വളര്‍ത്തു മൃഗങ്ങളെ സ്വന്തം മ്കളെ പോലെ സ്നേഹിക്കുന്നവരാണ് മിക്ക ആളുകളും. വീട്ടില്‍ മൃഗങ്ങളെ വളര്‍ത്തുന്നവരുടെ ഊണും ഉറക്കവും എല്ലാം അവരോടൊപ്പമായിരിക്കുകയും ചെയ്യും. ഇപ്പോഴിതാ തന്റെ വളര്‍ത്തുനായയുടെ പേരില്‍ 15 കോടി രൂപയുടെ സ്വത്തുക്കള്‍ എഴുതി വെച്ച പ്ലേബോയ് മോഡലായ ജു ഐസിനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
ഐസിന് എല്ലാം തന്റെ നായക്കുട്ടിയായ ഫ്രാന്‍സിസ്കോയാണ്. അവര്‍ അഭിഭാഷകരുമായി കൂടിയാലോചിച്ച് ഒരു വില്പത്രം ഉണ്ടാക്കുകയും തന്റെ സ്വത്ത് മുഴുവന്‍ തന്റെ പ്രിയപ്പെട്ട നായയായ ഫ്രാന്സിസ്കോയ്ക്കായി എഴുതിവെച്ചു. ജു ഐസിന്റെ ആഡംബര അപ്പാര്‍ട്ട്മെന്റും, കാറുകളുമടക്കമുള്ള സ്വത്തുക്കളാണ് നായയ്ക്ക് ലഭിക്കുക. ഈ പണം അവളുടെ മരണശേഷം നായയ്ക്കും, അവനെ പരിപാലിക്കുന്നവര്‍ക്കും അവകാശപ്പെട്ടതാണെന്നും ഐസന്‍ പറഞ്ഞു.
'ജോലിയില്‍ ഉയരാന്‍ ഞാന്‍ ഒരുപാട് കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ഭാവിയെക്കുറിച്ച് ചിന്തിക്കേണ്ട സമയമായിയെന്ന് ഞാന്‍ കരുതുന്നു' ജി ഐസന്‍ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ കുട്ടികളെ കുറിച്ച് ചിന്തിക്കാനുള്ള സമയമില്ലെന്നാണ് മോഡല്‍ പറയുന്നത്.
ഫ്രാന്സിസ്കോയുമൊത്തുള്ള ചിത്രങ്ങള്‍ ഐസന്‍ പലപ്പോഴും തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പങക്ുവെയ്ക്കാറുണ്ട്. ഐസനോടൊപ്പം എല്ലായിടത്തും ഫ്രാന്‍സിസ്കോയും പോവാറുണ്ട്.
ഐസനോടൊപ്പം സ്വകാര്യ ജെറ്റില്‍ യാത്ര ചെയ്യുന്ന ഫ്രാന്‍സിസ്കോയുടെ ചിത്രങ്ങള്‍ ഐസന്റെ ഇന്‍സ്റ്റാ അക്കൗണ്ടിലുണ്ട്. സ്റ്റൈലിഷ് വസ്ത്രങ്ങള്‍ ധരിച്ച ഫ്രാന്‍സിസ്കോയുടെ ചിത്രങ്ങളും ഇന്‍സ്റ്റാഗ്രാമില്‍ കാണാം.
പ്ലാസ്റ്റിക് സര്‍ജറിക്കായി രണ്ടേകാല്‍ കോടി ചെലവഴിച്ചതിന്റെ പേരില്‍ ജി ഐസന്‍ ഈ വര്‍ഷം തുടക്കത്തില്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇതിന് മുന്‍പ് 50 ഓളം പ്ലാസ്റ്റിക് സര്‍ജറികള്‍ക്ക് വിധേയയായുട്ടുള്ള വ്യക്തിയാണ് ജു ഐസന്‍
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.