• HOME
 • »
 • NEWS
 • »
 • buzz
 • »
 • Pilot Refuses to Fly Plane | ജോലിസമയം കഴിഞ്ഞു; പൈലറ്റ് വിമാനം പറത്താന്‍ വിസമ്മതിച്ചു; പ്രതിഷേധിച്ച് യാത്രക്കാർ

Pilot Refuses to Fly Plane | ജോലിസമയം കഴിഞ്ഞു; പൈലറ്റ് വിമാനം പറത്താന്‍ വിസമ്മതിച്ചു; പ്രതിഷേധിച്ച് യാത്രക്കാർ

മോശം കലാവസ്ഥയെ തുടര്‍ന്ന് ദമാമില്‍ ഇറങ്ങിയ വിമാനം വീണ്ടും പുറപ്പെടാന്‍ തയ്യാറെടുക്കുമ്പോഴാണ് സംഭവം

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  ജോലി സമയം കഴിഞ്ഞ് വീണ്ടും ജോലി ചെയ്യാൻ ഇഷ്ടപ്പെടുന്നവർ അധികമുണ്ടാകില്ല. എത്രയും വേഗം ജോലി തീർത്ത് പോകാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ എപ്പോഴെങ്കിലും കൂടുതൽ സമയം ജോലി ചെയ്യേണ്ട സാഹചര്യം ഉണ്ടായാലോ? ഡ്യൂട്ടി സമയം കഴിഞ്ഞാല്‍ ഏല്‍പ്പിക്കുന്ന ഏത് ജോലിയ്ക്കും 'നോ' പറയാന്‍ മടിക്കാത്തവരുമുണ്ട്. ഇത്തരം സംഭവങ്ങള്‍ കോര്‍പ്പറേറ്റ് മേഖലയില്‍ കേട്ടുകേള്‍വിയില്ലാത്ത കാര്യമൊന്നുമല്ല, എന്നാല്‍ നൂറുകണക്കിന് യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനുള്ള ഉത്തരവാദിത്തമുള്ള ഒരു പൈലറ്റ് (Pilot) അങ്ങനെ ചെയ്താലോ?

  പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ (PIA) ഒരു പൈലറ്റ് തന്റെ ഷിഫ്റ്റ് അവസാനിച്ചതിനാല്‍ യാത്രക്കാരെയും വഹിച്ചുകൊണ്ട് വിമാനം ലക്ഷ്യസ്ഥാനത്തെത്തിക്കാൻ വിസമ്മതിച്ചു. ഞായറാഴ്ചയായിരുന്നു സംഭവം. സൗദി അറേബ്യയിലെ ദമാമില്‍ നിന്ന് പാകിസ്ഥാന്റെ തലസ്ഥാന നഗരിയായ ഇസ്ലാമാബാദിലേക്ക് വിമാനം പറത്താന്‍ അധികൃതര്‍ പൈലറ്റിനോട് ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹമത് നിരസിക്കുകയായിരുന്നു. പികെ - 9754 എന്ന വിമാനം, സൗദിയുടെ തലസ്ഥാനമായ റിയാദില്‍ നിന്ന് ഇസ്ലാമാബാദിലേക്ക് പറക്കാന്‍ ഷെഡ്യൂള്‍ ചെയ്തിരുന്നതാണെന്നും എന്നാൽ മോശം കാലാവസ്ഥ മൂലം വിമാനം അടിയന്തരമായി നിലത്തിറക്കി സർവീസ് താല്‍ക്കാലികമായി നിര്‍ത്തേണ്ടി വന്നുവെന്നും ദി ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
  Also Read-Nose stud | സീരിയൽ നടിക്ക് ദോശയിൽ നിന്ന് സ്വർണ മൂക്കുത്തി; ദോശയുണ്ടാക്കിയത് കടയിൽ നിന്ന് വാങ്ങിയ മാവുകൊണ്ട്

  മോശം കലാവസ്ഥയെ തുടര്‍ന്ന് ദമാമില്‍ ഇറങ്ങിയ വിമാനം വീണ്ടും പുറപ്പെടാന്‍ തയ്യാറെടുക്കുമ്പോഴാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറുന്നത്. തന്റെ ഡ്യൂട്ടി സമയം അവസാനിച്ചെന്ന് പറഞ്ഞ് ദമാമില്‍ നിന്ന് ഇസ്ലാമാബാദിലേക്ക് വിമാനം പറത്താന്‍ ക്യാപ്റ്റന്‍ വിസമ്മതിച്ചു. അദ്ദേഹത്തിന്റെ വിസമ്മതവും തുടര്‍ന്നുണ്ടായ കാലതാമസവും അസ്വസ്ഥരായ യാത്രക്കാരെ പ്രകോപിപ്പിച്ചു. അവര്‍ ഡീ-ബോര്‍ഡ് ചെയ്യാനോ വിമാനം മാറ്റാനോ വിസമ്മതിച്ചുകൊണ്ട് പ്രതിഷേധിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ ദമാം വിമാനത്താവളത്തിലെ അധികൃതര്‍ക്ക് സുരക്ഷാ ഉദ്യോഗസ്ഥരെ വിളിക്കേണ്ടി വന്നു.

  Also Read-Viral video | മുങ്ങിക്കൊണ്ടിരിക്കുന്ന കാറിനു മുകളിൽ കയറി സെൽഫി; യുവതിയെ രക്ഷപെടുത്തി നാട്ടുകാർ

  വിമാനയാത്രയുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് ഒരു പൈലറ്റിന് ഡ്യൂട്ടിക്കിടയിൽ ശരിയായ വിശ്രമം ലഭിക്കേണ്ടത് വളരെ പ്രധാനമാണെന്നും അതിനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ടെന്നും പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വക്താവ് പറഞ്ഞതായി ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു. അതേ ദിവസം (ഞായറാഴ്ച) രാത്രി 11 മണിയോടെ വിമാനം ഇസ്ലാമാബാദില്‍ എത്തുമെന്ന് എയർലൈൻസ് വക്താവ് യാത്രക്കാർക്ക് ഉറപ്പ് നല്‍കിയിരുന്നു. ദമാം വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്കായി ഹോട്ടല്‍ സൗകര്യങ്ങള്‍ ഒരുക്കിയതായും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

  സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ വിപുലീകരിക്കാനുള്ള, പാകിസ്ഥാന്റെ ദേശീയ വിമാനക്കമ്പനിയായ പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ പദ്ധതികള്‍ക്കിടയിലാണ് ഈ സംഭവം നടന്നത്. സൗദി അറേബ്യയിലേക്കുള്ള തങ്ങളുടെ വിമാന സർവീസുകൾ വിപുലീകരിക്കുന്നതായി പിഐഎ നവംബറില്‍ പ്രഖ്യാപിച്ചിരുന്നു.
  Published by:Naseeba TC
  First published: