• HOME
  • »
  • NEWS
  • »
  • buzz
  • »
  • Case against Fish | മത്സ്യത്തിനെതിരെ കൊലക്കുറ്റം; പോലീസ് കേസെടുത്തത് മത്സ്യത്തൊഴിലാളിയുടെ മരണത്തെത്തുടർന്ന്

Case against Fish | മത്സ്യത്തിനെതിരെ കൊലക്കുറ്റം; പോലീസ് കേസെടുത്തത് മത്സ്യത്തൊഴിലാളിയുടെ മരണത്തെത്തുടർന്ന്

മത്സ്യത്തിനെതിരെ ഐപിസി 302 വകുപ്പ് പ്രകാരം പരവട പോലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്.

  • Share this:
    പി. ആനന്ദ് മോഹൻ

    സാധാരണയായി മത്സ്യങ്ങളെ വേട്ടയാടുന്നത് മത്സ്യത്തൊഴിലാളികളാണ് (Fishermen). എന്നാൽ വിശാഖപട്ടണത്ത് മത്സ്യത്തൊഴിലാളി മത്സ്യത്തിന്റെ ആക്രമണത്തിൽ (Fish Attack) കൊല്ലപ്പെട്ടു. ഇതേത്തുടർന്ന് ഐപിസി 302 വകുപ്പ് പ്രകാരം പരവട പോലീസ് സ്വമേധയാ കേസ് (Police Case) രജിസ്റ്റർ ചെയ്തിരിക്കുകയാണ്. ഇതോടെ മത്സ്യത്തൊഴിലാളിയെ ആക്രമിച്ച മത്സ്യത്തിനെതിരെ പൊലീസ് എന്ത് നടപടി സ്വീകരിക്കുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ജനങ്ങൾ.

    ബംഗാൾ ഉൾക്കടലിൽ വിശാഖപട്ടണ തീരത്ത് കൂറ്റൻ ബ്ലാക്ക് മാർലിൻ മത്സ്യത്തിന്റെ ആക്രമണത്തിലാണ് മത്സ്യത്തൊഴിലാളി മരിച്ചത്. വളരെ അപകടകരമായ മത്സ്യമാണിത്. ഇത്തരം മത്സ്യങ്ങൾ ഇപ്പോൾ വിശാഖപട്ടണത്തെ കടലിലുണ്ടെന്ന വാർത്ത മത്സ്യത്തൊഴിലാളികളെ ഭീതിയിലാഴ്ത്തുന്നു. തീരത്ത് നിന്ന് 80 നോട്ടിക്കൽ മൈൽ അകലെയുള്ള ഈ മത്സ്യം അതിന്റെ കുഞ്ഞുങ്ങൾക്കൊപ്പമാണുള്ളത്. നീളമുള്ള കൂർത്ത കൊക്കുകളാണ് ഈ മത്സ്യത്തിന്റെ പ്രത്യേകത. ഈ മേഖലയിൽ ഇത്തരത്തിലുള്ള ആക്രമണം ആദ്യമായാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

    എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത്?
    വിശാഖപട്ടണത്തെ പരവട സോണിലെ മുതിയാലമ്മപ്പാലം സ്വദേശികളായ അഞ്ച് മത്സ്യത്തൊഴിലാളികളാണ് ചൊവ്വാഴ്ച വള്ളങ്ങളിൽ മത്സ്യബന്ധനത്തിന് പോയത്. അവർ തീരത്ത് നിന്ന് ഏകദേശം എട്ട് കിലോമീറ്റർ പോയാണ് വല വീശിയത്. പിറ്റേന്ന് രാവിലെ 8 മണിയോടെ മത്സ്യം ഇവരുടെ വലയിൽ കുടുങ്ങി. 80 കിലോ തൂക്കമുള്ള മീനിനെയാണ് ബുധനാഴ്ച മത്സ്യത്തൊഴിലാളികൾ പിടികൂടിയത്. മത്സ്യത്തിന് ഭാരക്കൂടുതൽ ഉള്ളതിനാൽ അവർക്ക് വല ഉയർത്താൻ കഴിഞ്ഞില്ല. തുടർന്ന് ജോഗണ്ണ വല പരിശോധിക്കാൻ വെള്ളത്തിലേക്ക് ഇറങ്ങിയതും പെട്ടെന്ന്, മീൻ അതിന്റെ മൂർച്ചയുള്ള കൊക്ക് ജോഗണ്ണയുടെ വയറ്റിൽ കുത്തിയിറക്കി. മറ്റ് മത്സ്യത്തൊഴിലാളികൾ ഇദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കുത്തേറ്റ ജോഗണ്ണ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി മത്സ്യത്തൊഴിലാളികൾ പറയുന്നു.

    മറ്റ് മത്സ്യത്തൊഴിലാളികൾ ചേർന്നാണ് ജോഗണ്ണയുടെ മൃതദേഹം കരയിലെത്തിച്ചത്. സംഭവമറിഞ്ഞ് ലോക്കൽ പോലീസ് അവിടെയെത്തി ദൃക്‌സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അനക്കപ്പള്ളി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. കേസ് അന്വേഷണത്തിനായി കോസ്റ്റൽ സെക്യൂരിറ്റി പോലീസിന് കൈമാറിയതായി പരവഡ പോലീസ് അറിയിച്ചു.

    പോസ്റ്റ്‌മോർട്ടത്തിന് ശേഷം മത്സ്യത്തൊഴിലാളി മരണപ്പെട്ടത് മത്സ്യത്തിന്റെ ആക്രമണത്തെ തുടർന്നാണെന്നാണ് പോലീസ് നിഗമനത്തിലെത്തി. മത്സ്യത്തിനെതിരെയാണ് പൊലീസ് പ്രാഥമിക എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മത്സ്യത്തിനെതിരെ കൊലക്കേസ് രജിസ്റ്റർ ചെയ്തതാണ് ഇപ്പോൾ എങ്ങും ചർച്ചാ വിഷയമായി മാറിയിരിക്കുന്നതും. ജോഗണ്ണയ്ക്ക് ഒപ്പമുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളിൽ നിന്നും പോലീസ് വിവരങ്ങൾ ശേഖരിച്ചു.

    കൂറ്റൻ മത്സ്യങ്ങൾ മത്സ്യത്തൊഴിലാളികളെ ആക്രമിച്ച സംഭവങ്ങൾ മുമ്പുണ്ടായിട്ടുണ്ടെങ്കിലും, ആക്രമണത്തിൽ ഒരു മത്സ്യത്തൊഴിലാളിക്ക് ജീവൻ നഷ്ടപ്പെടുന്നത് ആദ്യ സംഭവമാണെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മാർലിൻ മത്സ്യം വളരെ ആക്രമണകാരിയും വേഗത്തിൽ നീന്തുന്നവയുമാണെന്ന് പറയപ്പെടുന്നു. മാത്രമല്ല അവയുടെ മൂർച്ചയുള്ള കൊക്കുകൊണ്ട് ആക്രമിക്കുകയും ചെയ്യും. തണുപ്പ് കാലത്ത് വിശാഖപട്ടണ തീരത്ത് മാർലിൻ മത്സ്യങ്ങൾ പലപ്പോഴും കാണപ്പെടാറുണ്ട്.
    Published by:Sarath Mohanan
    First published: