നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • വാക്സിനെടുത്തവർക്ക് സൗജന്യ ചോലെ ബട്ടൂര നൽകി യുവാവ്; അഭിനന്ദനവുമായി പ്രധാനമന്ത്രി

    വാക്സിനെടുത്തവർക്ക് സൗജന്യ ചോലെ ബട്ടൂര നൽകി യുവാവ്; അഭിനന്ദനവുമായി പ്രധാനമന്ത്രി

    ഞായറാഴ്ച നടന്ന 'മൻ കി ബാത്' പരിപാടിയിലാണ് സഞ്ചയ് റാണയെ കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചത്

    ഞായറാഴ്ച നടന്ന 'മൻ കി ബാത്' പരിപാടിയിലാണ് സഞ്ചയ് റാണയെ കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചത്

    ഞായറാഴ്ച നടന്ന 'മൻ കി ബാത്' പരിപാടിയിലാണ് സഞ്ചയ് റാണയെ കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചത്

    • Share this:
      പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശംസ പിടിച്ചുപറ്റി ചണ്ഢീഗഡിലെ ഒരു തെരുവ് കച്ചവടക്കാരൻ. ഞായറാഴ്ച നടന്ന 'മൻ കി ബാത്' പരിപാടിയിലാണ് സഞ്ചയ് റാണയെ കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചത്. കോവിഡ് വാക്സിൻ സ്വീകരിച്ച ആളുകൾക്ക് സൗജന്യമായി ചോലെ ബട്ടൂര നൽകിയാണ് അദ്ദേഹം മോദിയുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.

      “ചണ്ഢിഗഡ് സെക്ടർ 29 ൽ സഞ്ജയ് റാണ എന്ന വ്യക്തി സൈക്കിളിൽ ഒരു ഫുഡ് സ്റ്റാൾ നടത്തുന്നുണ്ട്. ചോലെ ബട്ടൂര ആണ് അദ്ദേഹം വിൽപ്പന നടത്തുന്നത്. അദ്ദേഹത്തിന്റെ അടുത്ത് നിന്ന് നിങ്ങൾക്ക് സൗജന്യമായി ചോലെ ബട്ടൂര കഴിക്കണമെങ്കിൽ വാക്സിൻ സ്വീകരിക്കണം. വാക്സിൻ സ്വീകരിച്ച ദിവസമാണ് ഈ ഓഫർ," പ്രധാനമന്ത്രി പറഞ്ഞു.

      “സമൂഹം നന്നാവാൻ പണത്തേക്കാൾ കൂടുതൽ ഉത്തരവാദിത്വ ബോധവും, സേവന സന്നദ്ധതയുമാണ് വേണ്ടത് എന്ന വാക്യം സത്യമെന്ന് തെളിയിക്കുകയാണ് സഞ്ജയ് ഭായ്. സെക്ടർ 29 ബിയിലെ രെഹ്രി മാർക്കറ്റിലെ തെരുവ് കച്ചവടക്കാരനായ സഞ്ജയ് സൈക്കിളിൽ ഒരു ചോല ബട്ടൂര സ്റ്റാൾ നടത്തുന്നു. ദിവസവും 50 ലധികം ആളുകൾ വാക്സിൻ സ്വീകരിച്ച ശേഷം സൗജന്യ ഭക്ഷണം ലഭിക്കാനായി അദ്ദേഹത്തിന്റെ അടുക്കൽ വരുന്നുണ്ട്," മോദി മൻ കീ ബാതിൽ പറഞ്ഞു.

      ഈ മാസം തുടക്കത്തിലാണ് സഞ്ജയെ ആളുകൾ ശ്രദ്ധിച്ചത്. കേന്ദ്ര ഭരണപ്രദേശത്തിന്റെ അഡ്മിനിസ്ട്രേറ്റവും ഗവർണറുമായ വി.പി. സിംഗ് ബഡ്നോർ ഇദ്ദേഹത്തെ കുറിച്ച് ട്വീറ്റ് ചെയ്തിരുന്നു.

      “ചണ്ഢീഗഡിലെ ഈ തെരുവ് കച്ചവടക്കാരന്റെ ആത്മാർത്ഥതയെ അഭിനന്ദിക്കുന്നു. വാക്സിൻ സ്വീകരിച്ചവർക്ക് സൗജന്യ ഭക്ഷണം നൽകുന്ന ഇദ്ദേഹത്തിന്റെ പ്രവർത്തി അദ്ദേഹത്തിന്റെ രാജ്യത്തോടുള്ള ഉത്തരാവദിത്തം കാണിക്കുന്നതും ആളുകൾക്കിടയിൽ ബോധവത്കരണം നടത്താൻ സഹായിക്കുന്നതുമാണ്. അദ്ദേഹത്തിന് ഹൃദയത്തിൽ നിന്നുള്ള കൃതജ്ഞത അറിയിക്കുന്നു,” ബഡ്നോർ ട്വിറ്ററിൽ കുറിച്ചു.



      ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആളുകൾക്കിടയിൽ വാക്സിനേഷൻ പ്രോത്സാഹിപ്പിക്കാൻ നിരവധി പദ്ധതികളാണ് അധികൃതർ തയ്യാറാക്കുന്നത്. ഇന്ത്യയും ഇത്തരം പല പദ്ധതികളും നടപ്പിൽവരുത്തി വരുന്നു.

      ഇന്ത്യയിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പിന്റെ മൂന്നാം ഘട്ടം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഒരുപാട് വൻകിട, ഇടത്തര, ചെറു കമ്പനികൾ വാക്സിനേഷൻ പ്രോത്സാഹിപ്പിക്കാൻ നിരവധി പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്.

      റിലയൻസ്, ഇൻഫോസിസ്, ആക്സന്റർ, വോൾവോ, കാപ്ഗെമിനി, ഇന്റിഗോ, അപ്ഗ്രാഡ് തുടങ്ങിയ കന്പനികൾ തങ്ങളുടെ ജീവനക്കാരുടെ വാക്സിനേഷൻ ചെലവുകൾ വഹിക്കുമെന്ന് ഇതിനകം അറിയിച്ചിട്ടുണ്ട്. അതേസയമം ചെറിയ കമ്പനികൾ വാക്സിനെടുക്കുന്നവർക്ക് സമ്മാനങ്ങൾ നൽകുകയാണ്.

      ഇന്ത്യയിൽ വാക്സിനേഷൻ പദ്ധതി തകൃതിയായി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഈയടുത്ത് രാജ്യത്തെ മുഴുവൻ പേർക്കും സൗജന്യമായി പ്രതിരോധ കുത്തിവെപ്പ് നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. പതിനെട്ട് വയസ്സ് കഴിഞ്ഞ എല്ലാവർക്കും നിലവിൽ കോവിഡ് വാക്സിൻ വിതരണം ചെയ്യുന്നുണ്ട്.

      Summary: In the program ‘Mann Ki Baat’, Prime Minister Narendra Modi on Sunday praised Sanjay Rana, who was offering free Chole Bhature in Chandigarh to people getting vaccinated
      Published by:user_57
      First published:
      )}