• HOME
 • »
 • NEWS
 • »
 • buzz
 • »
 • Banned Tobacco | പാൽപെട്ടിയുടെ മറവിൽ പുകയില കടത്ത്; പോലീസ് പിടിച്ചത് 8.5 ലക്ഷം രൂപയുടെ നിരോധിത ഉത്പന്നങ്ങൾ

Banned Tobacco | പാൽപെട്ടിയുടെ മറവിൽ പുകയില കടത്ത്; പോലീസ് പിടിച്ചത് 8.5 ലക്ഷം രൂപയുടെ നിരോധിത ഉത്പന്നങ്ങൾ

മണമുള്ളതും സുഗന്ധമുള്ളതുമായ പുകയിലയുടെ ചാക്കുകൾ പാൽ പെട്ടിയുടെ മറവിൽ കടത്തുകയായിരുന്നു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Last Updated :
 • Share this:
  നാഗ്പൂർ പോലീസ് 8.85 ലക്ഷം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു. കഴിഞ്ഞ ഞായറായ്ചയാണ് സംഭവം. നാഗ്പൂരിലെ സിഎംപിഡിഐ റോഡിൽ ഒരു പാൽ കണ്ടെയ്നർ ജരിപത്ക പോലീസ് തടഞ്ഞു വാഹനത്തിന്റെ ഡ്രൈവർ കിഷനെ അറസ്റ്റ് ചെയ്തു.

  വിജയ് ട്രേഡേഴ്‌സിലെ വിജയ് ജേതാനി ഫറോക്ക് എന്ന വ്യവസായിയിൽ നിന്നാണ് അവർ സാധനങ്ങൾ വാങ്ങിയതെന്ന് പോലീസ് പറഞ്ഞു. ചിന്ദ്വാരയിൽ നിന്നുള്ള വിതരണക്കാരനെ കേസിൽ പോലീസ് പ്രതിയാക്കി.

  സംഭവത്തിന് ശേഷം ജെതാനി ഒളിവിലായിരുന്നുവെന്ന് സീനിയർ ഇൻസ്പെക്ടർ വൈഭവ് ജാദവ് ടൈംസ് ഓഫ് ഇന്ത്യയെ അറിയിച്ചു. സിപി അമിതേഷ് കുമാറിന്റെ മേൽനോട്ടത്തിൽ സോണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) മനീഷ് കൽവാനിയ, എസിപി റോഷൻ പണ്ഡിറ്റ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി.

  ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) പിടിച്ചെടുത്ത ചരക്ക് സർക്കാർ ലബോറട്ടറിയിൽ പരിശോധിക്കും. ഫ്ലാവേർഡ് പുകയില മഹാരാഷ്ട്രയിൽ നിരോധിത വസ്തുവാണ്.

  ജാദവ് തന്റെ പ്രസ്താവനയിൽ തന്റെ സംഘം എങ്ങനെയാണ് ചരക്ക് കണ്ടെത്തിയത് എന്ന് വെളിപ്പെടുത്തുന്നുണ്ട്. "മണമുള്ളതും സുഗന്ധമുള്ളതുമായ പുകയിലയുടെ ചാക്കുകൾ പാൽ പെട്ടിയുടെ മറവിൽ കടത്തുകയായിരുന്നു. ഞങ്ങൾക്ക് ഇതിനെ കുറിച്ച് കൃത്യമായ വിവരം ലഭിച്ച ശേഷമാണ് ഞങ്ങൾ വാഹനം തടഞ്ഞത്” അദ്ദേഹം പറഞ്ഞു.

  മധ്യപ്രദേശിലെ ചിന്ദ്വാര, സിയോനി എന്നിവിടങ്ങളിൽ നിന്നുള്ള ശങ്കർ, ഫറൂക്ക് എന്നിവരെപ്പോലുള്ള വിതരണക്കാർ ജെതാനിക്കും നഗരത്തിലെ അനിൽ, ഭരത്, നീരജ് എന്നിവരുൾപ്പെടെയുള്ള മറ്റ് പുകയില വിൽപനക്കാർക്കും കോടിക്കണക്കിന് രൂപയുടെ ഫ്ലാവേർഡ് പുകയില ചരക്കുകൾ നൽകുന്ന വാർത്ത ഒരു പോർട്ടൽ വെളിപ്പെടുത്തി.

  പിടിക്കപ്പെടാതിരിക്കാൻ ഈ നിരോധിത ചരക്കുകൾ ധാന്യങ്ങൾ, മസാല മുതലായവയുടെ ചാക്കുകൾക്ക് മറവിലാണ് കാരിയർ ട്രാൻസ്പോർട്ടുകളിൽ നഗരത്തിലേക്ക് പ്രവേശിക്കുന്നത്. ജൂണിൽ മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ കസ്റ്റഡിയിലെടുത്ത മൂന്ന് പേരിൽ നിന്ന് ഗുട്കയും മറ്റ് നിരോധിത പുകയില ഉൽപന്നങ്ങളും പോലീസ് പിടിച്ചെടുത്തിരുന്നു.

  മുംബൈ-അഹമ്മദാബാദ് ഹൈവേയിൽ 8 ലക്ഷം രൂപ വിലമതിക്കുന്ന ഉൽപ്പന്നങ്ങളുമായി കടക്കാൻ ശ്രമിച്ച ഒരു ടെമ്പോ പോലിസ് തടഞ്ഞിരുന്നു. ഇന്ത്യൻ പീനൽ കോഡിലെ (ഐപിസി) ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡാർഡ് നിയമത്തിലെ വകുപ്പുകൾ പ്രകാരം ദഹാനു പോലീസ് സ്റ്റേഷനിൽ ഈ കുറ്റകൃത്യം പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

  കഴിഞ്ഞ വർഷം, 'ലൂസ്' സിഗരറ്റുകളുടെയും ബീഡികളുടെയും വിൽപ്പന പൂർണമായും നിരോധിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി മഹാരാഷ്ട്ര മാറി. ഇതിൽ സംസ്ഥാന പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് പുറത്തിറക്കിയ വിജ്ഞാപനത്തിൽ പ്രിൻസിപ്പൽ സെക്രട്ടറി (ആരോഗ്യം) ഡോ.പ്രദീപ് വ്യാസ്‌റ്റേറ്റ്‌സ് ഒപ്പ് വെച്ചു.

  'ലൂസ്' സിഗരറ്റുകൾ വാങ്ങുന്ന ആളുകൾക്ക് എല്ലായ്പ്പോഴും പ്രധാനപ്പെട്ട ആരോഗ്യ മുന്നറിയിപ്പുകൾ ഉൾക്കൊള്ളുന്ന പാക്കറ്റുകൾ ലഭിക്കാൻ സാധ്യത ഇല്ലാത്തതിനാലാണ് ഇത്തരത്തിൽ ഒരു ഉദ്യമം സംസ്ഥാന സർക്കാർ ചെയ്തത്.
  Published by:Sarath Mohanan
  First published: