റായ്പുർ: ഫേസ്ബുക്കിലൂടെ മതവിദ്വേഷം വളർത്തുന്ന വർഗ്ഗീയ പോസ്റ്റുകൾ പ്രചരിപ്പിച്ച 'യുവതി'യെ കണ്ട് ഞെട്ടി ഛത്തീസ്ഗഡ് പൊലീസ്. പതിനായിരത്തിലധികം ഫോളോവേഴ്സ് ഉള്ള നിഷ ജിൻഡാൽ എന്ന അക്കൗണ്ട് വഴിയായിരുന്നു മതവിദ്വേഷം വളർത്തുന്ന പോസ്റ്റുകൾ വ്യാപകമായി പ്രചരിച്ചത്. എന്നാൽ നിഷയെ തിരക്കി ഇറങ്ങിയ പൊലീസ് ചെന്നെത്തിയത് രവി പുജാർ എന്ന ആളുടെ അടുത്തും.
ഫേസ്ബുക്ക് വഴി വര്‍ഗ്ഗീയ വിദ്വേഷം പരത്തുന്നു എന്ന പരാതിയിലാണ് പൊലീസ് 'നിഷ ജിൻഡാലി'നെതിരെ അന്വേഷണം ആരംഭിച്ചത്. സൈബർ സെല്‍ ടീമിനെ തന്നെ ഇതിനായി നിയോഗിച്ചിരുന്നു. സൈബർ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് യഥാര്‍ത്ഥ പ്രതിയിലേക്കെത്തിയതും. പൊലീസിനെ കണ്ട വ്യാജ 'നിഷ' ശരിക്കും ഞെട്ടി. ഇായളിൽ നിന്നും ലാപ്ടോപ്പും മൊബൈൽ ഫോണും പൊലീസ് കണ്ടെടുത്തു.
31 കാരനായ രവി. 2012 മുതൽ നിഷ ജിൻഡൽ എന്ന വ്യാജ ഫേസ്ബുക്ക് ഐഡി ഉപയോഗിക്കുന്നുണ്ടെന്നാണ് തെളിഞ്ഞത്. ഇതിന് പുറമെ വർഗ്ഗീയ വിദ്വേഷം പ്രചരിപ്പിക്കാൻ പാകിസ്താനി നടി മിറാഹ പാഷയുടെ പേരിലും ഇയാൾ ഫേക്ക് അക്കൗണ്ട് ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ പതിനൊന്ന് വർഷമായി എഞ്ചിനിയറിംഗ് പരീക്ഷ പാസാകാനുള്ള ശ്രമത്തിലാണ് ഇയാളെന്നും പൊലീസ് അറിയിച്ചു.
BEST PERFORMING STORIES:രാജ്യത്തെ മരണസംഖ്യ 559; കേരളത്തിൽ ചികിത്സയിലുള്ളത് 114 പേർ [NEWS]'അദ്യശ്യ ശത്രുവിന്റെ ആക്രമണം'; യുഎസിലേക്കുള്ള കുടിയേറ്റം നിർത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ് [NEWS]അമേരിക്കൻ വിപണിയില്‍ എണ്ണവില നെഗറ്റീവിൽ; ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച [NEWS]
രവിയെ അറസ്റ്റ് ചെയ്ത ശേഷം റായ്പുർ പൊലീസ് നിഷ ജിന്‍ഡലിന്റെ അക്കൗണ്ടിൽ ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. അതാണ് ഈ സംഭവത്തിൽ ഏറ്റവും വലിയ ട്വിസ്റ്റ്. ' ഞാനാണ് നിഷ ജിൻഡാൽ.. ഇപ്പോൾ ഞാൻ പൊലീസ് കസ്റ്റഡിയിലാണ്' എന്നായിരുന്നു യുവാവിന്റെ ചിത്രം അതേ ഫേക്ക് അക്കൗണ്ടിലൂടെ പങ്കുവച്ച് പൊലീസ് കുറിച്ചത്. ഇത് വൈകാതെ വൈറലാവുകയും ചെയ്തു.
സോഫ്റ്റ് വെയർ എഞ്ചിനിയറിംഗ് വിദ്യാര്‍ഥിയായ രവി കഴിഞ്ഞ പതിനൊന്ന് വർഷമായി സപ്ലി എഴുതുന്നുണ്ട്. എന്നാൽ ഇതുവരെ പാസായിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്. IMF, WHO തുടങ്ങി പ്രമുഖ സംഘടനകളിലെ അംഗമാണെന്ന പേരിലും ഇയാൾ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Fake Facebook account