HOME » NEWS » Buzz » POLICEMAN PROVIDES PACKAGED FOOD FOR STRAY DOGS IN THIRUVANANTHAPURAM

Viral video | പോലീസ് വണ്ടി കണ്ടതും അവർ ഓടിയണഞ്ഞു; നായ്ക്കുട്ടികൾക്ക് ഒരുപൊതി ഭക്ഷണവുമായി പോലീസുകാരൻ

വഴിയരികിലെ നായ്ക്കുട്ടികൾക്ക് ഭക്ഷണം നൽകുന്ന വീഡിയോയിലെ നന്മമനസ്സിന്റെ ഉടമയായ ആ പോലീസുകാരനെ കണ്ടെത്തി

News18 Malayalam | news18-malayalam
Updated: May 7, 2021, 2:50 PM IST
Viral video | പോലീസ് വണ്ടി കണ്ടതും അവർ ഓടിയണഞ്ഞു; നായ്ക്കുട്ടികൾക്ക് ഒരുപൊതി ഭക്ഷണവുമായി പോലീസുകാരൻ
(വീഡിയോ ദൃശ്യം)
  • Share this:
വിശന്നു വലഞ്ഞ് ഒരു കുഞ്ഞിനെ വഴിയരികിൽ കണ്ടാൽ മനസ്സലിയാത്തവരുണ്ടോ? കയ്യിലില്ലെങ്കിലും കയ്യെത്തും വരെ പോയി ഭക്ഷണം വാങ്ങി അതിന്റെ വിശപ്പകറ്റാൻ നിങ്ങൾ ശ്രമിക്കില്ലേ? വിശപ്പിന്റെ കാര്യത്തിൽ മനുഷ്യക്കുഞ്ഞും ഒരു മൃഗത്തിന്റെ കുഞ്ഞും തമ്മിൽ എന്താണ് വ്യത്യാസം?

അത്തരത്തിൽ സഹജീവികളോട് സ്നേഹമുള്ള ഒരു പൊലീസുകാരനാണ് ഈ വീഡിയോയിൽ. വിശന്നു വലഞ്ഞ് ഒട്ടിയ വയറുമായി റോഡരികിൽ ജീവിച്ച നായ്ക്കുഞ്ഞുങ്ങൾക്കു ഭക്ഷണം നൽകിയ പോലീസുകാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

തിരുവനന്തപുപുരം വെള്ളായണി കായലിനരികെ നിന്നുള്ള ദൃശ്യമാണിത്. വഴിയിൽ ചിത്രീകരണത്തിലേർപ്പെട്ടിരുന്ന സംഘത്തിന്റെ കണ്ണിൽപ്പെട്ടതോടെയാണ് ഈ പോലീസുകാരനെ ലോകമറിഞ്ഞത്‌.ഒരു രാത്രിയിൽ വിശന്നു വലഞ്ഞ് റോഡരികിൽ കഴിയുകയായിരുന്നു ഈ നായ്ക്കുട്ടികൾ. രണ്ടര മണി സമയത്ത് മറ്റൊന്നും കിട്ടാനില്ല. ഒട്ടിയ വയറുമായി കഴിഞ്ഞിരുന്ന അവർ വഴിയരികിലെ കടലാസ്സു കഷ്ണം ആർത്തിയോടെ വലിച്ചു കടിച്ചു കീറുന്നത് കണ്ടാണ് അദ്ദേഹം വണ്ടി നിർത്തിയത്. അന്ന് കോവിഡ് നിയന്ത്രണങ്ങൾ കടുത്ത സാഹചര്യത്തിൽ കടകൾ നേരത്തെ അടച്ചിരുന്നു. എന്നാലും അദ്ദേഹം പിന്തിരിഞ്ഞില്ല. തമ്പാനൂർ ഭാഗത്തു നിന്നും ഭക്ഷണപ്പൊതി വാങ്ങി അവരുടെ വിശപ്പകറ്റി.

