നിയമവിരുദ്ധമായ കോഴിപ്പോര് തടയാൻ ശ്രമിക്കുന്നതിനിടെ പോലീസ് മേധാവിയെ കോഴി കൊലപ്പെടുത്തി. ഫിലിപ്പൈൻസിലായിരുന്നു സംഭവം. കോഴിയുടെ കാലിൽ കെട്ടിയ റേസർ ബ്ലേഡ് പോലെ മൂർച്ചയുള്ള കത്തി കൊണ്ട് ഉദ്യോസ്ഥന്‍റെ കാലിൽ ആക്രമിച്ചു. ഞരമ്പ് മുറിഞ്ഞതാണ് മരണ കാരണമെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
വടക്കൻ സമർ പ്രവിശ്യയിലെ മഡുഗാംഗ് ഗ്രാമത്തിലായിരുന്നു സംഭവം. പോലീസ് മേധാവി ലഫ്റ്റനന്റ് സാൻ ജോസ് ക്രിസ്റ്റ്യൻ ബൊലോക്കാണ് മരിച്ചത്. കോവിഡ് വൈറസ് വ്യാപിക്കുന്ന സാഹചര്യം ഉള്ളതിനാൽ ആളുകൾ കൂടിനിൽക്കുന്ന കോഴിപ്പോര് നടക്കുന്ന സ്ഥലം ഒഴിപ്പിക്കാനായാണ് പൊലീസ് ഉദ്യാഗസ്ഥന് സംഭവ സ്ഥലത്ത് എത്തിയത്.
മുപ്പതുകാരനായ ബൊലോക്ക് കോഴിപ്പോര് നടക്കുന്ന സ്ഥലത്ത് നിന്നും ഒരു കോഴിയെ പിടിക്കാൻ ശ്രമിക്കുമ്പോൾ കോഴി കാലിൽ ഘടിപ്പിച്ചിട്ടുള്ള ചെറിയ സ്റ്റീൽ ബ്ലേഡുകൾ കൊണ്ടും മുറിവേൽപ്പിക്കുകയായിരുന്നു.ഇടതു കാലിൽ ഏറ്റ മുറിവ് ആർട്ടറിയിൽ തട്ടിയാണ് മരണം സംഭവിച്ചതെന്ന് ഗവർണർ എഡ്വിൻ ഒങ്‌ചുവാൻ പറഞ്ഞു.
കോഴിയുടെ കാലിൽ കെട്ടിയ ബ്ലേഡിൽ വിഷം തേച്ചിരിക്കാം എന്ന സംശയവും ഗവർണർ പങ്കുവെച്ചു. കാലിന് ചുറ്റും ഒരു തുണി കെട്ടിയിട്ട് രക്തനഷ്ടം കുറയ്ക്കാൻ ബൊലോക്കോയും മറ്റ് ഉദ്യോഗസ്ഥരും കൂടി ശ്രമിച്ചുവെങ്കിലും അത് വിജയം കണ്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Hen, The Philippines