നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • മധുരം തയ്യാറാക്കാൻ ഉപയോഗിച്ച ഫലകം ശവകുടീരത്തിൽ നിന്ന് കാണാതായത്; കണ്ടെടുത്തത് 150 വര്‍ഷത്തിന് ശേഷം

  മധുരം തയ്യാറാക്കാൻ ഉപയോഗിച്ച ഫലകം ശവകുടീരത്തിൽ നിന്ന് കാണാതായത്; കണ്ടെടുത്തത് 150 വര്‍ഷത്തിന് ശേഷം

  മിഷിഗണിലെ ഒകെമോസിലെ ഒരു കുടുംബക്കാര്‍ ഇത്രയും നാളും ഈ ഫലകം ഒരു മിഠായി പലഹാരം തയ്യാറാക്കുന്ന മാര്‍ബിള്‍ സ്ലാബായി ഉപയോഗിച്ചുക്കൊണ്ടിരിക്കുകയായിരുന്നു.

  • Share this:
   ഏകദേശം 150 വര്‍ഷമായി കാണാതായിരുന്ന അഞ്ചടി ഉയരമുള്ള, ചരിത്രപരമായ പ്രാധാന്യമുള്ള സ്മാരകശില ഒടുവില്‍ കണ്ടെടുത്തു. മിഷിഗണിലെ ഒകെമോസിലെ ഒരു കുടുംബക്കാര്‍ ഇത്രയും നാളും ഈ ഫലകം ഒരു മിഠായി പലഹാരം തയ്യാറാക്കുന്ന മാര്‍ബിള്‍ സ്ലാബായി  ഉപയോഗിച്ചുക്കൊണ്ടിരിക്കുകയായിരുന്നു.

   അമേരിക്കയിലെ മിഷിഗണിലുള്ള ചരിത്രപരമായ സെമിത്തേരികള്‍ പരിപാലിക്കുന്നതിനുള്ള സന്നദ്ധപ്രവര്‍ത്തകരുടെ സംഘടനയായ ഫ്രണ്ട്സ് ഓഫ് ലാന്‍സിംഗ് ഹിസ്റ്റോറിക് സെമിത്തേരിസ് (FOLHC) വെളിപ്പെടുന്നത് പ്രകാരം പീറ്റര്‍ ജെ. വെല്ലര്‍ എന്നയാളുടെ ശവകുടീരത്തിലെ സ്മാരകശില 1875 ല്‍ നഷ്ടപ്പെട്ടതാണ്. 1849 ല്‍ മരിച്ച പീറ്റര്‍ ജെ. വെല്ലറെ അടക്കിയ ഓക്ക് പാര്‍ക്ക് സെമിത്തേരിയില്‍ നിന്ന് അദ്ദേഹത്തിന്റെ കല്ലറ 26 വര്‍ഷങ്ങള്‍ക്ക് ശേഷം ലാന്‍സിംഗിലെ മൗണ്ട് ഹോപ്പ് സെമിത്തേരിയിലേക്ക് മാറ്റുമ്പോഴാണ് സ്മാരകശില കാണാതാവുന്നത്. പിന്നീട് ഇത് കണ്ടെത്തുന്നത് 146 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്.

   ഒകെമോസിലുള്ള ഒരു കുടുംബവീട്ടിലെ അവസാനത്തെ ആളായ ഗൃഹനാഥയെ ഒരു നേഴ്സിംഗ് ഹോമിലേക്ക് മാറ്റുകയും ആ വീട് ഒരു ലേലക്കാരന്‍ സ്വന്തമാക്കി അത് വൃത്തിയാക്കുകയും ചെയ്യുമ്പോഴാണ് ആ സ്മാരകശില വീണ്ടും കിട്ടുന്നത്. എംലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, ആ വീട്ടില്‍ നിന്ന് അഞ്ചടി നീളമുള്ള വെളുത്ത ഗ്രാനൈറ്റ് ഫലകം കണ്ടെത്തിയപ്പോള്‍ ലേല കമ്പനിയായ എപ്പിക് ഓഷ്ന്‍സ് & എസ്റ്റേറ്റ് സെയില്‍സിന്റെ ജീവനക്കാര്‍ ആശയക്കുഴപ്പത്തിലായി. ആ ഫലകം മറിച്ചിട്ട് പിരശോധിച്ചപ്പോള്‍ അത് മറ്റൊരും കുടുംബത്തില്‍പ്പെട്ട ഒരാളുടെ കല്ലറയിലെ സ്മാരകശിലയാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ കൂടുതല്‍ ആശയക്കുഴപ്പത്തിലായി.

   ''അത്(സ്മാരകശില)   എങ്ങനെ കൈവശം വന്നെന്ന് കുടുംബത്തിലെ ആര്‍ക്കും അറിയില്ല,'' ഫ്രണ്ട്സ് ഓഫ് ലാന്‍സിംഗ് ഹിസ്റ്റോറിക് സെമിത്തേരിസ് പ്രസിഡന്റ് ലൊറെറ്റ സ്റ്റാന്‍വേ സിഎന്‍എന്‍ നോട് പറഞ്ഞു. ഈ ഫലകത്തിന്റെ പിന്‍ഭാഗം ഒരു മധുരപലഹാരം (Fudge) ഉണ്ടാക്കുന്നതിനായി അവര്‍ ഉപയോഗിക്കുകയായിരുന്നു. ഇത് ഒരു നിയമപരമായ സ്മാരകമാണെന്ന് കുടുംബം തിരിച്ചറിഞ്ഞോ അതോ അത് വെറും കല്ലോ മറ്റോ ആണെന്ന് അവര്‍ വിശ്വസിക്കുന്നുണ്ടോ എന്ന് അറിയാന്‍ തങ്ങള്‍ക്ക് മാര്‍ഗമില്ലെന്നും സ്റ്റാന്‍വേ കൂട്ടിച്ചേര്‍ത്തു.

   ഫ്രണ്ട്സ് ഓഫ് ലാന്‍സിംഗ് ഹിസ്റ്റോറിക് സെമിത്തേരിസിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് അനുസരിച്ച്, എപ്പിക് ഓഷ്ന്‍സ് & എസ്റ്റേറ്റ് സെയില്‍സ് ഒകെമോസിലെ വീട്ടില്‍ നിന്ന് എടുത്ത മറ്റ് കലാരൂപങ്ങള്‍ക്കൊപ്പം ഈ സ്മാരകശിലയും അവരുടെ വെബ്‌സൈറ്റില്‍ വില്‍പ്പനയ്ക്കുവച്ചിരുന്നു. മുമ്പ് ലാന്‍സിംഗില്‍ താമസിച്ചിരുന്ന ഒരു കാലിഫോര്‍ണിയക്കാരന്‍ ഇന്റര്‍നെറ്റില്‍ ഈ സ്മാരകശില കണ്ടെത്തി, അതിന് ചരിത്രപരമായ പ്രാധാന്യമുണ്ടെന്ന് തിരിച്ചറിഞ്ഞു അത് അറിയിച്ചു. തുടര്‍ന്ന് എപ്പിക് ഓഷ്ന്‍സ് & എസ്റ്റേറ്റ് സെയില്‍സ് ഓണ്‍ലൈന്‍ ലേലത്തില്‍ വച്ച സാധനങ്ങളില്‍ നിന്ന് അത് വേഗത്തില്‍ മാറ്റി.

   ഫ്രണ്ട്സ് ഓഫ് ലാന്‍സിംഗ് ഹിസ്റ്റോറിക് സെമിത്തേരിസിന്റെ അഭ്യര്‍ത്ഥനപ്രകാരം 10 പ്ലോട്ട് കുടുംബ സെമിത്തേരിയുടെ ഭാഗമായ വെല്ലറുടെ കല്ലറയില്‍ സ്ഥാപിച്ചിരുന്ന ആ സ്മാരകശില എപ്പിക് ഓഷ്ന്‍സ് & എസ്റ്റേറ്റ് സെയില്‍സ് ഒടുവില്‍ വെല്ലറുടെ കല്ലയിലേക്ക് തന്നെ സംഭാവന ചെയ്തു. വെല്ലര്‍ കുടുംബത്തിലെ അവശേഷിക്കുന്ന അംഗങ്ങളെ തിരിച്ചറിയാന്‍ സംഘടനയ്ക്ക് കഴിഞ്ഞില്ലെങ്കിലും, വെല്ലറുടെ പെണ്‍മക്കളായ ക്രിസ്റ്റീനയുടെയും ലുക്രേഷ്യയുടെയും കല്ലറയിലെ സ്മാരകശിലകള്‍ പുനഃസ്ഥാപിക്കുകയും പുനഃനിര്‍മ്മിക്കുകയും ചെയ്തു. കാരണം ആ സ്മാരകശിലകള്‍ കേടുപാടുകള്‍ പറ്റിയതും മണ്ണില്‍ ആഴ്ന്നുകിടക്കുകയുമായിരുന്നു.
   Published by:Jayashankar AV
   First published:
   )}