നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • തെരഞ്ഞെടുപ്പിൽ വിജയിക്കാൻ കാർ മോഷണം; ചോദ്യം ചെയ്യലിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

  തെരഞ്ഞെടുപ്പിൽ വിജയിക്കാൻ കാർ മോഷണം; ചോദ്യം ചെയ്യലിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

  കഴിഞ്ഞ 20 വർഷമായി മോഷണ സംഘത്തിലെ പലരും ദേശീയ തലസ്ഥാനത്ത് നിന്ന് കാറുകൾ മോഷ്ടിച്ചിരുന്നതായും നിരവധി തവണ അറസ്റ്റിലായതായും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

  Representational image. (Photo: Reuters)

  Representational image. (Photo: Reuters)

  • Share this:
   ഡൽഹി എൻ‌സി‌ആർ മേഖലയിലെ കാറുകൾ മോഷ്ടിക്കുന്ന സംഘത്തെ നോയിഡ പൊലീസ് പിടികൂടി. ചോദ്യം ചെയ്യലിൽ സംഘത്തിലെ അംഗങ്ങൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് വെളിപ്പെടുത്തിയിരിക്കുന്നത്. കാർ മോഷ്ടാക്കളിൽ ഒരാൾ തന്റെ ഭാര്യ ബുലന്ദശഹറിലെ ഒരു ബ്ലോക്കിൽ തെരഞ്ഞെടുപ്പിൽ വിജയിക്കാനാവശ്യമായ പണത്തിനായാണ് മോഷണം നടത്തിയത്. മറ്റൊരാൾ വരാനിരിക്കുന്ന യുപി പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഗ്രാമത്തലവനാകാൻ ആഗ്രഹിക്കുന്ന വ്യക്തിയാണെന്നും പൊലീസ് വെളിപ്പെടുത്തി.

   തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വലിയ തുക ആവശ്യമാണെന്ന് അറിഞ്ഞ ഇരുവരും ഡൽഹി-എൻ‌സി‌ആറിൽ കാറുകൾ മോഷ്ടിക്കുകയായിരുന്നു. ഇവരിൽ നിന്ന് ചില കാറുകൾ പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ 20 വർഷമായി മോഷണ സംഘത്തിലെ പലരും ദേശീയ തലസ്ഥാനത്ത് നിന്ന് കാറുകൾ മോഷ്ടിച്ചിരുന്നതായും നിരവധി തവണ അറസ്റ്റിലായതായും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. വലിയ തോതിൽ കാറുകൾ മോഷ്ടിക്കുകയും വിൽക്കുകയും ചെയ്യുന്ന സംഘമാണിത്. പൊലീസ് നടപടി ഒഴിവാക്കാൻ രാഷ്ട്രീയ സ്വാധീനം നേടിയെടുക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.

   Also Read- ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് റോഡ് ട്രിപ്പിനിറങ്ങി കേരളത്തിൽ നിന്നുള്ള ദമ്പതികൾ

   പുതിയ കാറുകളാണ് തങ്ങളുടെ പ്രാഥമിക ലക്ഷ്യമെന്നും മോഷ്ടിച്ചയുടനെ എഞ്ചിൻ, ചേസിസ് നമ്പർ എന്നിവ മാറ്റി പുതിയവ സ്ഥാപിക്കുകയും ചെയ്യാറുണ്ടെന്ന് സംഘാംഗങ്ങൾ പൊലീസിനോട് പറഞ്ഞു. ഇതിനുശേഷം വ്യാജ രേഖകൾ ഉണ്ടാക്കി കാർ വിൽക്കുകയാണ് പതിവ്. ഇത്തരത്തിൽ ലക്ഷക്കണക്കിന് രൂപ സംഘം ഉണ്ടാക്കിയിട്ടുണ്ട്. ഇതുവരെ നൂറുകണക്കിന് കാറുകൾ മോഷ്ടിച്ച് വിറ്റതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.

   ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തർപ്രദേശിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഏപ്രിൽ 15 മുതൽ നാല് ഘട്ടങ്ങളായി നടക്കും. ഏപ്രിൽ 15, 19, 26, 29 തീയതികളിൽ ഗ്രാമപഞ്ചായത്തുകളുടെ തെരഞ്ഞെടുപ്പ് നടക്കുമെന്ന് ഉത്തർപ്രദേശ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിരുന്നു. വോട്ടെണ്ണൽ മെയ് 2 ന് നടക്കും.

   വാഹനം നഷ്ടപ്പെട്ടാൽ? 

   വാഹനം നഷ്ടപ്പെട്ടാൽ ആദ്യം ചെയ്യേണ്ട കാര്യം അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ഫസ്റ്റ് ഇ൯ഫർമേഷ൯ റിപ്പോർട്ട് അഥവാ എഫ് ഐ ആർ ഫയൽ ചെയ്യുക എന്നതാണ്. പരാതി രേഖപ്പെടുത്തിയ ശേഷം സ്റ്റേഷനിൽ നിന്ന് പരാതിക്കാരന് ഒരു എഫ് ഐ ആർ കോപ്പി തരുന്നതായിരിക്കും. ഇത് ഇ൯ഷൂറ൯സ് ക്ലെയ്മിന് ആവശ്യമായി വരും. പൊലീസിൽ പരാതി നൽകിയ ശേഷം ചെയ്യേണ്ട രണ്ടാമത്തെ കാര്യം ഇ൯ഷൂറ൯സ് കമ്പനിയെ ബന്ധപ്പെടുക എന്നതാണ്. എങ്കിൽ മാത്രമേ ക്ലെയിം കിട്ടുകയുള്ളൂ. മോട്ടോർ ഗതാഗത നിയമം അനുസരിച്ച് വാഹനം കളവ് പോയാൽ സ്ഥലത്തെ റീജിയണൽ ട്രാ൯സ്പോർട്ട് ഓഫീസ് (RTO) യിൽ വിവരം അറിയിക്കേണ്ടതും അത്യാവശ്യമാണ്.

   ഇ൯ഷൂറ൯സ് തുക ലഭിക്കാ൯ കമ്പനി ആവശ്യപ്പെടുന്ന എല്ലാ രേഖകളും നൽകണം. ഇ൯ഷൂറ൯സിന്റെ കോപ്പി, ഒറിജിനൽ എഫ് ഐ ആർ കോപ്പി, ക്ലെയ്ം ഫോമുകൾ, ഡ്രൈവിംഗ് ലൈസ൯സിന്റെ കോപ്പി, ആർ സി ബുക്ക്, ആർ ടി ഓ ട്രാ൯സ്ഫർ പേപ്പറുകൾ, ഫോമുകൾ എന്നിവയാണ് നൽക്കേണ്ടി വരിക. കൂടാതെ മോഷണം പോയ കാറിന്റെ രണ്ട് ഒറിജിനൽ ചാവികളും ഇ൯ഷൂറ൯സ് കമ്പനി അധികൃതർക്ക് നൽകേണ്ടി വരും.
   Published by:Rajesh V
   First published:
   )}