നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ഇൻഡോർ സൈക്ലിംഗ് ഗെയിം രൂപകൽപ്പന ചെയ്ത 19കാരനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

  ഇൻഡോർ സൈക്ലിംഗ് ഗെയിം രൂപകൽപ്പന ചെയ്ത 19കാരനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

  പുതിയ ഗെയിം ആശയത്തെ അഭിനന്ദിച്ച മോദി, ട്രെഡ്‌മിൽ ഉപഭോക്തൾക്കായും ടീം സമാനമായ സംവിധാനം ആവിഷ്‌കരിക്കണമെന്ന് നിർദ്ദേശിച്ചു

  Cycling_Game

  Cycling_Game

  • Share this:
   സൈക്ലിംഗ് നടത്തുമ്പോൾ ചരിത്ര സ്മാരകങ്ങൾ കാണാൻ ഉപഭോക്താക്കളെ അനുവദിക്കുന്ന വിർച്വൽ ഗെയിമിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുമോദനം. അഖിലേന്ത്യാ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷനും (എ ഐ സി ടി ഇ) ചില പ്രധാന മന്ത്രാലയങ്ങളും ചേർന്ന് സംഘടിപ്പിച്ച ഡിജിറ്റൽ ‘ടോയ്കത്തോൺ 2021’ പരിപാടിയുടെ സമാപന വേളയിലാണ് ഗെയിം രൂപകൽപ്പന ചെയ്ത 19കാരന് പ്രധാനമന്ത്രി ആശംസകൾ നേർന്നത്.

   തമിഴ്‌നാട്ടിലെ സേലത്തെ ത്യാഗരാജർ പോളിടെക്നിക് കോളേജിലെ സിവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ ആദിക് മുഹമ്മദ് എം എന്ന 19കാരനാണ് പ്രധാനമന്ത്രിയുടെ അനുമോദനം ഏറ്റുവാങ്ങിയത്. സൈക്കിളിംഗിനൊപ്പം വിർച്വൽ റിയാലിറ്റി (വിആർ) കൂടി ഉൾപ്പെടുത്തി വീടിനുള്ളിൽ സൈക്കിൾ ചവിട്ടുന്നതിനൊപ്പം യാത്ര ചെയ്യുന്ന അനുഭൂതി തരുന്ന രീതിയിലാണ് ഗെയിം തയ്യാറാക്കിയിരിക്കുന്നത്.

   ഇന്ത്യൻ സംസ്കാരത്തെയും പൈതൃകത്തെയും പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് ഗെയിം തയ്യാറാക്കിയിരിക്കുന്നത്. ആദിക്കും സംഘവും ഗെയിംമിന്റെ പശ്ചാത്തലത്തിൽ ശാന്തമായ സംഗീതവും ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ശ്രദ്ധ പിടിച്ചു പറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നാണ് റിപ്പോർട്ടുകൾ.

   പുതിയ ഗെയിം ആശയത്തെ അഭിനന്ദിച്ച മോദി, ട്രെഡ്‌മിൽ ഉപഭോക്തൾക്കായും ടീം സമാനമായ സംവിധാനം ആവിഷ്‌കരിക്കണമെന്ന് നിർദ്ദേശിച്ചു. ടീം അംഗങ്ങളായ ദീപേഷ് എം, അനുങ് യാങ്‌ഫോ കെ എന്നിവർക്കൊപ്പം പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം പ്രവർത്തിക്കുമെന്ന് ആദിക് ഉറപ്പ് നൽകിയതായി കോളേജ് പ്രസ്താവനയിൽ അറിയിച്ചു.

   Also Read- ലോകത്തിലെ ഏറ്റവും ഭാരം കൂടിയ മാമ്പഴം വിളയിച്ച് മധ്യപ്രദേശിൽ നിന്നുള്ള സഹോദരന്മാർ; തോട്ടത്തിലുള്ളത് അമ്പതിലധികം മാമ്പഴയിനങ്ങൾ

   ”ഗെയിമിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിന് പ്രധാനമന്ത്രി നിർദ്ദേശിച്ച ആശയങ്ങൾ പ്രാവർത്തികമാക്കാൻ ശ്രമിക്കുമെന്ന്” ആദിക് പറഞ്ഞു. വിആർ ഹെഡ്‌സെറ്റ്, ഒരു ഫോൺ, ‘ഹെറിറ്റേജ് റേസ്’ ഗെയിം കളിക്കുന്നതിനുള്ള ആപ്ലിക്കേഷൻ എന്നിവ ഈ ഗെയിമിന് ആവശ്യമാണ്.

   സാധാരണ സൈക്കിൾ ഉപഭോക്താക്കൾക്ക് ഇന്ത്യയിലെ വിവിധ റൂട്ടുകൾ പിന്തുടരാനും പശ്ചാത്തലത്തിൽ ശാന്തമായ സംഗീതം കേൾക്കാനും കഴിയും എന്നതാണ് ഗെയിമിനെ രസകരമാക്കുന്നത്. ഉപയോക്താവിന് 360 ഡിഗ്രി കാഴ്ചയുടെ അനുഭവങ്ങളും ലഭിക്കും. വനിതാ, ശിശു വികസന, വിവര, പ്രക്ഷേപണം, വാണിജ്യം, വ്യവസായം, മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ, തുണിത്തരങ്ങൾ എന്നീ വകുപ്പുകളുമായി സഹകരിച്ച് വിദ്യാഭ്യാസ മന്ത്രാലയവും എ.ഐ.സി.ടി.ഇയും ചേർന്ന് ആണ് ‘ടോയ്കത്തോൺ 2021’ സംഘടിപ്പിച്ചത്.

   നൂതനമായ കളിപ്പാട്ടങ്ങളുടെയും ഗെയിമുകളുടെയും വികസനമാണ് ‘ടോയ്‌കത്തോൺ’ എന്ന പരിപാടിയിലൂടെ പ്രോത്സാഹിപ്പിക്കുന്നത്. സമർപ്പിച്ച 17,000 ത്തോളം ആശയങ്ങളിൽ 1,567 ആശയങ്ങൾ ജൂൺ അവസാനത്തിൽ നടന്ന മൂന്ന് ദിവസത്തെ ഓൺലൈൻ ടോയ്‌കത്തോൺ ഗ്രാൻഡ് ഫൈനലിനായി ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടു. മാത്രമല്ല ശ്രദ്ധേയമായ ഏഴ് ആശയങ്ങൾ മാത്രമാണ് പ്രധാനമന്ത്രിക്ക് സമർപ്പിക്കാൻ തിരഞ്ഞെടുത്തത്. ഹെറിറ്റേജ് റേസ് ഗെയിം എന്ന ആദിക്കിന്റെ ഗെയിം ഈ ഏഴ് ആശയങ്ങളിൽ ഒന്നാണ്.

   കുട്ടികളുടെ ആദ്യ സുഹൃത്ത് എന്ന നിലയിൽ കളിപ്പാട്ടങ്ങളുടെ പ്രാധാന്യത്തിന് പുറമെ, കളിപ്പാട്ടങ്ങളുടെയും ഗെയിമിംഗിൻറെയും സാമ്പത്തിക വശങ്ങളും പ്രധാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പരിപാടിയിൽ പറഞ്ഞു.
   Published by:Anuraj GR
   First published:
   )}