നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • Bangle Ceremony | വളർത്തുനായ ഗർഭിണിയായി; ആഘോഷമായ വളക്കാപ്പ് ചടങ്ങ് നടത്തി പോലീസ് ഉദ്യോഗസ്ഥൻ

    Bangle Ceremony | വളർത്തുനായ ഗർഭിണിയായി; ആഘോഷമായ വളക്കാപ്പ് ചടങ്ങ് നടത്തി പോലീസ് ഉദ്യോഗസ്ഥൻ

    മധുരയിലെ ജയ്ഹിന്ദ്പുരത്തെ ജീവ നഗർ സ്വദേശിയായ പോലീസ് സബ് ഇൻസ്‌പെക്ടറായ ശക്തിവേൽ ആണ് തന്റെ ഓമന മൃഗത്തിന് വേണ്ടി വളക്കാപ്പ് ആഘോഷം ഒരുക്കിയത്. സുജി എന്നാണ് ശക്തിവേലിന്റെ വളർത്തുനായയുടെ പേര്.

    വീഡിയോ ദൃശ്യം

    വീഡിയോ ദൃശ്യം

    • Share this:
      ആദിമ കാലം മുതൽക്ക് തന്നെ മനുഷ്യരും മൃഗങ്ങളുമായി അഭേദ്യമായ ബന്ധം നിലനിൽക്കുന്നുണ്ട്. ഇണക്കി വളർത്തിയ മൃഗങ്ങൾക്ക് (Pets)മനുഷ്യരുമായുള്ള അടുപ്പം പലപ്പോഴും അത്ഭുതത്തിന് വക നൽകാറുണ്ട്. വീട്ടിലെ അംഗത്തെ പോലെ വളർത്തു മൃഗങ്ങളെ കണക്കാക്കുന്നവർ ഇന്നും കുറവല്ല. ഇതുമായി ബന്ധപ്പെട്ട് വളരെ രസകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. തന്റെ ഗർഭിണിയായ വളർത്തു നായയ്ക്ക് (Pregnant Dog) വേണ്ടി വളക്കാപ്പ് ചടങ്ങ് (Bangle Ceremony) നടത്തിയിരിക്കുകയാണ് ഒരു പോലീസ് സബ് ഇൻസ്‌പെക്ടർ. വിചിത്രമെന്ന് തോന്നിയോ?

      എന്നാൽ വാർത്ത അക്ഷരം പ്രതി സത്യമാണ്. മധുരയിലെ ജയ്ഹിന്ദ്പുരത്തെ ജീവ നഗർ സ്വദേശിയായ പോലീസ് സബ് ഇൻസ്‌പെക്ടറായ ശക്തിവേൽ ആണ് തന്റെ ഓമന മൃഗത്തിന് വേണ്ടി വളക്കാപ്പ് ആഘോഷം ഒരുക്കിയത്. സുജി എന്നാണ് ശക്തിവേലിന്റെ വളർത്തുനായയുടെ പേര്. 3 വയസ്സുള്ള സുജി ഗർഭിണിയാണ്. സുജിക്ക് വേണ്ടി തന്റെ വീട്ടിൽ തന്നെയാണ് ശക്തിവേൽ വളക്കാപ്പ് ചടങ്ങ് നടത്തിയത്. തനിക്ക് വേണ്ടപ്പെട്ടവരെയെല്ലാം ശക്തിവേൽ ചടങ്ങിന് ക്ഷണിക്കുകയുമുണ്ടായി.

      കഴിഞ്ഞ ഞായറാഴ്ചയാണ് തന്റെ വീട്ടിൽ വെച്ച് വളർത്തു നായയ്ക്ക് വേണ്ടി ശക്തിവേൽ വളക്കാപ്പ് നടത്തിയത്. സുജിയെയും ശക്തിവേലിനെയും അടുത്തറിയുന്നവർ ചടങ്ങിൽ പങ്കെടുക്കാനായി എത്തി. ഒരു ഗർഭിണിയായ സ്ത്രീയുടെ വളക്കാപ്പ് ചടങ്ങ് എങ്ങനെയാണോ നടത്തുക അതേപോലെ തന്നെയായിരുന്നു സുജിയുടെ വളക്കാപ്പ് ചടങ്ങും നടത്തിയത്. "തന്റെ ഒപ്പം വളരെക്കാലമായി സുജിയുണ്ട്. അവളെ ഞാൻ എന്റെ സ്വന്തം മകളെ പോലെയാണ് കാണുന്നത്, ആ സ്നേഹം അവൾക്ക് തിരിച്ചും ഉണ്ട്. ഇപ്പോൾ അവൾ ഗർഭിണിയാണ്. അവളെ നന്നായി പരിപാലിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അവൾക്ക് നല്ല ഭക്ഷണം നൽകുകയും നന്നായി പരിപാലിക്കുകയും ചെയ്യുന്നു. എന്റെ മകളെ ഞാൻ എങ്ങനെ ശ്രദ്ധിക്കുമോ അതുപോലെ തന്നെ ഈ സമയത്ത് ഞാൻ സുജിയെ പരിപാലിച്ചിട്ടുണ്ട്. ഗർഭിണിയായ മകൾക്ക് വളക്കാപ്പ് ചടങ്ങ് നടത്തേണ്ടതുണ്ട്. സുജിയുടെ കാര്യത്തിൽ ആ കടമയും ഞാൻ നിർവഹിക്കുകയാണ്", ശക്തിവേൽ പറയുന്നു.

      Also Read- Monetary fraud | ജോലി ലഭിക്കാൻ മന്ത്രവാദം; യുവതിയിൽ നിന്നും 38 ലക്ഷം രൂപ തട്ടിച്ച് 'ഓൺലൈൻ മന്ത്രവാദി'





      വളക്കാപ്പ് ചടങ്ങിൽ സുജിയെ ഇഷ്ടപ്പെടുന്നവരെല്ലാം പങ്കുചേർന്നു, പ്രത്യേകിച്ച് അയൽവാസികളായ സ്ത്രീകൾ. സുജിയും അവരുമായി നല്ല ബന്ധമാണുള്ളത്. അവർ വളക്കാപ്പ് ചടങ്ങിൽ സുജിയെ കുളിപ്പിക്കുകയും ഗർഭിണികൾക്കു നടത്തുന്ന എല്ലാ ചടങ്ങുകളും നടത്തുകയും ചെയ്തു. കുളിപ്പിച്ച് ഒരുക്കിയ സുജിയുടെ കൈകാലുകളിൽ അവർ വളകൾ അണിയിച്ച് നൽകി. ചടങ്ങിനെത്തിയ എല്ലാവർക്കുംവിഭവ സമൃദ്ധമായ സദ്യ ശക്തിവേൽ ഒരുക്കിയിരുന്നു. ചടങ്ങിന് ശേഷം സദ്യയും കഴിച്ചാണ് അതിഥികൾ മടങ്ങിയത്.
      Published by:Rajesh V
      First published: