പോലീസുകാരൻ 8 മാസത്തിൽ 46 കിലോ കുറച്ചു; പിന്നാലെ ആദരവും അനുമോദനവുംഎട്ട് മാസത്തിനിടെ 46 കിലോ ഭാരം കുറച്ച് താരമായിരിക്കുകയാണ് ഡൽഹി മെട്രോ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ജിതേന്ദ്ര മണി ത്രിപാഠി. 130 കിലോഗ്രാമിൽ നിന്നും 84 കിലോയിലേക്കുള്ള യാത്രക്ക് പോലീസ് കമ്മീഷണറുടെ ആദരവും ലഭിച്ചിരുന്നു. കമ്മീഷണർ സഞ്ജയ് അറോറ, ജിതേന്ദ്ര മണി ത്രിപാഠിയുടെ ദ്യഢനിശ്ചയത്തെ പ്രശംസിച്ചു.
Also read- Uorfi Javed | ബ്രേക്ക്ഫാസ്റ്റ് കഴിച്ചായിരുന്നോ? തരംഗമായി ഉർഫി ജാവേദിന്റെ പുതിയ വീഡിയോ
പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, കൊളസ്ട്രോള്‍ തുടങ്ങി നിരവധി ആരോഗ്യപ്രശ്നങ്ങള്‍ ത്രിപാഠി നേരിട്ടിരുന്നു. ഇതോടെ ജീവിതശൈലി മാറ്റാൻ തീരുമാനിച്ചു.നടത്തം ജീവിതത്തിന്റെ ഭാഗമായി. എല്ലാ മാസവും 4.5 ലക്ഷം ചുവടുകൾ നടക്കാനാണ് തന്റെ ലക്ഷ്യമെന്നും കഴിഞ്ഞ എട്ട് മാസത്തിനിടെ 32 ലക്ഷം ചുവടുകൾ നടന്നതായും ഹിന്ദി ദിനപത്രമായ ലോക്സത്യയോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. മേലുദ്യോഗസ്ഥരുടെയും സഹപ്രവർത്തകരുടെയും നിരന്തരമായ പിന്തുണക്ക് ഓഫീസർ നന്ദി പറഞ്ഞു.
ജിതേന്ദ്ര മണി ദിവസവും 15,000 ചുവടുകൾ നടക്കാൻ തുടങ്ങി, ആരോഗ്യകരമായ ഭക്ഷണം കഴിച്ചു. ഭക്ഷണത്തിലും പാനീയത്തിലും കാർബോഹൈഡ്രേറ്റ് കുറയ്ക്കുക, ഫ്രൂട്ട് സാലഡ് ഡയറ്റ്, ഉച്ചഭക്ഷണത്തിന് മുമ്പ് സാലഡ് കഴിക്കുക, കാർബണേറ്റഡ് ഡ്രിങ്ക്സിനു പകരം ഉച്ചയ്ക്ക് തേങ്ങാ വെള്ളമോ മോരും വെള്ളമോ കുടിക്കുക, പച്ചക്കറികളും ഒന്നോ രണ്ടോ ചപ്പാത്തിയോ കഴിക്കുക എന്നിവയായിരുന്നു അദ്ദേഹത്തിന്റെ ഡയറ്റ് പ്ലാൻ. ഭക്ഷണക്രമം പിന്തുടർന്നതിലൂടെ അരയിൽ നിന്ന് 12 ഇഞ്ച് കുറയുകയും കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.