• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral video |കൊടുങ്കാറ്റിനിടെ സാഹസികമായി വിമാനങ്ങള്‍ ലാന്‍ഡ് ചെയ്ത് പൈലറ്റുമാര്‍ ; യൂട്യൂബ് ലൈവ് സ്ട്രീം വഴി വീഡിയോ കണ്ടത് ലക്ഷങ്ങള്‍

Viral video |കൊടുങ്കാറ്റിനിടെ സാഹസികമായി വിമാനങ്ങള്‍ ലാന്‍ഡ് ചെയ്ത് പൈലറ്റുമാര്‍ ; യൂട്യൂബ് ലൈവ് സ്ട്രീം വഴി വീഡിയോ കണ്ടത് ലക്ഷങ്ങള്‍

ബിഗ് ജെറ്റ് ടിവി അവതാരകന്‍ ജെറി ഡയറിന്റെ വിശദമായ കമന്ററിയോട് കൂടിയാണ് വീഡിയോ. 3.3 ദശലക്ഷത്തിലധികം ആളുകള്‍ വരെ ഒരോ സമയം വീഡിയോ കണ്ട് കഴിഞ്ഞു.

  • Share this:
    യൂനിസ് കൊടുങ്കാറ്റ് യുകെയില്‍ ആഞ്ഞടിക്കുന്നതിനിടെ ലണ്ടനിലെ ഹീത്രൂ എയര്‍പോര്‍ട്ടില്‍  (Heathrow Airport) നിന്ന് വിമാനങ്ങള്‍ പുറപ്പെടുന്നതും ഇറങ്ങുന്നതും തത്സമയം സംപ്രേക്ഷണം ചെയ്യുകയാണ് ഒരു യൂട്യൂബ് ചാനല്‍ (Youtube channel)

    കൊടുങ്കാറ്റിനിടയില്‍ അപകടകരമായ സാഹചര്യത്തിലും പൈലറ്റുമാര്‍ വിമാനം ഇറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. യൂട്യൂബ് വഴി നടത്തിയ ലൈവ് സ്ട്രീം കണ്ടത് ലക്ഷകണക്കിന് പേരാണ്.

    Also Read-Denied Entry | ഭിന്നശേഷിക്കാരിയായ യുവതിയ്ക്ക് റെസ്റ്റോറന്റിൽ പ്രവേശനം നിഷേധിച്ചു; പ്രതിഷേധവുമായി സോഷ്യൽ മീഡിയ
     ബിഗ് ജെറ്റ് ടിവി അവതാരകന്‍ ജെറി ഡയറിന്റെ വിശദമായ കമന്ററിയോട് കൂടിയാണ് വീഡിയോ. 3.3 ദശലക്ഷത്തിലധികം ആളുകള്‍ വരെ ഒരോ സമയം വീഡിയോ കണ്ട് കഴിഞ്ഞു. എട്ട് മണിക്കൂര്‍ മുമ്പാണ് ലൈവ് ആരംഭിച്ചത്.

    Also Read-Viral Video | എലോൺ മസ്‌കിനെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ ധനികനായി മാറിയെന്ന അവകാശവാദവുമായി യൂട്യൂബർ

    കൊടുങ്കാറ്റ് ഇപ്പോഴും യുകെയില്‍ ആഞ്ഞ് വീശുകയാണ്. യുകെയില്‍ മാത്രം ഇതുവരെ 436 വിമാനങ്ങള്‍ റദ്ദാക്കിയതായാണ് റിപ്പോർട്ടുകൾ. വലിയ നാശനഷ്ടങ്ങളാണ് യുകെയില്‍ കൊടുങ്കാറ്റ് വരുത്തിയിരിക്കുന്നത്.



    ലണ്ടനിലും തെക്കുകിഴക്കൻ ഇംഗ്ലണ്ടിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  മണിക്കൂറിൽ 80 മൈൽ (129 കിലോമീറ്റർ) വരെ വേഗതയിലാണ് കാറ്റ്  വീശുന്നത്. നെതർലാൻഡ്‌സ്, ഫ്രാൻസ്, ജർമ്മനി, അയർലൻഡ് എന്നിവിടങ്ങളിലും കൊടുങ്കാറ്റ് ബാധിക്കുമെന്നതിനാൽ തെക്ക് പടിഞ്ഞാറൻ ഇംഗ്ലണ്ടിന്റെയും സൗത്ത് വെയിൽസിന്റെയും ചില ഭാഗങ്ങളിലും മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .
    Published by:Jayashankar AV
    First published: