• HOME
  • »
  • NEWS
  • »
  • buzz
  • »
  • തലപ്പാവ് കെട്ടിയ സിംഗ് മലയാളം ഉൾപ്പെടെ അഞ്ചു ഭാഷകളിൽ കേസരിയാ... പാടി; പ്രധാനമന്ത്രിയുടെ അഭിനന്ദനം

തലപ്പാവ് കെട്ടിയ സിംഗ് മലയാളം ഉൾപ്പെടെ അഞ്ചു ഭാഷകളിൽ കേസരിയാ... പാടി; പ്രധാനമന്ത്രിയുടെ അഭിനന്ദനം

സ്നേഹദീപ് സിംഗ് കൽസി എന്ന ഗായകൻ റൊമാന്റിക് ഗാനത്തിന്റെ മലയാളത്തിലെ വരികൾ പാടിക്കൊണ്ടാണ് തുടങ്ങുന്നത്

  • Share this:

    തലപ്പാവ് കെട്ടിയ സിംഗ് മലയാളം ഉൾപ്പെടെ അഞ്ചു ഭാഷകളിൽ കേസരിയാ… ഗാനം പാടി നേടിയെടുത്തത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം. കഴിഞ്ഞ ദിവസമാണ് കേസരിയാ… ഒന്നിലധികം ഇന്ത്യൻ ഭാഷകളിൽ അവതരിപ്പിച്ച ഒരാൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയത്. ഭൂമിശാസ്ത്രപരമായ അതിരുകൾ ഉടച്ചുവാർത്ത്, തന്റെ കലയിലൂടെ ‘നാനാത്വത്തിൽ ഏകത്വം’ പ്രകടിപ്പിക്കുന്നതിന്റെ മികച്ച ഉദാഹരണമായി ഈ ഗാനത്തെ ഇന്റർനെറ്റ് ഉപയോക്താക്കൾ വാഴ്ത്തി.

    വീഡിയോ ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധനേടിയിരിക്കുന്നു. വെള്ളിയാഴ്ച വൈകുന്നേരം, പ്രധാനമന്ത്രി മോദി കേസരിയയുടെ കവർ വീണ്ടും പങ്കിടുകയും ഗായകന്റെ ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.

    Also read: പ്രണയിനി ചതിച്ചിട്ടു പോയപ്പോൾ കാമുകന് 25,000 രൂപ; എന്താണീ ‘ഹാര്‍ട്ട് ബ്രേക്ക് ഇന്‍ഷുറന്‍സ്?

    വൈറലായ വീഡിയോയിൽ, സ്നേഹദീപ് സിംഗ് കൽസി എന്ന ഗായകൻ റൊമാന്റിക് ഗാനത്തിന്റെ മലയാളത്തിലെ വരികൾ പാടിക്കൊണ്ടാണ് തുടങ്ങുന്നത്. വീഡിയോ പുരോഗമിക്കുന്നതും, ട്രാക്കിന്റെ ഭാഗങ്ങൾ കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് മാറുന്നു. ഒടുവിൽ ഹിന്ദിയിൽ പാടുന്ന കോറസിൽ എത്തും. “പ്രതിഭാശാലിയായ സ്നേഹദീപ് സിംഗ് കൽസിയുടെ അവതരണം കണ്ടു. ഈണത്തിനുപുറമെ, ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത’ത്തിന്റെ ചൈതന്യത്തിന്റെ മഹത്തായ പ്രകടനമാണിത്,’ എന്ന് പ്രധാനമന്ത്രി കുറിച്ചു.

    ഇന്റർനെറ്റ് ഉപയോക്താക്കളിൽ നിന്ന് വീഡിയോയ്ക്ക് വ്യാപകമായ അഭിനന്ദനം ലഭിക്കുന്നുണ്ട്.

    പ്രധാനമന്ത്രി മോദി മാത്രമല്ല, വ്യവസായ പ്രമുഖൻ ആനന്ദ് മഹീന്ദ്രയുൾപ്പെടെയുള്ള നിരവധി പ്രമുഖ വ്യക്തികൾ യുവാവിന്റെ ആത്മാർത്ഥമായ ഈ പരിശ്രമത്തെ പ്രശംസിച്ചു.

    പ്രീതം രചിച്ച കേസരിയയുടെ വരികൾ എഴുതിയത് അമിതാഭ് ഭട്ടാചാര്യയാണ്. ഹിന്ദി പതിപ്പിന് തൊട്ടുപിന്നാലെ, ബ്രഹ്മാസ്ത്രയുടെ നിർമ്മാതാക്കൾ ഒന്നിലധികം ഇന്ത്യൻ ഭാഷകളിൽ കേസരിയ പുറത്തിറക്കി. 2022-ലെ ഏറ്റവും വലിയ പ്രണയഗാനമായി മാറിയ ഗാനരംഗത്തിൽ ആലിയ ഭട്ടും രൺബീർ കപൂറും ആണ് വേഷമിട്ടത്. ഈ ഗാനത്തിന് ശ്രുതിമധുരമായ ശബ്ദം നൽകിയത് ഗായകൻ അർജിത് സിംഗ് ആയിരുന്നു.

    Published by:user_57
    First published: