• HOME
 • »
 • NEWS
 • »
 • buzz
 • »
 • ‘അഞ്ചുപേർ കൊല്ലപ്പെട്ടു’: ക്രൈം ഷോ ഹരമായ മൂന്നാം ക്ലാസുകാരി പോലീസിനെ ഫോണിലൂടെ കബളിപ്പിച്ചതിങ്ങനെ

‘അഞ്ചുപേർ കൊല്ലപ്പെട്ടു’: ക്രൈം ഷോ ഹരമായ മൂന്നാം ക്ലാസുകാരി പോലീസിനെ ഫോണിലൂടെ കബളിപ്പിച്ചതിങ്ങനെ

ഫോൺ കോൾ ലഭിച്ച ഉടനെ തന്നെ പോലീസ് സംഘം സംഭവസ്ഥലത്തേക്ക് കുതിച്ചു. എന്നാൽ ഇത്തരമൊരു കുറ്റകൃത്യം നടന്ന യാതൊരു ലക്ഷണവും സ്ഥലത്ത് അധികൃതർക്ക് കണ്ടെത്താനായില്ല

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Last Updated :
 • Share this:
  അഞ്ച് പേർ കൊലചെയ്യപ്പെട്ടുവെന്ന് പറഞ്ഞ് എട്ട് വയസ്സുകാരിയായ ഒരു പെൺകുട്ടി നടത്തിയ പ്രാങ്ക് (തമാശ) ഫോൺകോൾ കാരണം ഗാസിയാബാദ് പോലീസ് ആശങ്കയിലായി. ഫോൺ കോൾ ലഭിച്ചയുടനെ തന്നെ കേസുമായി ബന്ധപ്പെട്ട ജോലികളിൽ പ്രവേശിച്ച നിയമപാലകർ പിന്നീട് പെൺകുട്ടി തങ്ങളെ കബളിപ്പിച്ചുവെന്ന് തിരിച്ചറിയുകയായിരുന്നു.

  ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം ഏകദേശം വൈകിട്ട് 2:30 നാണ് മൂന്നാം ക്ലാസ് വിദ്യാർത്ഥിനി അച്ഛന്റെ ഫോണെടുത്ത് പോലീസിനെ ബന്ധപ്പെടുന്നത്. പോലീസിനെ വിളിച്ച് പെൺകുട്ടി പറഞ്ഞതിങ്ങനെയായിരുന്നു, “പോലീസ് അങ്കിൾ, സർക്കാർ സ്കൂളിന്റെ അടുത്തുള്ള അഞ്ചാമത്തെ തെരുവിൽ അഞ്ച് പേർ കൊല്ലപ്പെട്ടിരിക്കുന്നു. പെട്ടെന്ന് വരൂ. ഞാനിവിടെ ഒറ്റക്കാണ്.”

  ഫോൺ കോൾ ലഭിച്ച ഉടനെ തന്നെ പോലീസ് സംഘം സംഭവസ്ഥലത്തേക്ക് കുതിച്ചു. എന്നാൽ ഇത്തരമൊരു കുറ്റകൃത്യം നടന്ന യാതൊരു ലക്ഷണവും സ്ഥലത്ത് അധികൃതർക്ക് കണ്ടെത്താനായില്ല. കോൾ വന്ന നന്പറിലേക്ക് പോലീസ് തിരിച്ച് വിളിക്കാൻ ശ്രമിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആണെന്ന മറുപടിയാണ് ലഭിച്ചത്. 30 മിനിറ്റിന് ശേഷം വീണ്ടും വിളിച്ചപ്പോൾ കുട്ടിയുടെ അച്ഛനായിരുന്നു ഫോൺ എടുത്തത്.

  Also Read-സോളാറിൽ ഓടുന്ന സൈക്കിൾ രൂപകൽപ്പന വിദ്യാർത്ഥികളായ സഹോദരൻമാരുടേത്; ചെലവ് 10,000 രൂപ

  അച്ഛനുമായി സംസാരിച്ചപ്പോഴാണ് പെൺകുട്ടി തങ്ങളെ പറ്റിക്കുകയായിരുന്നുവെന്ന് പോലീസ് തിരിച്ചറിഞ്ഞത്. അവൾ മുൻപും ഇത്തരം പ്രാങ്ക് കോളുകൾ നടത്തിയിട്ടുണ്ടെന്ന് ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അച്ഛൻ സാക്ഷ്യപ്പെടുത്തുന്നു. മുൻപ് തന്റെ അമ്മാവനെ വിളിച്ച് അച്ഛൻ അപകടത്തിൽപ്പെട്ടുവെന്ന് പറഞ്ഞിരുന്നു. ഇതേതുടർന്ന് ബന്ധുക്കളും അയൽവാസികളും അവരുടെ വീട്ടിലെത്തിയിരുന്നു.

  സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കൂടുതൽ അന്വേഷിച്ചപ്പോൾ കുട്ടിക്ക് ക്രൈം സീരിയലുകൾ കൂടുതലായി കാണുന്ന ശീലമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ടിവി കണ്ടത്തിന് ശേഷമാണ് അടിയന്തിര ഘട്ടങ്ങളിൽ ‘112’ എന്ന ഹെൽപ്ലൈൻ നന്പറിൽ വിളിച്ചാൽ മതിയെന്ന് പെൺകുട്ടി മനസിലാക്കിയത്. “പോലീസ് കൃത്യമായി സ്ഥലത്തെത്തുന്നുണ്ടോ എന്ന് പരീക്ഷിക്കാനാണ് പെൺകുട്ടി കോൾ ചെയ്ത്. അവളുടെ രക്ഷിതാക്കളെ താക്കീത് ചെയ്തിട്ടുണ്ട്. ഭാവിയിൽ ഇത്തരം പ്രവർത്തികൾ അവർ ആവർത്തിക്കില്ല എന്ന് ഉറപ്പുവരുത്താനും രക്ഷിതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്,” ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

  Also Read-വരന്റെ കൂട്ടുകാർ നൽകിയ സമ്മാനം വലിച്ചെറിഞ്ഞ് വധു; വീഡിയോ വൈറൽ

  പെൺകുട്ടിയുടെ പ്രാങ്ക് കോളിന് മണിക്കൂറുകൾ മുന്പ് ഒരു വ്യാപാരി തന്റെ 21 വയസ്സുകാരിയായ മകളെ തട്ടിക്കൊണ്ടുപോയെന്ന് പറഞ്ഞ് കവി നഗർ പോലീസ് സ്റ്റേഷനെ ബന്ധപ്പെട്ടിരുന്നു. എന്നാൽ കുറച്ച് കഴിഞ്ഞ് അവൾ തന്റെ കാമുകന്റെ കൂടെ ബൈക്കിൽ യാത്ര ചെയ്യുന്നതായി കണ്ടെത്തി. എന്നാൽ തെറ്റായ വിവരം നൽകിയതിന് പോലീസ് പിതാവിനെതിരെ കേസെടുത്തു. അതേസമയം പോലീസിനോട് മോശമായി പെരുമാറിയതിന് കാമുകനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
  Published by:Jayesh Krishnan
  First published: