നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 'ബിൽഗേറ്റ്സ് മൈക്രോസോഫ്റ്റിൽ നിന്ന് രാജി വച്ചത് അറിഞ്ഞില്ലേ?' പാക് പ്രധാനമന്ത്രിയെ ട്രോളി സോഷ്യൽ മീഡിയ

  'ബിൽഗേറ്റ്സ് മൈക്രോസോഫ്റ്റിൽ നിന്ന് രാജി വച്ചത് അറിഞ്ഞില്ലേ?' പാക് പ്രധാനമന്ത്രിയെ ട്രോളി സോഷ്യൽ മീഡിയ

  “പാക്കിസ്ഥാനിൽ മൈക്രോസോഫ്റ്റിന്റെ ഒരു ഇൻകുബേഷൻ ലാബ് സ്ഥാപിക്കാൻ കഴിയുമോ എന്നും ബില്ലിനോട് ചോദിച്ചു“ ഇമ്രാൻ ഖാന്റെ ഈ ട്വീറ്റാണ് സോഷ്യൽ മീഡിയയിൽ ച‍ർച്ചയായി മാറിയത്.

  Imran_Billgates

  Imran_Billgates

  • Share this:
   രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന പോളിയോ നിർമാർജന പ്രചാരണത്തെക്കുറിച്ച് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സുമായുള്ള ആശയവിനിമയത്തെക്കുറിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വ്യാഴാഴ്ച ട്വീറ്റ് ചെയ്തു. ബിൽ & മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ കോ-ചെയർമാനായി ആയി പ്രവർത്തിക്കുന്ന ഗേറ്റ്സുമായി ഖാൻ ടെലിഫോണിലൂടെയാണ് സംസാരിച്ചത്. കോവി‍ഡ് മഹാമാരിക്കാലത്ത് ഉയർന്നുവരുന്ന പോളിയോ വിരുദ്ധ പ്രചാരണത്തെക്കുറിച്ചും പൊതുജനാരോഗ്യ വെല്ലുവിളികളെക്കുറിച്ചും ഇരുവരും അഭിപ്രായങ്ങൾ കൈമാറിയതായി പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു.

   പോളിയോ നിർമാർജനം സർക്കാരിന്റെ പ്രധാന ദേശീയ മുൻ‌ഗണനയായി തുടരുകയാണെന്ന് പാക് പ്രധാനമന്ത്രി വീണ്ടും വ്യക്തമാക്കി. പോളിയോ രഹിത പാക്കിസ്ഥാൻ എന്നത് രാജ്യത്തിന്റെ ലക്ഷ്യമാണെന്നും കോവിഡ് പ്രതിസന്ധികൾക്കിടയിലും അത് നേടിയെടുക്കാൻ രാജ്യത്തുടനീളം പോളിയോ വിരുദ്ധ പ്രചാരണം കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

   “ഇന്നലെ രാത്രി ബിൽ ഗേറ്റ്സുമായി സംസാരിച്ചു, പോളിയോ നിർമാർജനത്തിന് അദ്ദേഹത്തിന്റെ ഫൗണ്ടേഷൻ നൽകിയ സഹായത്തിന് നന്ദി. കഴിഞ്ഞ വർഷം 56 പോളിയോ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ ഈ വ‍ർഷം ഇതുവരെ ഒരു കേസ് മാത്രമാണ് റിപ്പോ‍ർട്ട് ചെയ്തിരിക്കുന്നത്. ഇൻ‌ഷാ അല്ലാഹ് വരുന്ന വർഷത്തിൽ പോളിയോ പൂർണ്ണമായും ഇല്ലാതാക്കും, ” എന്നാണ് പാക് പ്രധാനമന്ത്രിയുടെ ഇക്കാര്യം സംബന്ധിച്ച ആദ്യ ട്വീറ്റ്.

   എന്നാൽ രണ്ടാമത്തെ ട്വീറ്റാണ് സോഷ്യൽ മീഡിയയിൽ ട്രോളായി മാറിയിരിക്കുന്നത്. ഇമ്രാൻ ഖാൻ ബിൽ ​ഗേറ്റ്സുമായി നടത്തിയ സംഭാഷണത്തെക്കുറിച്ചുള്ള രണ്ടാമത്തെ ട്വീറ്റ് ഇതാ...

   “പാക്കിസ്ഥാനിൽ മൈക്രോസോഫ്റ്റിന്റെ ഒരു ഇൻകുബേഷൻ ലാബ് സ്ഥാപിക്കാൻ കഴിയുമോ എന്നും ബില്ലിനോട് ചോദിച്ചു“ ഇമ്രാൻ ഖാന്റെ ഈ ട്വീറ്റാണ് സോഷ്യൽ മീഡിയയിൽ ച‍ർച്ചയായി മാറിയത്.


   പോളിയോ വിമുക്ത പാകിസ്ഥാനെക്കുറിച്ചുള്ള തന്റെ പ്രവർത്തനങ്ങൾക്ക് സോഷ്യൽ മീഡിയയിൽ നിന്ന് ഖാൻ നിരവധി പ്രശംസ ഏറ്റുവാങ്ങിയപ്പോൾ, രണ്ടാമത്തെ ട്വീറ്റ് കണ്ട് ബിൽ ​ഗേറ്റ്സ് മൈക്രോസോഫ്ടിൽ നിന്ന് രാജി വച്ചത് അറി‍ഞ്ഞില്ലേയെന്ന് നിരവധി പേ‍ർ കമന്റ് ചെയ്തു.

   Also Read- ഒന്ന് മുടി വെട്ടി, കള‍ർ ചെയ്യാൻ ഹെയർഡ്രെസ്സർ വാങ്ങിയത് 1.4 ലക്ഷം രൂപ; പിന്നിൽ 13 മണിക്കൂ‍ർ നേരത്തെ പ്രയത്നം

   മൈക്രോസോഫ്റ്റ് കോർപ്പറേഷനിലെ ബോർഡ് അംഗങ്ങൾ 2020 ൽ സഹസ്ഥാപകനായ ബിൽ ഗേറ്റ്സിനെ ബോർഡിൽ നിന്ന് പുറത്താക്കിയിരുന്നു. മൈക്രോസോഫ്റ്റിലെ തന്നെ ഒരു വനിത ജീവനക്കാരിയുമായുള്ള ബിൽ ​ഗേറ്റ്സിന്റെ പ്രണയ ബന്ധമാണ് ഇതിന് കാരണമെന്ന് വാൾസ്ട്രീറ്റ് ജേണലിലെ ഒരു റിപ്പോർട്ട് വ്യക്തമാക്കുന്നു. ഗേറ്റ്സുമായി നിരവധി വർഷങ്ങളായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നതായി മൈക്രോസോഫ്റ്റ് എഞ്ചിനീയർ കത്തിൽ ആരോപിച്ചതിനെത്തുടർന്ന് ബിൽ ​ഗേറ്റ്സിനെതിരെ ചില അന്വേഷണങ്ങൾ നടത്തിയിരുന്നെന്നും വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. ബോർഡ് അംഗങ്ങൾ 2019 അവസാനത്തിൽ ഒരു നിയമ സ്ഥാപനത്തെ ഇക്കാര്യം അന്വേഷിക്കാനായി ഏ‍ർപ്പെടുത്തിയിരുന്നെന്നും ജേണൽ റിപ്പോർട്ട് ചെയ്തു. എന്നാൽ ബോർഡിന്റെ അന്വേഷണം പൂർത്തിയാകുന്നതിന് മുമ്പ് ഗേറ്റ്സ് രാജിവയ്ക്കുകയായിരുന്നു.

   ഗേറ്റ്സ് മൈക്രോസോഫ്റ്റ് ബോർഡിൽ ഇല്ലാത്തതിനാൽ, പാക് പ്രധാനമന്ത്രിയുടെ ആഗ്രഹം നിറവേറ്റാൻ അദ്ദേഹത്തിന് കഴിയുമോ? എന്നാണ് ട്രോളന്മാരുടെ സംശയം.
   Published by:Anuraj GR
   First published:
   )}