ഇംഗ്ലണ്ടിലെ സഫോൾക്ക് സാങ്ച്വറിയിലെ മൂങ്ങയെ കുറിച്ച് ഇന്റർനെറ്റിൽ ചർച്ച നടക്കുന്നത് ജനുവരി അവസാനത്തോടെയാണ്. സാങ്ച്വറി അധികൃതരുടെ ഇൻസ്റ്റ പോസ്റ്റാണ് ഇതിന് കാരണം. പംബ്ലിയുടെ ഭാരത്തെ കുറിച്ച് പറയുന്ന പോസ്റ്റിന്റെ ചുരക്കം ഇതായിരുന്നു, അമിത വണ്ണം കാരണം പാവത്തിന് പറക്കാൻ പോലും സാധിക്കുന്നില്ല.
245 ഗ്രാമായിരുന്നു പ്ലംബിയുടെ ഭാരം. ആരോഗ്യമുള്ള മൂങ്ങയെക്കാൾ മൂന്നിരട്ടി കൂടുതലാണിത്. സാങ്ച്വറിക്ക് സമീപത്തുള്ള ചതുപ്പ് പ്രദേശത്തു നിന്നാണ് മൂങ്ങയെ കണ്ടെത്തുന്നത്. പറക്കാനാവാതെയിരിക്കുന്ന പാവത്തെ കണ്ടപ്പോൾ അപകടം പറ്റിയതാകുമെന്നാണ് അധികൃതർ ആദ്യം കരുതിയത്. പിന്നീട് പരിശോധനയിലാണ് അമിത ഭാരമാണ് പറക്കാനാവാത്തിന്റെ കാരണമെന്ന് കണ്ടെത്തുന്നത്.
ഇതോടെ പ്ലംബിയുടെ ആരോഗ്യത്തിലായി സാങ്ച്വറി ജീവനക്കാരുടെ ശ്രദ്ധ. ആദ്യം ആഴ്ച്ചകളോളം മൂങ്ങയെ നിരീക്ഷിച്ച് ഭക്ഷണ രീതികൾ ശ്രദ്ധിച്ചു. പിന്നീട് ആരോഗ്യകരമായ ഡയറ്റ് തീരുമാനിച്ചു.
മൂങ്ങയ്ക്ക് അമിത വണ്ണം കേട്ടുകേൾവി പോലുമില്ലാത്ത സംഗതിയാണെന്ന് സാങ്ച്വറി ജീവനക്കാർ തന്നെ പറയുന്നു. എന്തായാലും തടി കുറഞ്ഞ് ചുറുചുറുക്കോടെ പറന്നുയർന്നിരിക്കുകയാണ് കക്ഷി.
ഡയറ്റിന് ശേഷം മൂങ്ങ പറന്നകലുന്ന ദൃശ്യങ്ങളും ജീവനക്കാർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.