• HOME
  • »
  • NEWS
  • »
  • buzz
  • »
  • POLICE PERSONNEL CREMATES A MONKEY WHO USED TO LIVE IN THEIR POLICE STATION COMPOUND NAV

‘ഏറെ പ്രിയപ്പെട്ടതായിരുന്നു’: കുരങ്ങിനെ ഹിന്ദു മതാചാര പ്രകാരം ശവമടക്കി പോലീസ് ഉദ്യോഗസ്ഥര്‍

ഒഡീഷയിലെ ബാലിചന്ദ്രപൂര്‍ പോലീസ് സ്‌റ്റേഷന്റെ പരിസരത്തെ മരത്തിലായിരുന്നു ഈ കുരങ്ങന്‍  കഴിഞ്ഞിരുന്നത്

ഒഡീഷയിലെ ബാലിചന്ദ്രപൂര്‍ പോലീസ് സ്‌റ്റേഷന്റെ പരിസരത്തെ മരത്തിലായിരുന്നു ഈ കുരങ്ങന്‍  കഴിഞ്ഞിരുന്നത്

ഒഡീഷയിലെ ബാലിചന്ദ്രപൂര്‍ പോലീസ് സ്‌റ്റേഷന്റെ പരിസരത്തെ മരത്തിലായിരുന്നു ഈ കുരങ്ങന്‍  കഴിഞ്ഞിരുന്നത്

  • Share this:
    പൂച്ചയും പട്ടിയും മാത്രമല്ല മനുഷ്യനുമായി ഇണങ്ങി ജീവിക്കുന്ന മൃഗങ്ങള്‍. മനുഷ്യന്റെ പൂര്‍വ്വികന്‍ എന്ന് കരുതപ്പെടുന്ന വാനരന്മാരും ഇത്തരത്തില്‍ മനുഷ്യരോട് ഇണങ്ങി ജീവിക്കുന്നവരാണ്. അങ്ങനെ തങ്ങളോട് ഇണങ്ങി ജീവിച്ച കുരങ്ങിന് മതാചാരപ്രകാരം അന്ത്യകര്‍മ്മങ്ങള്‍ നടത്തിയിരിക്കുകയാണ് ഒഡീഷയിലെ ഒരു പോലീസ് സ്‌റ്റേഷന്‍ അധികൃതര്‍.

    ഒഡീഷയിലെ ജെയ്പ്പൂര്‍ ജില്ലയില്‍ ചത്ത കുരങ്ങിനെ പോലീസ് ഉദ്യോഗസ്ഥര്‍ ഹിന്ദു മതാചാര പ്രകാരം ശവമടക്കി. ബാലിചന്ദ്രപൂര്‍ പോലീസ് സ്‌റ്റേഷന്റെ പരിസരത്തെ മരത്തിലായിരുന്നു ഈ കുരങ്ങന്‍  കഴിഞ്ഞിരുന്നതെന്ന് പോലീസുകാര്‍ പറയുന്നു. തങ്ങളോട് ഏറെ അടുത്ത് അരുമയായി പെരുമാറിയിരുന്ന ഈ കുരങ്ങനെ ചത്ത നിലയില്‍ കണ്ടെത്തിയപ്പോള്‍, പോലീസ് സ്‌റ്റേഷന്‍ അധികൃതര്‍ അതിനെ വനംവകുപ്പിന് കൈമാറാതെ, അതിനായി ഒരു ശവസംസ്‌കാരം നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

    പോലീസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടറായ ബിജയനി മല്‍ഹ പറയുന്നത്, “ഈ കുരങ്ങന്‍ പോലീസ് സ്‌റ്റേഷന്‍ ക്യാപസിനുള്ളിലെ ഒരു മരത്തിലായിരുന്നു കഴിഞ്ഞിരുന്നത്. സ്ഥിരമായി ഇവിടെ കറങ്ങി നടക്കുന്നത് കൊണ്ട്, പോലീസ് സ്‌റ്റേഷനിലെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും സുപരിചിതനായിരുന്നു ഈ കുരങ്ങൻ, ഞങ്ങള്‍ അതിന് ഭക്ഷണവും കൊടുക്കാറുണ്ടായിരുന്നു.”

