HOME /NEWS /Buzz / 'പകലന്തിയോളം പാടത്ത് പണിയെടുത്തുണ്ടാക്കുന്ന ചെറിയ പൈസ പഠനത്തിനായി ചെലവാക്കുന്ന അച്ഛൻ' P.K ബിജുവിന്റെ വികാരഭരിതമായ കുറിപ്പ്

'പകലന്തിയോളം പാടത്ത് പണിയെടുത്തുണ്ടാക്കുന്ന ചെറിയ പൈസ പഠനത്തിനായി ചെലവാക്കുന്ന അച്ഛൻ' P.K ബിജുവിന്റെ വികാരഭരിതമായ കുറിപ്പ്

pk biju

pk biju

പാടത്ത് പണിയെടുക്കുന്ന പൈസകൊണ്ട് തന്‍റെ വിദ്യാഭ്യാസം നടത്തിയ അച്ഛനെക്കുറിച്ചും ബിജു ഫേസ്ബുക്ക് കുറിപ്പിൽ ഓർമ്മകൾ പങ്കുവെക്കുന്നു

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    പാലക്കാട്: കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ച നടക്കുന്നത് ആലത്തൂരിലെ ഇടത് വലത് സ്ഥാനാർത്ഥികളെക്കുറിച്ചാണ്. പാട്ടുപാടി വോട്ട് ചോദിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിനെ ദീപാ നിഷാന്ത് വിമർശിച്ചതിന് പിന്നാലെ അനിൽ അക്കരെ എംഎൽഎ, എൽഡിഎഫ് സ്ഥാനാർത്ഥിയുടെ ഡോക്ടറേറ്റ് കോപ്പിയടിയാണോയെന്ന ചോദ്യം ഉന്നയിച്ചു. ഇതിന് മറുപടിയായി ഇടത് സ്ഥാനാർത്ഥി പി.കെ. ബിജു ഫേസ്ബുക്കിൽ ഇട്ട കുറിപ്പ് വൈറലായി. കൂലിവേല ചെയ്ത് മക്കളുടെ വിദ്യാഭ്യാസത്തിനായി കഷ്ടപ്പെടുന്ന അച്ഛൻമാരെ ഓർമ്മിപ്പിച്ചാണ് ബിജുവിന്‍റെ പോസ്റ്റ്. നെന്മാറയിൽ സ്ഥാനാർത്ഥി പര്യടനത്തിനിടെ കണ്ട ചെരുപ്പ് തുന്നുന്ന കുമാരൻ എന്നയാൾ മകൾ ഡോക്ടറേറ്റ് എടുക്കുന്നതാണ് തന്‍റെ വലിയ സ്വപ്നമെന്ന് ബിജുവിനോട് പറഞ്ഞിരുന്നു. പാടത്ത് പണിയെടുക്കുന്ന പൈസകൊണ്ട് തന്‍റെ വിദ്യാഭ്യാസം നടത്തിയ അച്ഛനെക്കുറിച്ചും ബിജു ഫേസ്ബുക്ക് കുറിപ്പിൽ ഓർമ്മകൾ പങ്കുവെക്കുന്നു. ഈ പോസ്റ്റിന് ഇതിനോടകം മുപ്പതിനായിരത്തിലേറെ റിയാക്ഷൻസാണ് ഫേസ്ബുക്കിൽ ലഭിച്ചത്.

    ആർക്കൊപ്പം നിൽക്കും ആലത്തൂർ?

    പി.കെ. ബിജുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

    കഴിഞ്ഞ ദിവസം നെന്മാറയിൽ വോട്ടഭ്യർത്ഥനയുമായി ചെന്നപ്പോഴാണ്

    ടൗണിൽ ചെരുപ്പ് തുന്നുന്ന കുമാരേട്ടനെ കാണാനിടയായത്

    കൈ കൊടുത്തപ്പോൾ തന്നെ കുമാരേട്ടൻ ചോദിച്ചത് പഠനത്തേക്കുറിച്ചായിരുന്നു

    പഠനം ജീവിതാവസാനം വരെ തുടരുന്നതാണെന്നും മറുപടി നൽകി

    എനിക്ക് ഒരു മകളുണ്ട്

    അഖില എന്നാണ് പേര്

    നിങ്ങൾ പഠിച്ച എം ജി യൂണിവേഴ്സിറ്റിയിൽ തന്നെയാണ് പഠിക്കുന്നത്

    നിങ്ങളെ പോലെ അവളേയും ഡോക്ടറേറ്റ് എടുപ്പിക്കണം

    മകളുടെ ടീച്ചർമാർ ബിജുവിനെ കുറിച്ച് പറയാറുണ്ട് സഹായങ്ങൾ ചെയ്തു തരണമെന്നായി അദ്ദേഹം

    എല്ലാ സഹായവുമുണ്ടാവുമെന്ന് പറഞ്ഞ് മടങ്ങുമ്പോൾ മനസ്സിൽ മുഴുവൻ

    എന്റെ അച്ഛൻ മാത്രമായിരുന്നു

    മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിൽ ഒഴിഞ്ഞ വയറുമായി പഠിക്കാനിരിക്കുന്ന എനിക്ക് കൂട്ടായി അച്ഛനുണ്ടായിരുന്നു

    പകലന്തിയോളം പാടത്ത് പണിയെടുത്തുണ്ടാക്കുന്ന ചെറിയ പൈസ പഠനത്തിനായി ചെലവാക്കുന്ന അച്ഛൻ

    ആ അച്ഛനായിരുന്നു തെരുവിൽ ചെരുപ്പ് തുന്നുന്നുണ്ടായിരുന്നത്

    ഇത്തരം അനേകായിരം രക്ഷിതാക്കളുടെ ചോരയും നീരുമാണ് ഞങ്ങളുടെയൊക്കെ വിദ്യാഭ്യാസം

    പഠിച്ചു നേടിയതാണ്

    പൊരുതി നേടിയതാണ്

    തലമുറകൾ പകർന്നു നൽകിയതാണ്

    അതാണ് നമ്മുടെയൊക്കെ വിദ്യാഭ്യാസം...

    First published:

    Tags: Alathur, Alathur S11p09, Congress, Congress President Rahul Gandhi, Election 2019, Election commission of india, Election dates, Election dates 2019, Election Tracker LIVE, Elections 2019 dates, Elections 2019 schedule, Elections schedule, General elections 2019, K m mani, Kerala congress, Kerala Lok Sabha Elections 2019, KM Mani, Loksabha election 2019, P c george, P j joseph, P Jayarajan, P K biju, Pj joseph, Udf, Upcoming india elections, കെ എം മാണി, കേരള കോൺഗ്രസ്, ജോസഫ്, പി ജയരാജൻ, പി ജെ ജോസഫ്, പി സി ജോർജ്, യുഡിഎഫ്, ലോക്സഭ തെരഞ്ഞെടുപ്പ് 2019, ലോക്‌സഭ തെരഞ്ഞെടുപ്പ് 2019 തീയതി, ലോക്‌സഭ തെരഞ്ഞെടുപ്പ് 2019 പ്രഖ്യാപനം, ലോക്സഭാ തെരഞ്ഞെടുപ്പ്