നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്ന് സൈൻ ഓഫ് ചെയ്ത് പ്രധാനമന്ത്രി; അക്കൗണ്ടുകൾ സ്ത്രീകൾക്ക് വിട്ടു നൽകി

  സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്ന് സൈൻ ഓഫ് ചെയ്ത് പ്രധാനമന്ത്രി; അക്കൗണ്ടുകൾ സ്ത്രീകൾക്ക് വിട്ടു നൽകി

  ഫുഡ് ബാങ്ക് ഇന്ത്യയുടെ സ്ഥാപക സ്‌നേഹ മോഹന്ദോസ് ആണ് പ്രധാനമന്ത്രിയുടെ ട്വിറ്റർ അക്കൗണ്ടിൽ നിന്ന് ആദ്യമായി ട്വീറ്റ് ചെയ്തത്.

  PM-Modi-

  PM-Modi-

  • News18
  • Last Updated :
  • Share this:
   ന്യൂഡൽഹി: വനിതാ ദിനത്തിൽ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സൈൻ ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.സമൂഹത്തിന് പ്രചോദനമേകിയ ഏഴു വനിതകൾക്ക് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വിട്ടു നൽകിയാണ് മോദി സൈൻ ഓഫ് ചെയ്തത്.

   'അന്തർദേശീയ വനിതാ ദിനത്തില്‍ ആശംസകൾ.. നമ്മുടെ നാരിശക്തിയുടെ ആവേശത്തിനും നേട്ടങ്ങൾക്ക് അഭിവാദ്യങ്ങൾ.. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് പറഞ്ഞതു പോലെ ഞാൻ സൈൻ ഓഫ് ചെയ്യുകയാണ്.. വിജയം രചിച്ച ഏഴ് വനിതകൾ അവരുടെ നേട്ടങ്ങളും ജീവിത യാത്രയും ഇന്ന് ഈ അക്കൗണ്ടിൽ നിങ്ങൾക്കായി പങ്കു വയ്ക്കും.. നിങ്ങളോട് ആശയവിനിമയം നടത്തും..' തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് സ്ത്രീകൾക്കായി വിട്ടു കൊടുത്ത് മോദി ട്വിറ്ററിൽ കുറിച്ചു.

   BEST PERFORMING STORIES:''കേരളത്തിൽ കൊറോണ: ഈ രണ്ടു വിമാനങ്ങളിൽ യാത്ര ചെയ്തവരെല്ലാം ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം [NEWS]'Coronavirus Outbreak LIVE Updates: കേരളത്തില്‍ വീണ്ടും കൊറോണ; സ്ഥിരീകരിച്ചത് പത്തനംതിട്ടയിലെ 5 പേരിൽ [NEWS]കോവിഡ് 19: ആറ്റുകാൽ പൊങ്കാല അടക്കമുള്ള ആഘോഷങ്ങളിൽ ആശങ്ക അറിയിച്ച് IMA [NEWS]

   ഫുഡ് ബാങ്ക് ഇന്ത്യയുടെ സ്ഥാപക സ്‌നേഹ മോഹന്ദോസ് ആണ് പ്രധാനമന്ത്രിയുടെ ട്വിറ്റർ അക്കൗണ്ടിൽ നിന്ന് ആദ്യമായി ട്വീറ്റ് ചെയ്തത്. ഒരു നേരത്തെ ഭക്ഷണംപോലും ലഭിക്കാത്തവർക്ക് വേണ്ടി പ്രവർത്തിക്കേണ്ട സമയമാണിത് എന്നാണ് ട്വിറ്ററിൽ പങ്കുവച്ച വീഡിയോയിൽ സ്നേഹ പറഞ്ഞത്

   ‌വനിതാ ദിനത്തിൽ വനിതകൾക്കായി തന്‌റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മാറ്റിവെയ്ക്കുമെന്നു പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനായി ഷീ ഇൻസ്പെയേഴ്‌സ് അസ് എന്ന ഹാഷ് ടാഗിൽ മാതൃകയായ സ്ത്രീകളെക്കുറിച്ച് പോസ്റ്റ്‌ ചെയ്യാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.   Published by:Asha Sulfiker
   First published:
   )}