പ്രഭാതനടത്തത്തിനൊപ്പം ബീച്ച് ശുചീകരണവും; മഹാബലിപുരത്ത് പ്രധാനമന്ത്രിയുടെ രണ്ടാം ദിനം തുടങ്ങിയത് ഇങ്ങനെ

ട്വിറ്ററിലെ വീഡിയോയിൽ പ്രധാനമന്ത്രി ബീച്ചിൽ നിന്ന് പ്ലാസ്റ്റിക് കുപ്പികളും റാപ്പറുകളും ഉൾപ്പെടെയുള്ള ലിറ്റർ എടുക്കുന്നത് കാണാം

News18 Malayalam | news18-malayalam
Updated: October 12, 2019, 10:28 AM IST
പ്രഭാതനടത്തത്തിനൊപ്പം ബീച്ച് ശുചീകരണവും; മഹാബലിപുരത്ത് പ്രധാനമന്ത്രിയുടെ രണ്ടാം ദിനം തുടങ്ങിയത് ഇങ്ങനെ
Modi-Plogging
  • Share this:
ചെന്നൈ: ചൈനീസ് പ്രസിഡന്റ് സിൻ ജിൻപിങ്ങുമായി അനൌപചാരിക ഉച്ചകോടിക്ക് മഹാബലിപുരത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാം ദിനം തുടങ്ങിയത് നല്ല സന്ദേശത്തോടെ. ബീച്ച് വൃത്തിയാക്കിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്‍റെ പ്രഭാത നടത്തം. ഇതുസംബന്ധിച്ച് പ്രധാനമന്ത്രി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനടോകം വൈറലായിട്ടുണ്ട്.

ശുചിത്വവും ആരോഗ്യവും നിലനിർത്തേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ചായിരുന്നു പ്രധാനമന്ത്രിയുടെ സന്ദേശം. രാവിലെയുള്ള നടത്തത്തിനിടയിലും വ്യായാമത്തിനിടയിലും ശുചീകരണപ്രവർത്തനങ്ങൾകൂടി ശ്രദ്ധിക്കണം. “നമ്മുടെ പൊതു സ്ഥലങ്ങൾ വൃത്തിയും വെടിപ്പും ഉള്ളതാണെന്ന് ഉറപ്പാക്കണം” ട്വീറ്റിലൂടെ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ട്വിറ്ററിലെ വീഡിയോയിൽ പ്രധാനമന്ത്രി ബീച്ചിൽ നിന്ന് പ്ലാസ്റ്റിക് കുപ്പികളും റാപ്പറുകളും ഉൾപ്പെടെയുള്ള ലിറ്റർ എടുക്കുന്നത് കാണാം. ബീച്ചിൽനിന്ന് പ്രധാനമന്ത്രി ശേഖരിച്ച വസ്തുക്കൾ ഹോട്ടൽ ജീവനക്കാരനായ ജയരാജിന് കൈമാറി.
First published: October 12, 2019, 10:28 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading