ഇന്റർഫേസ് /വാർത്ത /Buzz / ഇത്രയ്ക്കും ആകാംക്ഷയോ? ഇന്ത്യാക്കാരിപ്പോൾ ഗൂഗിളിൽ തിരയുന്നത് ഇത്

ഇത്രയ്ക്കും ആകാംക്ഷയോ? ഇന്ത്യാക്കാരിപ്പോൾ ഗൂഗിളിൽ തിരയുന്നത് ഇത്

Indians most search this thing on the Internet | അതെ, പ്രിയാ വാര്യരെയും സണ്ണി ലിയോണിയെയും ഒക്കെ  തിരഞ്ഞു ഒന്നാം സ്ഥാനത്തെത്തിച്ച അതേ ഗൂഗിളിൽ തന്നെ

  • Share this:

    ആയിരക്കണക്കിന് ഇന്ത്യക്കാർക്ക് ഗൂഗിളിൽ നിന്നും അറിയേണ്ടത് ഇതാണ്. അതെ, പ്രിയാ വാര്യരെയും സണ്ണി ലിയോണിയെയും ഒക്കെ തിരഞ്ഞു ഒന്നാം സ്ഥാനത്തെത്തിച്ച അതേ ഗൂഗിളിൽ തന്നെ. ഇത്തവണ ഇവർ ശാസ്ത്ര കുതുകികൾ ആയെന്നു മാത്രം. പെട്ടെന്നുണ്ടായ ശാസ്ത്ര അവബോധം അല്ല ഈ കണ്ടതെന്ന് വ്യക്തം. സംഗതി റെയിൽവേ മന്ത്രി പീയുഷ് ഗോയാലിന്റെ ആ വൈറൽ പരാമർശമാണ്. ഗണിതശാസ്ത്രം ആൽബർട്ട് ഐൻസ്റ്റീനെ ഗുരുത്വാകർഷണം കണ്ടു പിടിക്കാൻ സഹായിച്ചിട്ടില്ല എന്ന് ഗോയൽ ഇക്കഴിഞ്ഞ ദിവസം പരാമർശിച്ചിരുന്നു.

    എന്തായാലും പറഞ്ഞതിൽ വാസ്തവത്തിന്റെ കണിക ഇല്ലാതെയില്ല. ഗുരുത്വാകർഷണം കണ്ടു പിടിച്ചത് ഐൻസ്റ്റീൻ അല്ല എന്നത് തന്നെ കാരണം. ഗുരുത്വാകർഷണം കണ്ടു പിടിച്ചത് ആരെന്നറിയാനായിരുന്നു ഗൂഗിളിൽ തിരഞ്ഞവരുടെ ഉത്സാഹം. ബുധനാഴ്ച രണ്ടു മണിക്കും മൂന്നു മണിക്കും ഇടയിൽ ഗോയലിനെ സംബന്ധിച്ചുള്ള ചോദ്യങ്ങൾ പരതാൻ തുടങ്ങി.

    ട്വിറ്ററിൽ രണ്ടാമതായി ഏറ്റവും കൂടുതൽ സെർച്ച് ചെയ്യപ്പെട്ട വാക്കിതാണ്. ഐൻസ്റ്റീൻ ആയിരുന്നു ആദ്യത്തെ വാക്ക്. ഐസക് ന്യൂട്ടൺ ആയിരുന്നു മൂന്നാം സ്ഥാനം. പിയുഷ് ഗോയാലിന്റെ ഇമെയിൽ വിലാസം തേടിവരും ഉണ്ട്. അതിന്റെ കാരണം വ്യക്തമല്ല. പരാമർശം നടത്തുന്ന വിഡിയോയിൽ ഗോയലിന്റെ ഒപ്പം ഇരുന്ന സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരിയെയും ഗൂഗിൾ സെർച്ച് ചെയ്തിട്ടുണ്ട്.

    First published:

    Tags: Albert Einstein, Google search, Isaac Newton, Piyush goyal