HOME » NEWS » Buzz » POLICEMAN SUSTAINED SERIOUS INJURIES WHEN A BIKER RAN OVER HIM MM

പിഴ ഒഴിവാക്കാൻ പൊലീസിനെ വെട്ടിച്ച് അമിത വേഗതയിൽ ബൈക്ക് ഓടിച്ചു, തടയാൻ ശ്രമിച്ച പൊലീസുകാരന് ഗുരുതര പരിക്ക്

പരിക്കേറ്റ പോലീസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

News18 Malayalam | news18-malayalam
Updated: April 2, 2021, 3:53 PM IST
പിഴ ഒഴിവാക്കാൻ പൊലീസിനെ വെട്ടിച്ച് അമിത വേഗതയിൽ ബൈക്ക് ഓടിച്ചു, തടയാൻ ശ്രമിച്ച പൊലീസുകാരന് ഗുരുതര പരിക്ക്
(പ്രതീകാത്മക ചിത്രം)
  • Share this:
പൊലീസ് പരിശോധയിൽ നിന്ന് രക്ഷപെടാൻ അമിത വേഗതയിൽ വാഹനമോടിച്ച യുവാവ് പൊലീസുകാരനെ ഇടിച്ചു വീഴ്ത്തി. ഹരിയാനയിലെ ഫത്തേഹാബാദ് ജില്ലയിലാണ് സംഭവം. പൊലീസ് പരിശോധനയിൽ നിന്ന് രക്ഷപെടാൻ അമിത വേഗതയിൽ ബൈക്ക് ഓടിച്ച യുവാവ് തടയാൻ ശ്രമിച്ച പൊലീസുകാരനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. സംഭവത്തിന് ശേഷം യുവാവ് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടെങ്കിലും പിന്നീട് രണ്ട് സുഹൃത്തുക്കളോടൊപ്പം പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പരിക്കേറ്റ പോലീസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഫത്തേഹാബാദിൽ അശ്രദ്ധമായി വാഹനമോടിക്കുന്നവരെ പിടികൂടാൻ പൊലീസ് പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ട്രാഫിക് പോലീസുകാരൻ സിവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവം നടക്കുമ്പോൾ ഹരിയാനയിലെ സിർസ റോഡിൽ ഗതാഗത നിയമങ്ങൾ പാലിക്കാത്തവരെ പോലീസ് പിടികൂടുകയായിരുന്നു. രണ്ട് സുഹൃത്തുക്കളും യുവാവിനൊപ്പം ബൈക്കിലുണ്ടായിരുന്നു. ഇതിനെ തുടർന്ന് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് പോലീസുകാരനെ ഇടിച്ച് വീഴ്ത്തുകയായിരുന്നു.

നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച്, 2014 മുതൽ ഇന്ത്യയിൽ 83 ശതമാനം റോഡപകടങ്ങളും അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിംഗും മൂലമാണ് ഉണ്ടാകുന്നത്. ഈ കേസുകളിൽ ഭൂരിഭാഗവും ഇരുചക്രവാഹനങ്ങൾ ഉൾപ്പെടുന്നതാണ്. ട്രാഫിക് നിയമങ്ങൾ ലംഘിച്ച് അശ്രദ്ധമായി ഓടിക്കുന്നതിലധികവും ബൈക്കുകളാണ്.



കേരളത്തിൽ ട്രാഫിക് കുറ്റകൃത്യങ്ങള്‍ കണ്ടുപിടിക്കാനായി വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തുന്നതും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതും ഒഴിവാക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. കളളക്കടത്ത്, അനധികൃതമായി പണംകൈമാറല്‍, മയക്കുമരുന്ന് കടത്ത്, ആയുധക്കടത്ത് എന്നിവ സംബന്ധിച്ച് വ്യക്തമായി വിവരം ലഭിക്കുന്ന സാഹചര്യത്തിലും അലക്ഷ്യമായും അശ്രദ്ധമായും വാഹനം ഓടിക്കുമ്പോഴും മാത്രമേ വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്താവൂവെന്നാണ് നിർദ്ദേശം.

ഇന്‍സ്പെക്ടര്‍ റാങ്കിലോ അതിന് മുകളിലോ ഉളള ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മാത്രമേ ഇത്തരത്തില്‍ വാഹനം തടയാവൂ. അപകടങ്ങള്‍ ഉള്‍പ്പെടെയുളള ഹൈവേ ട്രാഫിക് സംബന്ധമായ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യേണ്ടതിന്‍റെ ഉത്തരവാദിത്തം അതതു മേഖലയിലെ ഹൈവേ പൊലീസ് വാഹനങ്ങള്‍ക്കാണെന്ന് ജില്ലാ പൊലീസ് മേധാവിമാര്‍ ഉറപ്പുവരുത്തണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഹെല്‍മറ്റ് ധരിച്ചിക്കാത്തതിന് ഇരുചക്രവാഹന യാത്രക്കാരെ ഒരു കാരണവശാലും ഓടിച്ചിട്ട് പിടിക്കരുതെന്നും അങ്ങനെ ചെയ്യുന്നത് യാത്രക്കാരന്‍റെയും പോലീസുദ്യോഗസ്ഥന്‍റെയും ജീവന് ഭീഷണിയാകുമെന്നുമുളള കോടതി നിരീക്ഷണവും സംസ്ഥാന പൊലീസ് മേധാവി തന്‍റെ നിര്‍ദ്ദേശത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഡ്രൈവര്‍ വാഹനം നിര്‍ത്തുമെന്ന ധാരണയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ റോഡിന്‍റെ മധ്യത്തിലേക്ക് ചാടിവീണ് തടയാന്‍ ശ്രമിക്കരുതെന്ന് മുമ്പ് കോടതി നിര്‍ദ്ദേശിച്ചിരുന്നു. വാഹനപരിശോധനക്കിടെ ഉദ്യോഗസ്ഥര്‍ ഇപ്പോഴും പഴയരീതിയിലുളള മാര്‍ഗങ്ങള്‍ അവലംബിക്കുന്നത് ഇരുചക്ര വാഹന യാത്രികര്‍ക്കും പരിശോധന നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കും മറ്റ് യാത്രക്കാര്‍ക്കും അപകട ഭീഷണി ഉയര്‍ത്തുന്ന കാര്യമാണ്.

Keywords: Traffic rules, Police, Penalty, ട്രാഫിക് നിയമങ്ങൾ, പൊലീസ്, പിഴ
Published by: user_57
First published: April 2, 2021, 3:53 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories