നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral video |വിമാനം ട്രെയിന്‍ പാളത്തില്‍ ക്രാഷ് ലാന്റ് ചെയ്തു; പിന്നാലെ ഹൈസ്പീഡില്‍ മെട്രോ ട്രെയിന്‍; പൈലറ്റിനെ രക്ഷപ്പെടുത്തിയത് തലനാരിഴയ്ക്ക്

  Viral video |വിമാനം ട്രെയിന്‍ പാളത്തില്‍ ക്രാഷ് ലാന്റ് ചെയ്തു; പിന്നാലെ ഹൈസ്പീഡില്‍ മെട്രോ ട്രെയിന്‍; പൈലറ്റിനെ രക്ഷപ്പെടുത്തിയത് തലനാരിഴയ്ക്ക്

  പൈലറ്റിനെ പുറത്തേക്കെടുത്ത് സെക്കന്‍ഡുകള്‍ക്കകം ആ ട്രാക്കിലൂടെ വന്ന ട്രെയിന്‍ വിമാനത്തെ ഇടിച്ച് തെറിപ്പിക്കുന്നതും വീഡിയോയില്‍ കാണാം.

  • Share this:
   കാലിഫോര്‍ണിയ: ട്രെയിന്‍ പാളത്തില്‍ ക്രാഷ് ലാന്റിംഗ് നടത്തിയ വിമാനത്തില്‍ നിന്നും പൈലറ്റിനെ(pilot) മരണത്തില്‍ നിന്നും രക്ഷപ്പെടുത്തിയത് തലനാരിഴയ്ക്ക്. യുഎസിലെ ലോസ് ആഞ്ചലസിന് സമീപം പകോയ്മയിലുള്ള വൈറ്റ്മാന്‍ വിമാനത്താവളത്തിനടുത്തുള്ള റെയില്‍വേ പാളത്തിലാണ് ചെറിയ വിമാനം അപകടത്തില്‍പ്പെട്ടത്.

   നിയന്ത്രണം വിട്ടതോടെ വിമാനം റെയില്‍ പാളത്തില്‍ തന്നെ ഇടിച്ചിറങ്ങുകയായിരുന്നു. അപകടം നടക്കുന്ന സമയത്ത് പൈലറ്റ് മാത്രമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ പോലീസ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

   എന്നാല്‍ ഇതേസമയം ഈ ട്രാക്കിലൂടെ മെട്രോലിങ്ക് ട്രെയിന്‍ വന്നുകൊണ്ടിരിക്കുകയായിരുന്നു. ഇത് മനസിലാക്കിയ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ പൈലറ്റിനെ കോക്ക്പിറ്റില്‍ നിന്നും രക്ഷിച്ച് പുറത്തേക്ക് മാറ്റി. പൈലറ്റിനെ പുറത്തേക്കെടുത്ത് സെക്കന്‍ഡുകള്‍ക്കകം ആ ട്രാക്കിലൂടെ വന്ന ട്രെയിന്‍ വിമാനത്തെ ഇടിച്ച് തെറിപ്പിച്ചു.


   സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. സമയോചിതമായി ഇടപെട്ട ഉദ്യോഗസ്ഥര്‍ പൈലറ്റിന്റെ ജീവന്‍ രക്ഷിച്ചു എന്നുള്ള കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ഉദ്യോഗസ്ഥരെ പ്രശംസിച്ചുകൊണ്ട് നിരവധി ആളുകള്‍ രംഗത്തെത്തുന്നുണ്ട്.

   Heart transplant |ഹൃദ്രോഗിയില്‍ പന്നിയുടെ ഹൃദയം വച്ചുപിടിപ്പിച്ചു; ഹൃദയശസ്ത്രക്രിയ രംഗത്ത് നിര്‍ണായക നേട്ടം

   വാഷിങ്ടണ്‍: ഹൃദ്രോഗിക്ക് പന്നിയുടെ ഹൃദയം മാറ്റിവച്ച് (heart transplant) പുതുചരിത്രം കുറിച്ചിരിക്കുകയാണ് അമേരിക്കയിലെ മേരിലാന്‍ഡ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ ഒരു സംഘം ഡോക്ടര്‍മാര്‍. ജനിതക മാറ്റം വരുത്തിയ പന്നിയുടെ(pig) ഹൃദയം  മനുഷ്യനില്‍ പിടിപ്പിച്ചാണ് വൈദ്യശാസ്ത്രരംഗത്ത് നിര്‍ണായകനേട്ടം ഇവര്‍ കൈവരിച്ചത്.

   മേരിലാന്‍ഡ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലാണ് ഡേവിഡ് ബെന്നറ്റ് (57) എന്നയാള്‍ക്ക് പന്നിയുടെ ഹൃദയം മാറ്റിവച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം ബെന്നറ്റ് സുഖം പ്രാപിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇതോടെ ജനിതകമാറ്റം വരുത്തിയ മൃഗത്തിന്റെ ഹൃദയത്തിന് മനുഷ്യ ശരീരത്തില്‍ ഉടനടി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് പരീക്ഷണം തെളിയിച്ചതായി അധികൃതര്‍ പറഞ്ഞു.

   തിങ്കളാഴ്ച്ചയാണ് ശസ്ത്രക്രിയ നടന്നത്. ഏഴ് മണിക്കൂര്‍ നീണ്ട സങ്കീര്‍ണ്ണമായ ശസ്ത്രക്രിയക്കൊടുവിലാണ് പരീക്ഷണം വിജയിച്ചത്. അടുത്ത കുറച്ച് ആഴ്ച്ചകള്‍ വളരെ നിര്‍ണ്ണായകമാണെന്നും ബെന്നറ്റിന്റെ ആരോഗ്യം സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതുവരെ ആരോഗ്യ പ്രശ്നങ്ങളൊന്നും തന്നെ ഇല്ലെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.

   അവയവദാനത്തിന്റെ ദൗര്‍ലഭ്യം പരിഹരിക്കാന്‍ ഇതു സഹായിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. ഏകദേശം 1,10,000 അമേരിക്കക്കാര്‍ നിലവില്‍ അവയവം മാറ്റിവയ്ക്കലിനായി കാത്തിരിക്കുകയാണെന്നാണ് കണക്ക്.
   ബെന്നറ്റിനായി മനുഷ്യ ഹൃദയം ലഭിക്കാന്‍ ദിവസങ്ങളോളം കാത്തുനിന്നെങ്കിലും ലഭിച്ചില്ല. ഒന്നുകില്‍ മരിക്കുക, അല്ലെങ്കില്‍ ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം ഉടന്‍ തന്നെ ട്രാന്‍സ്പ്ലാന്റ് ചെയ്യുക എന്ന വഴിമാത്രമെ മുന്നിലുണ്ടായിരുന്നുള്ളൂ എന്ന് അദ്ദേഹത്തിന്റെ മകന്‍ പറഞ്ഞു.

   Published by:Sarath Mohanan
   First published: