 15 അടി താഴ്ച്ചയിലേയ്ക്ക് ഇടിഞ്ഞു വീണു, ഭയപ്പെടുത്തുന്ന വീഡിയോ വൈറൽ

   തടി മില്ലുടമയായ ഹ്യൂഗോ, തന്‍റെ ജീവനക്കാരാണ് ഈ തവളയെ കണ്ടതെന്നാണ് പറയുന്നത്. ഇക്കഴിഞ്ഞ ഏപ്രിലിൽ കാട്ടു പന്നിയെ വേട്ടയാടുന്നതിനായി പോയപ്പോഴാണ് 'കോൺഫ്യൂവർ ഗപ്പി' എന്ന വിഭാഗത്തിൽപ്പെട്ട ഈ തവള അവരുടെ ശ്രദ്ധയിൽപ്പെട്ടതെന്നുമാണ് എബിസി ന്യൂസിനോട് സംസാരിക്കവെ ഹ്യൂഗോ പറഞ്ഞത് . എന്നാൽ താൻ കഴിയുന്ന പ്രദേശത്ത് ഇതിനെ 'ബുഷ് ചിക്കൻ' എന്നാണ് പറയുന്നതെന്നും ചിക്കനെക്കാൾ രുചിയാണ് ഇതിന്‍റെ മാംസത്തിനെന്നുമാണ് ഇയാൾ പറയുന്നത്. മാംസത്തിന് ആവശ്യം ഏറെയുള്ളതിനാൽ വൻ തോതിൽ വേട്ടയാടപ്പെടുന്ന ഇനമാണിതെന്നും ഹ്യൂഗോ വ്യക്തമാക്കുന്നു. ആവാസ വ്യവസ്ഥയുടെ തകർച്ചയും മലിനീകരണവും ഈ തവളകളുടെ എണ്ണം കുറയുന്നതിന് ഇടയാക്കിയിട്ടുണ്ടെന്നും പറയപ്പെടുന്നു.   ഇയാൾ ഫേസ്ബുക്കിൽ പങ്കു വച്ച ചിത്രം അധികം വൈകാതെ തന്നെ വൈറലായി. നിരവധി പേരാണ് ചിത്രം കണ്ട് ആശ്ചര്യവും ഞെട്ടലും അറിയിച്ച് പ്രതികരിച്ചത്. ചിത്രം ഇത്രയും വൈറലാകുമെന്ന് കരുതിയിരുന്നില്ലെന്നാണ് ഹ്യൂഗോ തന്നെ പറയുന്നത്. ചില വിദഗ്ധരും ഹ്യൂഗോയുടെ ചിത്രങ്ങൾ കണ്ട് ആശ്ചര്യപ്പെട്ട് പ്രതികരിച്ചിട്ടുണ്ട്. 'ഇത്രയും വലിയ തവളയെ കണ്ടിട്ടില്ല. ഈ തവളകൾ ഇത്രയും വലിപ്പം വയ്ക്കുന്നത് അസാധാരണമാണ്. ചിലപ്പോൾ ഇതിന് പ്രായം വളരെ കൂടുതലായിരിക്കും' എന്നായിരുന്നു ആസ്ട്രേലിയൻ മ്യൂസിയത്തിലെ ആംഫിബിയൻ ആൻഡ് റെപ്റ്റൈൽ കൺസർവേഷൻ ബയോളജി ക്യൂറേറ്റർ ജോഡി റൗളിയുടെ പ്രതികരണം.
   Published by:Asha Sulfiker
   First published:
   )}