ലിംഗാകൃതിയിലുള്ള ഭീമൻ പ്രതിമ അപ്രത്യക്ഷമായി; പൊലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു
ഏതായാലും പ്രതിമ അപ്രത്യക്ഷമായതിനെക്കുറിച്ച് ബാവേറിയൻ പട്ടണമായ കെംപ്റ്റണിലെ പൊലീസുകാർ അന്വേഷണം ആരംഭിച്ചതായി ജർമൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

'ഹോൾസ്പെനിസ്' എന്ന് അറിയപ്പെട്ടിരുന്ന തടിയിലുള്ള പ്രതിമയാണ് കാണാതായിരിക്കുന്നത്. (Source:BR24/Facebook)
- News18
- Last Updated: December 1, 2020, 4:37 PM IST
നഗരത്തിലെ ഒരു 'സാംസ്കാരിക സ്മാരകം' അപ്രത്യക്ഷമായതിന്റെ ഞെട്ടലിലാണ് ജർമനിലെ ഈ കൊച്ചു ടൗൺ. കാരണം, അപ്രത്യക്ഷമായ 'സ്മാരകം' ലോകമെങ്ങും നിന്നുമുള്ള സഞ്ചാരികളെ ആകർഷിച്ചതാണ് എന്നതു തന്നെ.
ലിംഗാകൃതിയിലുളള ഈ പ്രതിമ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഞ്ചാരികളെ ആകർഷിച്ചിട്ടുണ്ട്. എന്നാൽ, ഇപ്പോൾ ഈ പ്രതിമ കണ്ടെത്താൻ പൊലീസ് കൊണ്ടുപിടിച്ച അന്വേഷണം നടത്തുകയാണ്. 'ഹോൾസ്പെനിസ്' എന്ന് അറിയപ്പെട്ടിരുന്ന തടിയിലുള്ള പ്രതിമയാണ് കാണാതായിരിക്കുന്നത്. You may also like:അന്നത്തെ കുറുമ്പിന് ഇന്നും മാറ്റമില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി; 'മന്ത്രി തമാശക്കാരി'യെന്ന് കമന്റുകൾ [NEWS]മദ്യപിച്ചെത്തിയ പൊലീസുകാരൻ സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ചു; ചോദ്യം ചെയ്ത യുവാവിന് നേരെ വെടിയുതിർത്തു [NEWS] ഫാഷൻ ഗോൾഡ് ജ്വല്ലറി: MLAയെ അറസ്റ്റ് ചെയ്തിട്ട് മൂന്നാഴ്ച; നിക്ഷേപ തട്ടിപ്പിനിരയായവർ പ്രത്യക്ഷ സമരത്തിന് [NEWS]
പ്രാദേശിക ദിനപത്രമായ ഓൾഗ്യൂവർ സെതുങ് തിങ്കളാഴ്ചയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. രണ്ടു മീറ്റർ നീളത്തിൽ തടിയിൽ തീർത്തിട്ടുള്ള ശിൽപമാണ് അപ്രത്യക്ഷമായത്. 5,702 അടി ഉയരമുള്ള ഗ്രുയന്റൻ പർവതത്തിൽ ഉണ്ടായിരുന്ന 7 അടി ഉയരമുള്ള ലിംഗാകൃതിയിലുള്ള ശില്പം വെട്ടി മാറ്റിയതായാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
മല കയറി എത്തുന്നവർക്കിടയിൽ പുരുഷ ലിംഗാകൃതിയിലുള്ള ഈ പ്രതിമയ്ക്ക് കഴിഞ്ഞയിടെ താരപദവി ലഭിച്ചിരുന്നു. ഗൂഗിൾ മാപ്പിലും ഇത് പ്രത്യക്ഷപ്പെട്ടിരുന്നു. 'സാംസ്കാരിക സ്മാരകം' എന്ന വിശേഷണവും ഈ പ്രതിമയ്ക്ക് ലഭിച്ചു.
ഒരു ചെറുപ്പക്കാരന് അയാളുടെ പിറന്നാൾ ദിനത്തിൽ തമാശയായി ലഭിച്ച സമ്മാനമായിരുന്നു ഇതെന്നാണ് പ്രദേശവാസികൾ പറയുന്നത്. എന്നാൽ, ഈ സമ്മാനം കണ്ട യുവാവിന്റെ വീട്ടുകാർ അത് വീട്ടിൽ കയറ്റാൻ സമ്മതിച്ചില്ല. തുടർന്ന് മല മുകളിലെത്തി പ്രതിമ അവിടെ ഉപേക്ഷിക്കുകയായിരുന്നു.
ഏതായാലും പ്രതിമ അപ്രത്യക്ഷമായതിനെക്കുറിച്ച് ബാവേറിയൻ പട്ടണമായ കെംപ്റ്റണിലെ പൊലീസുകാർ അന്വേഷണം ആരംഭിച്ചതായി ജർമൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഒരു കുറ്റകൃത്യം നടന്നിട്ടുണ്ടോ ഇല്ലയോ എന്നുള്ള കാര്യം വ്യക്തമല്ലെങ്കിലും അന്വേഷണം പുരോഗമിക്കുകയാണ്.
ലിംഗാകൃതിയിലുളള ഈ പ്രതിമ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഞ്ചാരികളെ ആകർഷിച്ചിട്ടുണ്ട്. എന്നാൽ, ഇപ്പോൾ ഈ പ്രതിമ കണ്ടെത്താൻ പൊലീസ് കൊണ്ടുപിടിച്ച അന്വേഷണം നടത്തുകയാണ്. 'ഹോൾസ്പെനിസ്' എന്ന് അറിയപ്പെട്ടിരുന്ന തടിയിലുള്ള പ്രതിമയാണ് കാണാതായിരിക്കുന്നത്.