ഇപ്പോൾ അദ്ദേഹത്തിന്റെ വണ്ടി കണ്ടാൽ അവർ ഓടിവരും. കയ്യിൽ അവർക്കിഷ്‌ടമുള്ള ഒരു ഭക്ഷണപ്പൊതിയുണ്ടാവും. ഡ്യൂട്ടിയിൽ ഉണ്ടെങ്കിൽ അത് പതിവാണ്. പൊറോട്ടയും ഇറച്ചിയും അവരുടെ ഇഷ്‌ടഭക്ഷണങ്ങളിൽ ഒന്നാണ്. ഭക്ഷണം കഴിക്കുക മാത്രമല്ല, പ്രിയപ്പെട്ട പോലീസുകാരനോടുള്ള നന്ദി അറിയിക്കുകയും ചെയ്യാറുണ്ടത്രെ അവർ.

പോലീസ് ഫേസ്ബുക് പേജിൽ വീഡിയോ വന്ന ശേഷം അദ്ദേഹം ആരെന്ന ചോദ്യമുയരുന്നുണ്ട്. എന്നാൽ അതാരെന്നു കണ്ടെത്തിയിരിക്കുകയാണ്. ആ പോലീസുകാരനെ ചുവടെ കാണുന്ന വീഡിയോയിൽ അറിയാം.

Youtube Video


തിരുവനന്തപുരം നേമം പോലീസ് സ്റ്റേഷനിലെ എസ്.ഐ. സുബ്രമണ്യൻ പോറ്റിയാണ് ആ നന്മമനസ്സിന്റെ ഉടമ. വീഡിയോ എടുക്കാനുണ്ടായ സാഹചര്യവും ഇവർ പറയുന്നുണ്ട്. റോബി ദാസ് പകർത്തിയ വീഡിയോയാണിത്. സെയ്ദ് ഷിയാസ് മിർസ പോസ്റ്റ് ചെയ്ത യൂട്യൂബ് വീഡിയോയാണിത്.

Also read: അമ്മയും മകനും ചേർന്ന് സൗജന്യമായി ഭക്ഷണം നൽകിയത് 22,000 പേർക്ക്

രാജ്യം മുഴുവൻ ഗുരുതരമായ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ സഹായം ആവശ്യമുള്ളവർക്ക് വേണ്ടതെല്ലാം സൗജന്യമായി നൽകാൻ തയ്യാറായി രംഗത്തിറങ്ങിരിക്കുകയാണ് മനുഷ്യസ്നേഹികളായ ഒട്ടനേകം പേർ.

അത്തരത്തിലൊരു അനുഭവമാണ് ഹ്യൂമൻസ് ഓഫ് ബോംബെയുടെ ഔദ്യോഗിക പേജിലൂടെ ലോകം അറിഞ്ഞത്. പാവപ്പെട്ടവർക്ക് സൗജന്യമായി ഭക്ഷണം നൽകുന്ന ഒരു അമ്മയുടെയും മകന്റെയും കഥയായിരുന്നു അത്. സമൂഹമാധ്യമങ്ങളിൽ ഈ വാർത്ത ഇപ്പോൾ വൈറലായി മാറിക്കഴിഞ്ഞു. ഹീന മാണ്ഡവ്യ, ഹർഷ് മാണ്ഡവ്യ എന്ന അമ്മയും മകനും കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം തുടങ്ങിയതിൽപ്പിന്നെ 22,000 പൊതി ഉച്ചഭക്ഷണവും, 55,000 റൊട്ടികളും, വീട്ടിൽത്തന്നെ ഉണ്ടാക്കിയ 6,000 മധുരപലഹാരങ്ങളുമാണ് പാവങ്ങൾക്കായി വിതരണം ചെയ്തത്. ഹർഷ് താലി ആൻഡ് പറാത്താസ് എന്ന സ്ഥാപനത്തിന്റെഉടമസ്ഥരാണ് ഈ അമ്മയും മകനും.

Summary: Meet the cop who provides food for strays in the viral video
Published by: user_57
First published: May 7, 2021, 2:40 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories