• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പരസ്യത്തില്‍ അഭിനയിപ്പിച്ചത് ചതിയിലൂടെ; പാന്‍ മസാല കമ്പനിക്കെതിരെ ജയിംസ് ബോണ്ട് താരം പിയേര്‍സ് ബ്രോസ്‌നന്‍

പാന്‍ മസാലയുടെ പരസ്യത്തില്‍ അഭിനയിച്ചതിന് പിയേര്‍സ് ബ്രോസ്‌നന് ഡല്‍ഹി സര്‍ക്കാര്‍ നോട്ടീസ് അയച്ചിരുന്നു

news18
Updated: May 22, 2018, 11:17 AM IST
പരസ്യത്തില്‍ അഭിനയിപ്പിച്ചത് ചതിയിലൂടെ; പാന്‍ മസാല കമ്പനിക്കെതിരെ ജയിംസ് ബോണ്ട് താരം പിയേര്‍സ് ബ്രോസ്‌നന്‍
പാന്‍ മസാലയുടെ പരസ്യത്തില്‍ അഭിനയിച്ചതിന് പിയേര്‍സ് ബ്രോസ്‌നന് ഡല്‍ഹി സര്‍ക്കാര്‍ നോട്ടീസ് അയച്ചിരുന്നു
news18
Updated: May 22, 2018, 11:17 AM IST
ന്യൂഡല്‍ഹി: പരസ്യത്തില്‍ അഭിനയിക്കുന്നതിന്റെ ഭാഗമായി  പാന്‍ മസാല കമ്പനിയായ പാന്‍ ബഹര്‍  തന്നെ ചതിക്കുകയായിരുന്നെന്ന് ജയിംസ് ബോണ്ട് താരം പിയേര്‍സ് ബ്രോസ്‌നന്‍. പാന്‍ മസാല ആരോഗ്യത്തിന് ഹാനികരമാണെന്നോ അത് മാരക രോഗങ്ങളുണ്ടാക്കുമെന്നോ കമ്പനി  തന്നെ അറിയിച്ചില്ലെന്നും ഡല്‍ഹി ടുബാക്കോ കണ്‍ട്രോള്‍ സെല്ലിന് അയച്ച കത്തില്‍  ബ്രോസ്‌നന്‍ വ്യക്തമാക്കുന്നു.


പാന്‍ മസാലയുടെ പരസ്യത്തില്‍ അഭിനയിച്ചതിന് പിയേര്‍സ് ബ്രോസ്‌നന് ഡല്‍ഹി സര്‍ക്കാര്‍ നോട്ടീസ് അയച്ചിരുന്നു. പാന്‍ മസാല ആരോഗ്യത്തിന് ഹാനികരമായ വസ്തുവാണെന്ന് കമ്പനി കരാറില്‍ അത് സൂചിപ്പിച്ചിരുന്നില്ലെന്ന് ബ്രോസ്‌നന്‍ വ്യക്തമാക്കിയതായി ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ എസ്. കെ. അറോറ പറഞ്ഞു.

Loading...


 2003 ല്‍ പാസാക്കിയ സിഗരറ്റ് ആന്റ് ടുബാക്കോ പ്രൊഡക്ട്‌സ് ആക്ട് പ്രകാരം സെലിബ്രിറ്റികളും മാധ്യമങ്ങളും പുകയില ഉല്‍പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന കമ്പനികളുമായി സഹകരിക്കാന്‍ പാടില്ലെന്ന നിര്‍ദ്ദേശത്തിന് വിരുദ്ധമായാണ് ബ്രോസ്‌നന്‍ പാന്‍ ബഹറിന്റെ പരസ്യത്തില്‍ അഭിനയിച്ചത്.




First published: March 15, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