മാതാപിതാക്കള്‍ക്ക് (parents) വലിയൊരു സര്‍പ്രൈസ് (surprise) കൊടുത്ത പൈലറ്റിന്റെ (pilot) വീഡിയോ (video) ആണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ (internet) തരംഗമാകുന്നത്. വളരെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് പൈലറ്റ് കമല്‍ കുമാറിന് തന്റെ മാതാപിതാക്കളെയും കൊണ്ട് വിമാനം പറത്താന്‍ അവസരം കൈവന്നത്. വിമാനത്തിനകത്ത് തങ്ങളുടെ മകനെ പൈലറ്റ് യൂണിഫോമില്‍ കണ്ട് അമ്മ അടുത്തേയ്ക്ക് ചെന്ന് സ്നേഹത്തോടെ കയ്യില്‍ പിടിച്ച് സംസാരിക്കുന്നതും വീഡിയോയില്‍ കാണാം.
മാതാപിതാക്കള്‍ക്കൊപ്പമുള്ള ഹൃദയസ്പര്‍ശിയായ നിമിഷങ്ങളുടെ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെയാണ് കമല്‍ പങ്കുവെച്ചത്. അമ്മ വിമാനത്തിനകത്തേയ്ക്ക് കടന്ന് വരുന്നതും മകനെ കണ്ട് അടുത്ത് ചെന്ന് സന്തോഷത്തോടെ സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. കോക്പിറ്റില്‍ കുടുംബത്തോടൊപ്പം ഇരിക്കുന്ന ചില ചിത്രങ്ങളും പൈലറ്റ് പങ്കുവെച്ചിട്ടുണ്ട്.
'പൈലറ്റായി ജോലി ചെയ്യാൻ ആരംഭിച്ചപ്പോൾ മുതല്‍ കാത്തിരുന്ന ദിവസമാണിത്. അവസാനം ഇവരെ ജയ്പ്പൂരിലേയ്ക്ക് കൊണ്ട് പോകാന്‍ അവസരം ലഭിച്ചു.' എന്ന കാപ്ഷനോടെയാണ് കമല്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധി പ്രതികരണങ്ങളാണ് ഈ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. 90,000 ലൈക്കും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.
'ഓരോ പൈലറ്റിന്റെയും സ്വപ്നം' എന്നായിരുന്നു ഒരാളുടെ കമന്റ്. 'ഇന്ന് ഞാന്‍ കണ്ട ഏറ്റവും മികച്ച ഒരു കാര്യം, അഭിനന്ദനങ്ങള്‍! വലിയൊരു നേട്ടമാണിത്. നിങ്ങളെക്കുറിച്ച് മാതാപിതാക്കള്‍ക്ക് വലിയ അഭിമാനമാണ്' എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു. 'എന്റെ ഫീഡില്‍ ഇന്ന് വന്ന ഏറ്റവും മികച്ച കാര്യം' എന്നായിരുന്നു മറ്റൊരു കമന്റ്.
പൈലറ്റുമാരുടെ ഹൃദയസ്പര്‍ശിയായ നിരവധി വീഡിയോകള്‍ ഇതിന് മുന്‍പും വൈറലായിട്ടുണ്ട്. താന്‍ കയറിയ വിമാനത്തിനുള്ളില്‍ പൈലറ്റായ അച്ഛനെ കണ്ടപ്പോള്‍ ആവേശത്തിലായ ഒരു കൊച്ചുപെണ്‍കുട്ടിയുടെ മനോഹരമായ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായിരുന്നു. വിമാനത്തിലെ പൈലറ്റ് കൂടിയായ പിതാവ് കോക്ക്പിറ്റിലേക്ക് പ്രവേശിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ ഈ കൊച്ചു പെണ്‍കുട്ടി അച്ഛനെ കണ്ട ആവേശത്തില്‍ ഉറക്കെ വിളിക്കുന്നതും അച്ഛനും മകളും പരസ്പരം പുഞ്ചിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. കുട്ടിയുടെ അമ്മ റെക്കോര്‍ഡ് ചെയ്ത വീഡിയോയില്‍ പെണ്‍കുട്ടി പാസഞ്ചര്‍ സീറ്റില്‍ നില്‍ക്കുന്നതാണ് കാണുന്നത്.
വിമാനത്തിനുള്ളില്‍ അച്ഛനെ കണ്ടപ്പോള്‍ പെണ്‍കുട്ടിയുടെ മുഖം സന്തോഷം കൊണ്ട് തിളങ്ങി. തന്റെ സന്തോഷം മറച്ചുവയ്ക്കാതെ അവള് സീറ്റില്‍ നിന്ന് തുള്ളിച്ചാടി 'പപ്പാ..' എന്ന് നീട്ടി വിളിക്കുന്നതും കാണാം. കോക്ക്പിറ്റിന്റെ വാതില്ക്കല് നില്ക്കുന്ന അച്ഛന് പുഞ്ചിരിക്കുകയും മറ്റ് യാത്രക്കാര്‍ ഫ്ലൈറ്റില്‍ കയറുന്നത് തുടരുമ്പോള്‍ മകളും അച്ഛനും പരസ്പരം കൈവീശി അഭിവാദ്യം ചെയ്യുന്നതും വീഡിയോയില്‍ കാണാം. 'നിന്റെ അച്ഛനെ കണ്ടതില്‍ നിനക്ക് സന്തോഷമുണ്ടോ?' എന്ന് പെണ്‍കുട്ടിയുടെ അമ്മ ചോദിക്കുന്നതും ദൃശ്യങ്ങളുടെ അവസാന ഭാഗത്ത് കേള്‍ക്കാം.
ഷനയ മോത്തിഹാര്‍ എന്ന പെണ്‍കുട്ടിയുടെ പേരില്‍ സൃഷ്ടിക്കപ്പെട്ട ഒരു ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയ്ക്കൊപ്പം പങ്കിട്ട അടിക്കുറിപ്പില്‍ കുറിച്ചിരിക്കുന്നത്, ''ഇതുവരെയുള്ള എന്റെ ഏറ്റവും മികച്ച ഫ്ലൈറ്റ്. ഐ ലവ് പപ്പ. പപ്പ എന്റെ ആത്മ സുഹൃത്താണ്. അദ്ദേഹത്തോടൊപ്പം സമയം ചെലവഴിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. പപ്പയാണ് ഇന്ന് ഞങ്ങളുടെ ഫ്ലൈറ്റ് പറത്തുന്നതെന്ന് മമ്മി പറഞ്ഞപ്പോള്‍ ഞാന്‍ വളരെ ആവേശഭരിതയായി'' എന്നാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.