• HOME
  • »
  • NEWS
  • »
  • buzz
  • »
  • 'ഏത് പുതിയ ഫോൺ വാങ്ങിയാലും പൊലീസുകാര് കൊണ്ടുപോകും': നടൻ ദിലീപ്

'ഏത് പുതിയ ഫോൺ വാങ്ങിയാലും പൊലീസുകാര് കൊണ്ടുപോകും': നടൻ ദിലീപ്

നടിയെ ആക്രമിച്ച കേസിൽ അന്വേഷണ സംഘത്തേയും ഫോണുകള്‍ പിടിച്ചെടുത്തുകൊണ്ടുള്ള അന്വേഷണത്തേയുമാണ് താരം പരിഹസിച്ചത്

  • Share this:
കൊച്ചി: ഏത് പുതിയ ഫോൺ വാങ്ങിയാലും പൊലീസുകാര് കൊണ്ടുപോകുന്ന അവസ്ഥയാണുള്ളതെന്ന് നടൻ ദിലീപ്. നടിയെ ആക്രമിച്ച കേസ് അന്വേഷണത്തിനായി ഫോണുകള്‍ പിടിച്ചെടുക്കുന്ന പൊലീസിന്റെ നടപടിയെ പരിഹസിച്ചാണ് പരിഹസിച്ചാണ് ദിലീപ് രംഗത്തെത്തിയത്.

കൊച്ചി വൈറ്റിലയിലെ പുതിയ മൊബൈൽ ഷോറൂമിന്റെ ഉദ്ഘാടന വേദിയിലാണ് ദിലീപിന്‍റെ ഈ കമന്‍റ്. അന്വേഷണ സംഘത്തേയും ഫോണുകള്‍ പിടിച്ചെടുത്തുകൊണ്ടുള്ള അന്വേഷണത്തേയുമാണ് താരം പരിഹസിച്ചത്. ഏറ്റവും കൂടുതൽ ഫോൺ വാങ്ങിക്കുന്ന ഒരാളായി താൻ മാറിയെന്ന് ദിലീപ് പറഞ്ഞു. എപ്പോൾ ഫോൺ വാങ്ങിയാലും പൊലീസ് കൊണ്ടുപോകുമെന്ന സ്ഥിതിയാണുള്ളതെന്നും ദിലീപ് തമാശരൂപേണ പറഞ്ഞു.

'ഞാൻ ഏറ്റവും കൂടുതൽ ഫോൺ വാങ്ങിക്കുന്ന ആളായി മാറിയിരിക്കുകയാണ്. എപ്പോൾ ഫോൺ വാങ്ങിയാലും പൊലീസുകാർ വന്ന് കൊണ്ട് പോകും. കഴിഞ്ഞ തവണ ഐ ഫോൺ 13 പ്രൊ ഇറങ്ങിയപ്പോൾ എനിക്ക് തന്നിരുന്നു. അതും എന്റെ കൈയ്യിൽ നിന്ന് പോയി. ഇവർ ഇത്തവണ ഐഫോൺ 14 പ്രൊ തരുമെന്നാണ് പറയുന്നത്. ഇപ്പോ ഞാൻ പ്രാർത്ഥിച്ചാണ് നിൽക്കുന്നത്, അതാരും കൊണ്ട് പോവല്ലേ എന്നാണ് പ്രാർഥന.'- ദിലീപ് പറഞ്ഞു.

നടിയെ ആക്രമിച്ച കേസ്: വിചാരക്കോടതി മാറ്റണണെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി തള്ളി

നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്ക് തിരിച്ചടി. വിചാരണ കോടതി മാറ്റണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. വിചാരണ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ തുടരും. ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് ഹർജി തളളിയത്.

ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹര്‍ജി പരിഗണിച്ചത്. അതിജീവിതയുടെ ആവശ്യപ്രകാരം അടച്ചിട്ട മുറിയിലായിരുന്നു വാദം കേട്ടത്. കേസിന്‍റെ വിചാരണ എറണാകുളം പ്രത്യേക സിബിഐ കോടതിയിൽ നിന്നും പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയത് നിയമപരമല്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.

Also Read- Actress Assault Case | നടിയെ ആക്രമിച്ച കേസ്: ജഡ്ജിയെ മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി തള്ളി

ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് വിചാരണക്കോടതിയെ നിശ്ചയിച്ചതെന്നും അഡ്മിനിസ്ട്രേറ്റീവ് ഉത്തരവിലൂടെ ഇത് മറികടക്കാൻ കഴിയില്ല എന്നുമാണ് വാദം. പ്രോസിക്യൂഷൻ ഈ വാദത്തോട് യോജിച്ചിരുന്നു. എന്നാൽ ദിലീപ് അടക്കമുള്ള പ്രതിഭാഗം അതീജീവിതയുടെ ആവശ്യത്തെ കോടതിയിൽ എതിർത്തു.
Published by:Anuraj GR
First published: