• HOME
  • »
  • NEWS
  • »
  • buzz
  • »
  • സൊമാറ്റോ വഴി ഓർഡർ ചെയ്ത കാപ്പിയിൽ ചിക്കൻ

സൊമാറ്റോ വഴി ഓർഡർ ചെയ്ത കാപ്പിയിൽ ചിക്കൻ

നവരാത്രി വേളയിൽ ഇതേ ഉപഭോക്താവിന് വെജിറ്റബിൾ ബിരിയാണിക്ക് പകരം ചിക്കൻ ബിരിയാണി ലഭിച്ചതായും പരാതി

ഉപഭോക്താവ് പങ്കിട്ട ചിത്രം

ഉപഭോക്താവ് പങ്കിട്ട ചിത്രം

  • Share this:
    സൊമാറ്റോ (Zomato) വഴി ഓർഡർ ചെയ്ത കാപ്പിയിൽ ചിക്കൻ കഷ്ണം! സംഭവം കണ്ട് ഞെട്ടിയ ഉപഭോക്താവ് ട്വിറ്ററിലൂടെ തന്റെ ദുരനുഭവം വെളിപ്പെടുത്തി.

    സുമിത് സൗരഭ് എന്ന ഉപയോക്താവ് ജൂൺ 3 ന് 'തേർഡ് വേവ് ഇന്ത്യ' എന്ന ഭക്ഷണശാലയിൽ നിന്ന് ഓർഡർ ചെയ്ത കാപ്പിയുടെ ചിത്രം സൊമാറ്റോ വഴി പങ്കിട്ടു.

    ചിത്രം പങ്കിട്ടുകൊണ്ട് സുമിത് അടിക്കുറിപ്പിൽ ഇങ്ങനെ കുറിച്ചു. "സോമാറ്റോയിൽ നിന്ന് കോഫി ഓർഡർ ചെയ്തു. 'തേർഡ് വേവ് ഇന്ത്യ', ഇത് കുറച്ചധികമായി പോയി! കാപ്പിയിൽ ചിക്കൻ കഷണം കാണുക ദയനീയമാണ്. നിങ്ങളുമായുള്ള എന്റെ ബന്ധം ഇന്ന് ഔദ്യോഗികമായി അവസാനിച്ചു."

    ട്വീറ്റ് ഇതാ:



    തുടർന്നുള്ള ട്വീറ്റിൽ, സൊമാറ്റോ സപ്പോർട്ടുമായി താൻ നടത്തിയ സംഭാഷണത്തിന്റെ സ്‌ക്രീൻ ഗ്രാബ് സുമിത് പങ്കിട്ടു. സുമിത് അവകാശപ്പെടുന്നതുപോലെ, അപകടത്തിന് നഷ്ടപരിഹാരമായി സൗജന്യ 'പ്രോ പ്ലസ് അംഗത്വം' വാഗ്ദാനം ചെയ്യാൻ സൊമാറ്റോ തയാറായി.

    "ഈ തെറ്റ് ചെയ്തതിന് ശേഷം, സൊമാറ്റോ എനിക്ക് സൗജന്യ പ്രോ അംഗത്വം വാഗ്ദാനം ചെയ്യുന്നു. പ്രിയ സൊമാറ്റോ, തെറ്റുകൾ ചെയ്തതിന് ശേഷം നിങ്ങൾക്ക് എല്ലാവരെയും വിലനൽകി വാങ്ങാൻ കഴിയില്ല. നിങ്ങൾ എന്നെ അർഹിക്കുന്നില്ല," അദ്ദേഹം അടിക്കുറിപ്പിൽ എഴുതി.



    കോഫി ജോയിന്റ് സുമിത്തിനെ സമീപിക്കുകയും സംഭവത്തിൽ മാപ്പ് പറയുകയും ചെയ്തു.



    നവരാത്രി വേളയിൽ തനിക്ക് ചിക്കൻ ബിരിയാണി നൽകിയ മറ്റൊരു സംഭവവും സുമിത് പങ്കുവെച്ചു. അദ്ദേഹം വെജ് ഓപ്ഷൻ ആണ് ഓർഡർ ചെയ്തത്.



    Summary: A customer received a piece of chicken in coffee ordered via Zomato
    Published by:user_57
    First published: