• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ജീവനില്‍ കൊതിയുള്ളത് കൊണ്ടാ സാറന്‍മാരെ ഹെല്‍മറ്റ് എടുത്തത്; അല്ലാതെ മോഷ്ടിച്ചതല്ല

News18 Malayalam
Updated: October 18, 2018, 4:02 PM IST
ജീവനില്‍ കൊതിയുള്ളത് കൊണ്ടാ സാറന്‍മാരെ ഹെല്‍മറ്റ് എടുത്തത്; അല്ലാതെ മോഷ്ടിച്ചതല്ല
News18 Malayalam
Updated: October 18, 2018, 4:02 PM IST
പത്തനംതിട്ട: യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നിലയ്ക്കലില്‍ ഉണ്ടായ സംഘര്‍ഷത്തിനെ പൊലീസുകാര്‍ വഴിയരുകില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകള്‍ നശിപ്പിക്കുന്നതും അതിലൊരു പൊലീസുകാരന്‍ ഹെല്‍മറ്റ് മോഷ്ടിക്കുന്നതും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഹെല്‍മറ്റ് എടുത്ത പൊലീസുകാരനെ കളിയാക്കി ട്രോളും ഇറങ്ങി.



എന്നാല്‍ ഹെല്‍മറ്റ് മോഷ്ടിച്ചതല്ല, കല്ലേറ് കൊള്ളാതിരിക്കാന്‍ എടുത്തതാണെന്ന വിശദീകരണവുമായി പൊലീസുകാരന്‍ രംഗത്തെത്തി. അഗസ്റ്റിന്‍ ജോസഫ് എന്ന പൊലീസുകാരനാണ് തന്റെ ഫേസ്ബുക്ക് പേജില്‍ ശരിക്കും സംഭവിച്ചത് എന്തെന്നു വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

'ഞങ്ങളെയും കാത്തിരിക്കാന്‍ വീട്ടില്‍ അമ്മയും അപ്പനും എല്ലാം ഉണ്ട്... മഴ പെയുന്നതിനേക്കാളും വേഗത്തിലാണ് ഞങ്ങള്‍ക്ക് നേരെ പാറക്കല്ലുകള്‍ വന്നത്. അതില്‍ നിന്നും രെക്ഷപെടുന്നതിനു അപ്പോള്‍ കണ്ടത് ഹെല്‍മെറ്റ് മാത്രമാണ് അതെടുത്തു വെച്ച് അതില്‍ തെറ്റായി ഒന്നും തോന്നിയതും ഇല്ല പിന്നെ ഞങ്ങള്‍ക്ക് നേരെ കല്ലേറ് നടത്തിയത് ഭക്തര്‍ അല്ല എന്ന് പ്രത്യേകം പറയേണ്ട കാര്യവും ഇല്ല...

എന്റെ കൂടെ ഉള്ള പലരും ഇപ്പോള്‍ ഹോസ്പിറ്റലില്‍ ആണു അവരെ കുറിച്ച് ഒരു മാധ്യമങ്ങളും പറഞ്ഞു കാണില്ല. ചര്‍ച്ചയും ചെയ്യില്ല.. ജീവനില്‍ കൊതി ഉള്ളത് കൊണ്ടാ സാറന്മാരെ ഹെല്‍മെറ്റ് എടുത്തത് അല്ലാതെ മോഷ്ടിച്ചതല്ല.. പോലീസിനെ കല്ലെറിയുന്നവരും വീട്ടില്‍ ഇരുന്നു ചീത്ത വിളിക്കുന്നവരും ഒന്ന് ആലോചിക്കുക ഞങ്ങളും മനുഷ്യരാണ് ഞങ്ങള്‍ക്കും കുടുംബം ഉണ്ട്.


Loading...

 

First published: October 18, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...