    അങ്ങനെയിരിക്കെ പെട്ടന്നാണ് ചൊവ്വാഴ്ച ഇതിനെ മരണപ്പെട്ട നിലയില്‍ കണ്ടത്തെത്തിയത്. അതേസമയം, ഇതിന് പ്രായമായി വയ്യാതെയിരിക്കുകയായിരുന്നു എന്നും ഇവര്‍ പറയുന്നു.

    “പെട്ടന്നുള്ള കുരങ്ങന്റെ മരണം ഞങ്ങള്‍ക്ക് വല്ലാത്തയൊരു ഞെട്ടലായിരുന്നു, കാരണം ഒരു കുടുംബാംഗത്തെപ്പോലെയായിരുന്നു ഞങ്ങള്‍ക്കത്. അതിനാലാണ് അന്ത്യ കര്‍മ്മങ്ങള്‍ നടത്തി ഉചിതമായ രീതിയില്‍ അതിന് യാത്രയയപ്പ് നടത്താന്‍ ഞങ്ങള്‍ തീരുമാനിച്ചത്,” ബിജയനി കൂട്ടിച്ചേര്‍ക്കുന്നു.

    പോലീസ് ഉദ്യാഗസ്ഥര്‍ ചത്ത കുരങ്ങിന് ഹാരമണിയിച്ച്, വിധി പ്രകാരം തങ്ങളുടെ അദരാഞ്ജലികള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് ഇതിനെ ശവസംസ്‌കാരം നടത്തുന്ന സ്ഥലത്തേക്ക് മനുഷ്യനെ എന്നപോലെ ഘോഷയാത്രയുടെ അകമ്പടിയോടെ കൊണ്ടുപോയി. തുടര്‍ന്ന് അവിടെ വെച്ച് ഹിന്ദു ആചാര പ്രകാരം കുരങ്ങന് അന്ത്യോപചാരങ്ങള്‍ അര്‍പ്പിച്ച് ശവസംസ്കാരം നടത്തി.

    ഇതാദ്യമായല്ല തങ്ങളോട് ഇണങ്ങി ജീവിക്കുന്ന മൃഗങ്ങള്‍ക്ക് മരണശേഷവും സ്‌നേഹവും ആദരവും നല്‍കി ആളുകൾ അന്ത്യയാത്ര പറയുന്നത്. കഴിഞ്ഞ മേയ് മാസത്തില്‍ ബീഹാറിലെ സമസ്തിപൂര്‍ ജില്ലയിലും ഇത്തരത്തിലൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സമസ്തിപൂര്‍ ജില്ലയിലെ വിദ്യാപതി നഗര്‍ എന്ന സ്ഥലത്താണ് തന്റെ വളര്‍ത്തു പട്ടിയായ ടോണിയ്ക്ക് അതിന്റെ ഉടമയായ നരേഷ, ഒരു വിവാഹ ബാന്‍ഡ് മേളത്തിന്റെ അകമ്പടിയോടെ ശവസംസ്‌കാര ഘോഷയാത്ര നല്‍കിയത്. ഇവര്‍ ടോണിയ്ക്ക് വേണ്ടി ഒരു ശവമഞ്ചം തയ്യാറാക്കിയിരുന്നു. അതില്‍ നായയെ ബായാ നദിയുടെ തീരത്തേക്ക് കൊണ്ട് പോയി, ബഹളങ്ങള്‍ സ്പീക്കറിലുടെ കേട്ടെത്തിയ ഗ്രാമവാസികളും ശവസംസ്‌കാര ഘോഷയാത്രയില്‍ പങ്കു ചേര്‍ന്നു.

    അങ്ങനെ നരേഷ തന്റെ അരുമയായ ടോണിയ്ക്ക് നല്‍കിയ യാത്രയയപ്പില്‍ ശവമഞ്ചത്തിന് ഒപ്പം കൂടിയ ഗ്രാമവാസികള്‍ എല്ലാം തന്നെ പങ്കെടുക്കുകയും ബായാ നദിക്കരയിലെ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കുയും ചെയ്തു. ചടങ്ങുകള്‍ പ്രകാരം, ചത്തു പോയ പട്ടിയെ ശവവസ്ത്രവും പൂമാലകളുമുപയോഗിച്ച് മൂടിയിരുന്നു. ബായാനദിയുടെ തീരത്ത് നായയെ കുഴിച്ചിടുമ്പോള്‍ അതിനായി, തേരി മെഹര്‍ബാനിയാ എന്ന ഗാനവും ആലപിച്ചിരുന്നു.
    Published by:Naveen
    First published:
    )}