• HOME
  • »
  • NEWS
  • »
  • buzz
  • »
  • മലവെള്ളപ്പാച്ചിലിനിടയിൽ സെൽഫി എടുക്കാൻ പോയി രണ്ട് പെൺകുട്ടികൾ; രക്ഷിക്കാൻ പിന്നാലെ പൊലീസ്

മലവെള്ളപ്പാച്ചിലിനിടയിൽ സെൽഫി എടുക്കാൻ പോയി രണ്ട് പെൺകുട്ടികൾ; രക്ഷിക്കാൻ പിന്നാലെ പൊലീസ്

വിനോദയാത്രയ്ക്കായാണ് ഒരു സംഘം ആളുകൾക്ക് ഒപ്പം പെൺകുട്ടികൾ സംഭവസ്ഥലത്ത് എത്തിയത്. പുഴയുടെ നടുക്ക് നിന്ന് സെൽഫി എടുക്കണമെന്ന ആഗ്രഹത്തെ തുടർന്ന് ഇരുവരും പുഴയുടെ മധ്യത്തിലേക്ക് പോകുകയായിരുന്നു. ഇതിനിടയിലാണ് പെൺകുട്ടികളെ അങ്കലാപ്പിലാക്കി പുഴയിലെ ജലനിരപ്പ് ഉയർന്നത്.

വീഡിയോയിൽ നിന്ന്

വീഡിയോയിൽ നിന്ന്

  • News18
  • Last Updated :
  • Share this:
    ഴയിൽ കുത്തിയൊഴുകുന്ന മലവെള്ളം. എന്നാൽ, അതൊന്നും കാര്യമാക്കാതെ സെൽഫിയെടുത്ത് പുഴയുടെ നടുവിൽ കൂളായി നിൽക്കുകയാണ് രണ്ട് പെൺകുട്ടികൾ. തൊട്ടുപിന്നാലെ പൊലീസെത്തി അപകരമായ അവസ്ഥയിൽ സെൽഫി എടുത്തുകൊണ്ടിരുന്ന പെൺകുട്ടികളെ രക്ഷപ്പെടുത്തി. തക്ക സമയത്ത് പൊലീസ് ഇടപെട്ടില്ലായിരുന്നുവെങ്കിൽ ചിലപ്പോൾ രണ്ടുപേരുടെയും ജീവൻ തന്നെ അപകടത്തിലാകുമായിരുന്നു.

    മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലെ പെഞ്ച് നദിയിലാണ് സംഭവം. പെൺകുട്ടികൾ പുഴയുടെ നടുക്ക് നിന്ന് സെൽഫി എടുക്കുന്നതിന്റെയും രക്ഷപ്പെടുത്താൻ പൊലീസ് എത്തുന്നതിന്റെയും വീഡിയോ വൈറലാണ്.

    You may also like:രണ്ട് കൗൺസിലർമാർ ഉൾപ്പെടെ 89 രോഗബാധിതർ; മലപ്പുറത്ത് ആശങ്ക ഉയർത്തി കൊണ്ടോട്ടിയിലെ കോവിഡ് ഫലങ്ങൾ [NEWS]'40 എം.എൽ.എമാർക്ക് 65 വയസ് കഴിഞ്ഞ കാര്യം ജൂലൈ പത്തിന് സർക്കാർ ഓർത്തില്ലേ?' കെ.സുരേന്ദ്രൻ [NEWS] ശിവശങ്കറിനോട് തിങ്കളാഴ്ച NIA കൊച്ചി ഓഫീസിൽ ഹാജരാകാൻ നിർദ്ദേശം [NEWS]

    പുഴയുടെ നടുവിൽ നിന്ന് സെൽഫി എടുക്കുന്നതിന് വേണ്ടി പെൺകുട്ടികൾ പോയി മിനിറ്റുകൾക്കുള്ളിലാണ് പുഴയിൽ വെള്ളം നിറഞ്ഞത്. ഇതോടെ, രക്ഷപ്പെടാൻ കഴിയാത്ത വിധം ഇരുവരും പുഴയുടെ നടുവിൽ ഒറ്റപ്പെട്ടു. സംഭവം ശ്രദ്ധയിൽപ്പെട്ട പ്രദേശത്തെ പൊലീസും നാട്ടുകാരും ചേർന്ന് പെൺകുട്ടികളെ രക്ഷിക്കുകയായിരുന്നു.





    വിനോദയാത്രയ്ക്കായാണ് ഒരു സംഘം ആളുകൾക്ക് ഒപ്പം പെൺകുട്ടികൾ സംഭവസ്ഥലത്ത് എത്തിയത്. പുഴയുടെ നടുക്ക് നിന്ന് സെൽഫി എടുക്കണമെന്ന ആഗ്രഹത്തെ തുടർന്ന് ഇരുവരും പുഴയുടെ മധ്യത്തിലേക്ക് പോകുകയായിരുന്നു.
    ഇതിനിടയിലാണ് പെൺകുട്ടികളെ അങ്കലാപ്പിലാക്കി പുഴയിലെ ജലനിരപ്പ് ഉയർന്നത്.

    ഇവരുടെ യാത്രാസംഘത്തിൽപ്പെട്ട മറ്റ് ആളുകൾ പ്രദേശവാസികളെ വിവരം അറിയിക്കുകയായിരുന്നു. ഇവരാണ് പൊലീസിനെ വിവരം അറിയിച്ചത്. പുഴയുടെ മധ്യത്തിൽ അകപ്പെട്ട് ഏകദേശം ഒരു മണിക്കൂർ നേരം കഴിഞ്ഞാണ് പെൺകുട്ടികളെ രക്ഷിക്കാൻ കഴിഞ്ഞത്.
    Published by:Joys Joy
    First published: