• HOME
  • »
  • NEWS
  • »
  • buzz
  • »
  • Drunk Driving | മദ്യപിച്ച് വാഹനം ഓടിച്ചത് പോലീസ് പിടിക്കാതിരിക്കാന്‍ വായിൽ നാണയത്തുട്ട്‌

Drunk Driving | മദ്യപിച്ച് വാഹനം ഓടിച്ചത് പോലീസ് പിടിക്കാതിരിക്കാന്‍ വായിൽ നാണയത്തുട്ട്‌

പരിശോധന ശക്തമായതോടെ ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ ആളുകൾ പല വഴികളും കണ്ടെത്തി തുടങ്ങി. ഇത്തരത്തില്‍ ഒന്നാണ് വായില്‍ നാണയങ്ങള്‍ ഇടുന്നത്.

  • Last Updated :
  • Share this:
    മദ്യപിച്ച് വാഹനമോടിക്കുന്നത് (Drinking and driving) ഗുരുതരമായ കുറ്റകൃത്യമാണ്. എന്നിട്ടും മദ്യപിച്ച് വാഹനമോടിക്കുന്നതും പിടിക്കപ്പെടുന്നതും തുടര്‍ക്കഥയാവുകയാണ്. ആദ്യമായി പിടിക്കപ്പെട്ടാല്‍, ഡ്രൈവറില്‍ (Driver) നിന്ന് പിഴ ഈടാക്കുകയും പിന്നീട് അറസ്റ്റുമാണ് (arrest) നിയമനടപടി. ഇതിനായി പോലീസ് ആദ്യം ഡ്രൈവറെ ബ്രീത്ത്ലൈസര്‍ (Breathalyser) ടെസ്റ്റിന് വിധേയമാക്കും. ഡ്രൈവര്‍ മദ്യപിച്ചാണോ വാഹനം ഓടിക്കുന്നതെന്ന് കണ്ടെത്തുന്ന ഉപകരണമാണ് ബ്രീത്ത്ലൈസര്‍.

    അതേസമയം, പരിശോധന ശക്തമായതോടെ ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ ആളുകൾ പല വഴികളും കണ്ടെത്തി തുടങ്ങി. ഇത്തരത്തില്‍ ഒന്നാണ് വായില്‍ നാണയങ്ങള്‍ ഇടുന്നത്. ഇങ്ങനെ ചെയ്താൽ ഉമിനീരിലെ മദ്യത്തിന്റെ സാന്നിധ്യം തിരിച്ചറിയാതിരിക്കാന്‍ സഹായിക്കുമെന്നാണ് പറയുന്നത്.

    ഇതിന് സമാന ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ് വെസ്റ്റ് ഇംഗ്ലണ്ടിലെ ഗ്രേറ്റര്‍ മാഞ്ചസ്റ്ററിൽ. സിഗ്‌നല്‍ തെറ്റിച്ച് എത്തിയ ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ തുടങ്ങവെയാണ് പോലീസിന്റെ കണ്ണ് വെട്ടിച്ച് ഇയാള്‍ നാണയങ്ങള്‍ വായില്‍ ഇട്ടത്. പിടികൂടിയ വാഹനത്തിന്റെ ഫോട്ടോ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലൂടെ പങ്കുവെച്ചിരുന്നു.

    ഈ വാഹനം പട്രോളിംഗിനെ മറികടന്ന് പോകുകയും തുടര്‍ന്ന് ബോള്‍ട്ടണിലെ സ്പാ റോഡിലാണ് വണ്ടി നിര്‍ത്തിയതെന്നും പോലീസ് പറഞ്ഞു. ഡ്രൈവറെ ബ്രീത്ത്ലൈസര്‍ ഉപയോഗിച്ച് പരിശോധിക്കുന്നതിന് മുമ്പ് അദ്ദേഹം നാണയങ്ങള്‍ വായിലിടുന്നത് കണ്ടെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് പരിശോധനയില്‍ ബ്രീത്ത്ലൈസറില്‍ ആൽക്കഹോളിന്റെ അളവ് 65 ആണ് തെളിഞ്ഞതെന്നും പോലീസ് പറഞ്ഞു.

    അതേസമയം, ലാഡ്‌ബൈബിള്‍ റിപ്പോര്‍ട്ട് പ്രകാരം, യുകെയില്‍ അനുവദനീയമായ ആൽക്കഹോൾ പരിധിയുടെ ഇരട്ടിയാണ് 65. നേരത്തെയും ബ്രീത്ത്ലൈസറില്‍ നിന്ന് രക്ഷപ്പെടാന്‍ വളരെ വിചിത്രമായ പല വഴികളും ആളുകൾ പരീക്ഷിച്ചിട്ടുണ്ട്. എന്നാൽ ഇവയിൽ പലതും മുമ്പും പരാജയപ്പെട്ടിരുന്നു. പത്രം അല്ലെങ്കില്‍ ആഗിരണം ചെയ്യുന്ന പേപ്പര്‍ കഴിക്കുന്നതും ഇതിലൊന്നാണ്.

    കഴിഞ്ഞവര്‍ഷം കൊല്ലത്ത് മദ്യപിച്ച് ലക്കുകെട്ട അച്ഛന് പകരം പതിമൂന്ന്കാരന്‍ വാഹനം ഓടിച്ചത് വാര്‍ത്തയായിരുന്നു. കൊല്ലം ചാത്തന്നൂര്‍ ജംഗഷനില്‍ രാത്രിയാണ് സംഭവം നടന്നത്. തിരുവനന്തപുരം കളിയക്കാവിളയില്‍ നിന്നും മലപ്പുറത്തേക്കുള്ള യാത്രയിലായിരുന്നു ഇരുവരും.

    മദ്യപിച്ച് ബോധം ഇല്ലാത്ത അവസ്ഥയായതോടെയാണ് മകന്‍ ഡ്രൈവിങ് സീറ്റില്‍ കയറിയിരുന്ന് വാഹനം ഓടിച്ചത്. തിരക്കേറിയ ദേശീയപാതയിലൂടെ കുട്ടി ഡ്രൈവര്‍ വണ്ടി ഓടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്.

    പതിമൂന്നുകാരനായ കുട്ടി മലപ്പുറത്തെ സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഇവര്‍ രണ്ടു പേരും മാത്രമാണ് കാറില്‍ ഉണ്ടായിരുന്നത്. പോലീസ് സ്റ്റേഷന് മുന്നില്‍ വെച്ച് പോലീസ് വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും കുട്ടി നിര്‍ത്താതെ മുന്നോട്ട് പോയി. മദ്യലഹരിയില്‍ കാറിന്റെ സൈഡില്‍ സീറ്റില്‍ ഇരുന്നുകൊണ്ട് പിതാവ് പോലീസുകാരെ കൈവീശി കാണിക്കുകയും ചെയ്തു.

    പിന്നാലെ എത്തിയ പൊലീസ് ചാത്തന്നൂര്‍ ജംഗ്ഷനില്‍ വച്ച് കാര്‍ തടഞ്ഞു. പിതാവ് മദ്യലഹരിയിലായിരുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ പൊലീസിന് കഴിഞ്ഞില്ല.
    First published: