നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • ഡെലിവറി ബോയ് അറസ്റ്റിൽ; ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് പോലീസ് ഉദ്യോഗസ്ഥൻ ഭക്ഷണം എത്തിച്ചു

    ഡെലിവറി ബോയ് അറസ്റ്റിൽ; ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് പോലീസ് ഉദ്യോഗസ്ഥൻ ഭക്ഷണം എത്തിച്ചു

    ഒരു ട്രാഫിക് പോയിന്റിൽ വച്ച് ഡെലിവറി ബോയി അറസ്റ്റിലായതിനെ തുടർന്നാണ് പോലീസുകാരൻ ഡെലിവറി ബോയിയുടെ ജോലി ഏറ്റെടുത്തത്

    Doordash

    Doordash

    • Share this:
      ഓൺലൈനിൽ ഭക്ഷണം ഓർഡർ ചെയ്ത് ഡെലിവറി ബോയിക്കായി കാത്തിരിക്കുമ്പോള്‍ നിങ്ങളുടെ വീട്ടുപടിക്കൽ ആഹാര സാധനവുമായി ഒരു പോലീസുകാരൻ എത്തിയാൽ നിങ്ങൾ ഞെട്ടുമോ? അടുത്തിടെ, ഡെലിവറി ബോയിയെ പ്രതീക്ഷിച്ച് വാതില്‍ തുറന്ന യുഎസിലെ ഒരു സ്ത്രീ ഭക്ഷണ പൊതിയുമായി വീടിന് മുന്നിൽ നിൽക്കുന്ന പോലീസുകാരനെയാണ് കണ്ടത്.

      ഒരു ട്രാഫിക് പോയിന്റിൽ വച്ച് ഡെലിവറി ബോയി അറസ്റ്റിലായതിനെ തുടർന്നാണ് പോലീസുകാരൻ ഡെലിവറി ബോയിയുടെ ജോലി ഏറ്റെടുത്തത്. അറസ്റ്റിലായതോടെ ഡെലിവറി ബോയ്ക്ക് തന്റെ ജോലി പൂർത്തിയാക്കാൻ കഴിയാതെ വന്നു. ഇതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ ആശയക്കുഴപ്പത്തിലായി. കാരണം ഭക്ഷണം പാഴാക്കുന്നത് ഇയാൾക്ക് സങ്കൽപ്പിക്കാൻ കഴിയാത്ത കാര്യമായിരുന്നു. തുടര്‍ന്നാണ്‌ പോലീസ് ഉദ്യോഗസ്ഥന്‍ തന്നെ നേരിട്ട് ഓർഡർ ചെയ്തയാൾക്ക് ഭക്ഷണം എത്തിക്കാൻ തീരുമാനിച്ചത്. ഭക്ഷണം വിതരണം ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ ജോൺസ്ബോറോ പോലീസ് സ്റ്റേഷന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

      ജൂൺ 30നാണ് ഡെലിവറി ബോയിയെ പോലീസ് ഉദ്യോഗസ്ഥനായ ടൈലർ വില്യംസ് അറസ്റ്റ് ചെയ്തത്. എന്നാൽ താന്‍ അറസ്റ്റ് ചെയ്ത ഡോർ ഡാഷ് ജീവനക്കാരന്‍ തന്റെ ജോലിയിലാണെന്ന് പോലീസ് ഓഫീസർക്ക് മനസ്സിലായി. ഇതോടെ ഡെലിവറി ബോയ് ചെയ്തുകൊണ്ടിരുന്ന ജോലി വില്യംസ് സ്വയം ഏറ്റെടുക്കുകയായിരുന്നു.

      പോലീസ് ഡിപ്പാർട്ട്‌മെന്റ് പങ്കിട്ട വീഡിയോ ഫൂട്ടേജിൽ കാറില്‍ നിന്നും ഭക്ഷണ പൊതിയുമായി വില്യംസ് പുറത്തിറങ്ങുന്നത് കാണാം. ഫുഡ് പായ്ക്കറ്റില്‍ നൽകിയിട്ടുള്ള മേൽവിലാസത്തിൽ എത്തിച്ചേർന്ന വില്യംസ് ആതിഥേയനോട് "നിങ്ങൾ ഷെറിയാണോ" എന്ന് ചോദിക്കുന്നതും കാണാം. “നിങ്ങളുടെ ഡോർഡാഷ് ഡെലിവറി ബോയിയെ അറസ്റ്റ് ചെയ്യേണ്ടി വന്നതിനാല്‍, ഞാൻ നിങ്ങളുടെ ഭക്ഷണം എത്തിക്കാൻ എത്തിയാണെന്ന്” വീഡിയോയിൽ പോലീസ് ഉദ്യോഗസ്ഥൻ പറയുന്നതും കേൾക്കാം.

      ചൈനീസ് റെസ്റ്റോറന്റിൽ നിന്നും യുവതിയ്ക്കു ലഭിക്കേണ്ട ഭക്ഷണം പോലീസ് ഉദ്യോഗസ്ഥന്റെ ഈ പ്രവൃത്തിയിലൂടെ നഷ്‌ടമായില്ല. ഓർഡർ നൽകിയ സ്ത്രീ ആദ്യം പോലീസിനെ കണ്ട് അമ്പരന്നെങ്കിലും കാര്യങ്ങൾ മനസ്സിലാക്കിയപ്പോൾ അവർ ആശ്വസിക്കുകയും തനിക്ക് ഭക്ഷണം കൊണ്ടുവന്ന പോലീസ് ഉദ്യോഗസ്ഥന്‌ നന്ദി പറയുകയും ചെയ്തു.

      പോലീസ് ഉദ്യോഗസ്ഥന്റെ നല്ല മനസ്സിനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള ഈ പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധപിടിച്ചു പറ്റി. പ്രസ്തുത സംഭവ വികാസങ്ങള്‍ മുഴുവൻ പകർത്തിയ പോലീസ് ഉദ്യോഗസ്ഥന്റെ ബോഡിക്യാം ഫൂട്ടേജ് ഇന്റര്‍നെറ്റില്‍ വൈറലായി മാറിയിരിക്കുകയാണ്. വീഡിയോ കണ്ട ആള്‍ക്കാരില്‍ ചിലർ അടുത്ത ഓർഡർ ലഭിക്കുന്നതിന് പോലീസ് ഡിപ്പാര്‍ട്ടിന്റിന്റെ ഓൺലൈൻ ഡെലിവറി കോൺടാക്റ്റ് നമ്പർ ഏതാണെന്ന് അന്വേഷിച്ചുകൊണ്ട് കമന്റുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

      റദ്ദാക്കിയ ലൈസൻസുപയോഗിച്ച് വാഹനം ഓടിച്ചതിനും ഇൻഷുറൻസില്ലാതെ വാഹനമോടിച്ചതിനുമാണ് അറസ്റ്റിലായ ഡോർഡാഷ് ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തത്. വാറണ്ട് അനുസരിച്ച് ഇയാൾ പോലീസിൽ ഹാജരാകാതിരുന്നതിനാൽ ജീവനക്കാരനെ "വാണ്ടഡ്" ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു.
      Published by:Anuraj GR
      First published:
      )}