• HOME
 • »
 • NEWS
 • »
 • buzz
 • »
 • 'ചോര പുരണ്ട ഷർട്ടുമായി അന്ന് കൊടുങ്കാറ്റായി, ഇന്ന് കേരളത്തെ മുന്നിലെത്തിച്ചു'; മുഖ്യമന്ത്രി പിണറായിക്ക് ആശംസ നേർന്ന് കമൽഹാസൻ

'ചോര പുരണ്ട ഷർട്ടുമായി അന്ന് കൊടുങ്കാറ്റായി, ഇന്ന് കേരളത്തെ മുന്നിലെത്തിച്ചു'; മുഖ്യമന്ത്രി പിണറായിക്ക് ആശംസ നേർന്ന് കമൽഹാസൻ

രാജ്യം മുഴുവൻ പ്രശംസിക്കുന്ന നിലയിലേക്ക് കേരളത്തെ മുന്നിലെത്തിക്കാൻ പിണറായിക്കു കഴിഞ്ഞു. തമിഴരെ സഹോദരങ്ങളെപ്പോലെ അദ്ദേഹം ചേർത്തുപിടിക്കുകയും ചെയ്തുവെന്ന് കമൽഹാസൻ

Pinarayi-kamalhasan

Pinarayi-kamalhasan

 • Last Updated :
 • Share this:
  മുഖ്യമന്ത്രി പിണറായി വിജയൻ ആശംസകളുമായി തമിഴ് സൂപ്പർതാരവും മക്കൾ നീതി മയ്യം അധ്യക്ഷനുമായ കമൽഹാസൻ. അടിയന്തരാവസ്ഥക്കാലത്ത് ചോര പുരണ്ട വസ്ത്രവുമായി നിയമസഭയിലെത്തി കൊടുങ്കാറ്റായ പിണറായി ഇന്ന് കേരളത്തെ മുന്നിലെത്തിച്ചുവെന്നും കമൽഹാസൻ പറഞ്ഞു. രാജ്യം മുഴുവൻ പ്രശംസിക്കുന്ന നിലയിലേക്ക് കേരളത്തെ മുന്നിലെത്തിക്കാൻ പിണറായിക്കു കഴിഞ്ഞു. തമിഴരെ സഹോദരങ്ങളെപ്പോലെ അദ്ദേഹം ചേർത്തുപിടിക്കുകയും ചെയ്തുവെന്ന് കമൽഹാസൻ ട്വീറ്റിൽ പറഞ്ഞു. അതിർത്തികളെപ്പോഴും തമിഴ്നാടിനുവേണ്ടി തുറന്നിട്ടു. 'സഖാവ് പിണറായി വിജയന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ'- കമൽഹാസൻ ട്വീറ്റ് ചെയ്തു.  നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസ നേർന്നിരുന്നു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി പിണറായിക്ക് ജന്മദിനാശംസ നേർന്നത്. 'കേരള മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകൾ. നല്ല ആരോഗ്യത്താലും ദീർഘായുസ് കൊണ്ടും അദ്ദേഹം അനുഗ്രഹീതനാകട്ടെ'- മോദി മുഖ്യമന്ത്രിക്ക് നൽകിയ ജന്മദിന സന്ദേശത്തിൽ പറഞ്ഞു.


  മാറോളി കോരന്റെയും ആലക്കാട്ട് കല്യാണിയുടെയും മകനായി 1944 മെയ് 24ന് ജനിച്ചു. തലശ്ശേരി ഗവ. ബ്രണ്ണൻ കോളജിലെ വിദ്യാഭ്യാസകാലത്ത് വിദ്യാർഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ പ്രവേശനം. കെഎസ്എഫിന്റെ സംസ്ഥാന പ്രസിഡന്റായും സെക്രട്ടറിയായും കെ.എസ്.വൈ.എഫിന്റെ സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചു.

  1964ൽ സിപിഎമ്മിൽ അംഗമായി. 1968ൽ 24ാം വയസ്സിൽ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം.1972ൽ കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം. 1978ൽ സംസ്ഥാന കമ്മിറ്റി അംഗമായി. 1986ൽ കണ്ണൂർ ജില്ലാ സെക്രട്ടറി. 1988 മുതൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം. 1998 മുതൽ 2015 വരെ സംസ്ഥാന സെക്രട്ടറി.

  വിജയന് ഞായറാഴ്ച 75 വയസ് തികഞ്ഞു. ലോക്സഭാ തെര‍ഞ്ഞെടുപ്പിലെ വൻ തിരിച്ചടിക്ക് തൊട്ടുപിന്നാലെയായിരുന്നു കഴിഞ്ഞ പിറന്നാളെങ്കിൽ, ഇന്ന് സ്ഥിതിയാകെ മാറി. കോവിഡ് കാലത്തെ മികവാർന്ന പ്രവർത്തനങ്ങളുടെ പേരിൽ ലോകമാധ്യമങ്ങള്‍ വരെ പ്രശംസകൊണ്ടുമൂടുന്ന സമയത്താണ് മുഖ്യമന്ത്രിയുടെ മറ്റൊരുപിറന്നാൾ കടന്നുവരുന്നത്. നേരത്തെ മാർച്ച് 21നായിരുന്നു പിറന്നാളെന്നായിരുന്നു അറിഞ്ഞിരുന്നത്. എന്നാൽ മെയ് 25ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നതിന് മുൻപാണ് ആ സസ്പെൻസ് മുഖ്യമന്ത്രി പുറത്തുവിട്ടത്. തന്റെ ജന്മദിനം മെയ് 24ന് എന്ന്.
  TRENDING:ഭാര്യയെ കൊല്ലാൻ 10000 രൂപയ്ക്ക് കരിമൂർഖനെ വാങ്ങി; ചുരുളഴിഞ്ഞത് അപൂർവ്വങ്ങളിൽ അപൂർവ്വമായ കൊലക്കേസ് [NEWS]പാമ്പിനെ വാങ്ങി ഭാര്യയെ കടിപ്പിച്ചു; ഭർത്താവും രണ്ടു കൂട്ടാളികളും പിടിയിൽ [NEWS]Strange Case of Covid 19 തലയിൽ ചക്ക വീണു; ആശുപത്രിയിൽ പരിശോധിച്ചപ്പോൾ കോവിഡ് [NEWS]
  15 വർഷം തുടർച്ചയായി പാർട്ടി സെക്രട്ടറിയായിരുന്നപ്പോഴുള്ള കാർക്കശ്യത്തിന് ഇപ്പോഴും തെല്ലും കുറവില്ല. എന്നാൽ സൗമ്യനാവേണ്ട ഘട്ടങ്ങളിൽ അതും തനിക്ക് വഴങ്ങുമെന്ന് പലഘട്ടത്തിലും മുഖ്യമന്ത്രി തെളിയിച്ചു. വിമർശനങ്ങൾക്ക് കൂരമ്പുതറയ്ക്കുംപോലെ മറുപടി പറയുന്ന പിണറായി വിജയന് ഇപ്പോഴും മാറ്റമൊന്നുമില്ല. എന്നാൽ, താനിരിക്കുന്നത് പഴയ കസേരയിലല്ല എന്ന് പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും ബിജെപി നേതാക്കളും ഉൾപ്പെടെയുള്ള വിമർശകരെ ഇടയ്ക്കിടെ ഓർമപ്പെടുത്താറുമുണ്ട് ഇപ്പോൾ.
  First published: