നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 50 വർഷം മുൻപ് നഷ്ടപ്പെട്ട പേഴ്സ് കണ്ടെത്തി; രേഖകളടക്കം ഉടമയ്ക്ക് തിരികെ നൽകി പോലീസ്

  50 വർഷം മുൻപ് നഷ്ടപ്പെട്ട പേഴ്സ് കണ്ടെത്തി; രേഖകളടക്കം ഉടമയ്ക്ക് തിരികെ നൽകി പോലീസ്

  വാലറ്റ് തിരികെ നല്‍കാന്‍ പോലീസ് അതിന്റെ ഉടമയെ സമീപിച്ചപ്പോള്‍ ഉടന്‍ തന്നെ 1970 കളുടെ തുടക്കത്തില്‍ അത് നഷ്ടപ്പെട്ടതായി ഓര്‍ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

  • Share this:
   പേഴ്‌സ് നഷ്ടപ്പെടുന്നതും പോലീസില്‍ പരാതിപ്പെടുന്നതുമായ ഒട്ടേറെ സംഭവങ്ങള്‍ നമുക്ക് ചുറ്റും നടക്കാറുണ്ട്. നഷ്ടപെട്ട പേഴ്സ് ഒന്നുകില്‍ തിരിച്ചുകിട്ടും അല്ലെങ്കില്‍ അത് എന്നെന്നേക്കുമായി കളഞ്ഞുപോകും. അരനൂറ്റാണ്ടുമുമ്പ് കളഞ്ഞു പോയ പേഴ്‌സിനെ കുറിച്ച് ആരെങ്കിലും ഇപ്പോള്‍ ആലോചിക്കുന്നുണ്ടാകുമോ? ഇല്ല എന്നായിരിക്കും ഭൂരിഭാഗം പേരുടെയും ഉത്തരം. എന്നാല്‍ അമേരിക്കയിലെ കന്‍സാസില്‍ ഏകദേശം 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ ഒരു പേഴ്സ് പോലീസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരിക്കുകയാണ്. പേഴ്സ് അതിന്റെ ഉടമയെ കണ്ടെത്തി തിരികെ നല്‍കിയതായി കന്‍സാസ് പോലീസ് ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചു.

   1974-ലാണ് ഈ പേഴ്സ് ഉടമയ്ക്ക് നഷ്ടപ്പെട്ടത്. രസകരമെന്നു പറയട്ടെ, വാലറ്റില്‍ ഉണ്ടായിരുന്ന രേഖകള്‍ ഇപ്പോഴും സുരക്ഷിതമാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. പോസ്റ്റില്‍ കൈകൊണ്ട് നിര്‍മ്മിച്ച ഈ പേഴ്‌സിന്റെ ഉടമ ഇപ്പോള്‍ കന്‍സാസിലെ ലോറന്‍സിലാണ് താമസിക്കുന്നത് എന്ന് ഗ്രേറ്റ് ബെന്‍ഡ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഒക്ടോബര്‍ 8 ന് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച ഒരു കുറിപ്പിലൂടെ വ്യക്തമാക്കുന്നു. നഷ്ടപ്പെട്ട വാലറ്റില്‍ ഇപ്പോഴും ഉടമയുടെ നിരവധി രേഖകള്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു. പേഴ്‌സില്‍ ഒരു സോഷ്യല്‍ സെക്യൂരിറ്റി കാര്‍ഡും 1974 ല്‍ കാലാവധി കഴിഞ്ഞ ഉടമയുടെ ഡ്രൈവിംഗ് ലൈസന്‍സും ഉണ്ടായിരുന്നു. അവയെല്ലാം കേടുകൂടാതെ പേഴ്‌സില്‍ സുരക്ഷിതമായിരുന്നു. വളരെയധികം കൗതുകം നിറഞ്ഞതും ആശ്ചര്യപ്പെടുത്തുന്നതുമായ സംഭവമാണ് ഇതെന്ന് പോലീസ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. 'എന്തൊരു ആശ്ചര്യകരമാണ് ഈ സംഭവം, ഞങ്ങള്‍ വളരെയധികം സന്തുഷ്ടരാണ്!', പോലീസ് പ്രസ്തുത പോസ്റ്റില്‍ കുറിച്ചു.

   വാലറ്റ് തിരികെ നല്‍കാന്‍ പോലീസ് അതിന്റെ ഉടമയെ സമീപിച്ചപ്പോള്‍ ഉടന്‍ തന്നെ 1970 കളുടെ തുടക്കത്തില്‍ അത് നഷ്ടപ്പെട്ടതായി ഓര്‍ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം കൈകൊണ്ടാണ് താന്‍ ആ പേഴ്‌സ് നിര്‍മിച്ചത് എന്നും എന്നാല്‍ പിന്നീട് അത് നഷ്ടപ്പെടുകയായിരുന്നു എന്നും അദ്ദേഹം പോലീസിനോട് പറഞ്ഞു. രസകരമായ ഈ സംഭവം ആളുകളില്‍ കൗതുകം ജനിപ്പിക്കുക മാത്രമല്ല, പോലീസിനോടുള്ള വിശ്വാസം വര്‍ദ്ധിക്കാന്‍ ഒരു കാരണമാവുകയും ചെയ്തു.

   ഈ വര്‍ഷം ഫെബ്രുവരിയില്‍ യുഎസ് സംസ്ഥാനമായ കാലിഫോര്‍ണിയയിലെ സാന്‍ ഡിയാഗോയിലും സമാനമായ മറ്റൊരു സംഭവം നടന്നിരുന്നു. 91 വയസ്സുള്ള പോള്‍ ഗ്രിഷാമം എന്ന വ്യക്തിക്ക് അന്‍പത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നഷ്ടപ്പെട്ട തന്റെ പേഴ്സ് തിരികെ ലഭിച്ചത്. 1960 കളിലാണ് പോള്‍ ഗ്രിഷാമിന് തന്റെ പേഴ്സ് നഷ്ടമായത്. അന്റാര്‍ട്ടിക്കയിലെ റോസ് ദ്വീപിലെ മക്മുര്‍ദോ സ്റ്റേഷന്‍ 2014 ല്‍ പൊളിച്ചുനീക്കുന്നതിനിടെയാണ് ലോക്കറിന് പിന്നില്‍ നിന്ന് പോള്‍ ഗ്രിഷാമിന്റെ പേഴ്സ് കണ്ടുകിട്ടുന്നത്. വാലറ്റില്‍ അയാളുടെ നാവികസേനയുടെ ഐ ഡി കാര്‍ഡും ഡ്രൈവിംഗ് ലൈസന്‍സും ഉണ്ടായിരുന്നു. ഇത് ഉപയോഗിച്ചാണ് പേഴ്‌സിന്റെ ഉടമയെ പോലീസ് കണ്ടെത്തിയത്.
   Published by:Jayashankar AV
   First published:
   )}