പി കെ ബഷീർ ഒരു ഫുട്ബോൾ അക്കാദമി ചോദിച്ചു ; ഉടൻ അനുമതി നല്കി മന്ത്രി ജയരാജൻ
പി കെ ബഷീർ ഒരു ഫുട്ബോൾ അക്കാദമി ചോദിച്ചു ; ഉടൻ അനുമതി നല്കി മന്ത്രി ജയരാജൻ
മന്ത്രിക്ക് നന്ദി പറഞ്ഞ് പി കെ ബഷീർ
പി കെ ബഷീർ എംഎൽഎയും മന്ത്രി ഇ പി ജയരാജനും
Last Updated :
Share this:
മലപ്പുറം: കായികമന്ത്രി ഇ പി ജയരാജന് നന്ദി പറഞ്ഞ് ഏറനാട് എംഎൽഎയും മുസ്ലിംലീഗ് നേതാവുമായ പി കെ ബഷീർ. പത്തപ്പിരിയം സ്കൂളിലെ കെട്ടിട ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മന്ത്രി ഇ പി ജയരാജൻ. ഏറനാടിന് ഒരു ഫുട്ബോൾ അക്കാദമി അനുവദിക്കണമെന്ന ആഗ്രഹം വേദിയിൽ വെച്ചുതന്നെ പി കെ ബഷീർ മന്ത്രിയോട് പറഞ്ഞു. അതേവേദിയിൽ തന്നെ മന്ത്രി അക്കാദമിക്ക് അനുമതി നൽകുകയും ചെയ്തു. ഏറനാടിനും മലപ്പുറത്തിനും ഗുണപ്രദമാകുന്ന പദ്ധതിക്ക് കൂടെ നിന്ന മന്ത്രിക്ക് നന്ദി അറിയിച്ച് പി കെ ബഷീർ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചു.
ലോകത്തെവിടെ പന്തുരുണ്ടാലും ഇരുപ്പുറക്കാത്ത മനസാണ് മലപ്പുറത്തിന്റേത്. ഉൾനാടൻ ഗ്രാമങ്ങളിലെ സെവൻസ് ടൂർണമെന്റായാലും, ചാംപ്യൻസ് ലീഗായാലും, ലോകകപ്പ് ആയാലും ഒരേ ആവേശത്തോടെ ഫുട്ബോളിൽ അലിയാൻ നമുക്കറിയാം. അസൂയാവഹമായ ഒട്ടേറെ നേട്ടങ്ങൾ ഫുട്ബോൾ ചരിത്രത്തിൽ മലപ്പുറത്തിനുണ്ട്. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ മൈതാനത്ത് വെല്ലുവിളിച്ചത് മുതൽ ആ ചരിത്രം തുടങ്ങുന്നു.
എന്നാൽ ഈ ആവേശത്തെ മനസിൽ നിന്ന് കാലുകളിലേക്ക് പറിച്ചു നടാൻ മതിയായ സൗകര്യങ്ങൾ ഇന്ന് ജില്ലയിലില്ല. നല്ല മൈതാനങ്ങൾ, മികച്ച പരിശീലന സൗകര്യം, പ്രൊഫഷണൽ അക്കാദമി എന്നിവയിലൂടെയേ പുതുതലമുറ താരങ്ങൾ വളരുകയുള്ളു. ഫുട്ബോളിന് ഏറെ വളക്കൂറുള്ള ഏറനാട്ടിൽ അത്തരമൊരു അക്കാദമി സ്വപ്നമായിരുന്നു. പത്തപ്പിരിയം സ്കൂളിലെ കെട്ടിട ഉദ്ഘാടനത്തിന് എത്തിയ കായിക വകുപ്പ് മന്ത്രി പ്രിയപ്പെട്ട ഇ പി ജയരാജനോട് വേദിയിൽ വെച്ച് ഏറനാടിന് ഒരു ഫുട്ബോൾ അക്കാദമി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. അതേ വേദിയിൽ വെച്ച് തന്നെ അദ്ദേഹമതിന് അനുമതിയും നൽകി. ഏറനാടിനും, മലപ്പുറത്തിനും ഗുണപ്രദമാകുന്ന പദ്ധതിക്ക് കൂടെ നിന്ന മന്ത്രിയോടുള്ള നന്ദി രേഖപ്പെടുത്തുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.