• HOME
  • »
  • NEWS
  • »
  • buzz
  • »
  • POMERANIAN UNRECOGNISABLE AS WOMAN TRIES TO SAVE MONEY BY GIVING THE DOG A HAIRCUT AT HOME

പൊമറേനിയൻ നായക്ക് വീട്ടിൽ 'ഹെയർകട്ട്'; പണം ലാഭിക്കാനുള്ള വീട്ടമ്മയുടെ സൂത്രപ്പണിക്കൊടുവിൽ സംഭവിച്ചത്

പണം ലാഭിക്കാനായി വീട്ടമ്മ തന്നെ നായയുടെ രോമം മുറിക്കാൻ കത്രിക കൈയിലെടുക്കുകയായിരുന്നു. ഒടുവില്‍ നായയുടെ രൂപം കണ്ട് അന്തംവിട്ടിരിക്കുകയാണ് സോഷ്യൽ മീഡിയ

ടിക് ടോക് വീഡിയോയിൽ നിന്ന്

ടിക് ടോക് വീഡിയോയിൽ നിന്ന്

  • Share this:
    ഓമനിച്ച് വളർത്തുന്ന നായയെ പരിപാലിക്കാനും മറ്റും ലക്ഷങ്ങൾ ചെലവിടുന്ന ഉടമകളെ കുറിച്ച് നാം കേട്ടിട്ടുണ്ട്. രോമം മുറിച്ച് സുന്ദരനാക്കാനും നായയെ നല്ല ശീലങ്ങൾ പരിശീലിപ്പിക്കാനുമൊക്കെ പണം വാരിക്കോരി ചെലവിടുന്നവർ ഏറെ. എന്നാൽ, ഒരു പൊമറേനിയൻ നായയുടെ ഉടമയാണ് സോഷ്യൽ മീഡിയയിൽ ഏറ്റവും ഒടുവിൽ വൈറലായിരിക്കുന്നത്. പണം ലാഭിക്കാനായി നായയുടെ രോമം മുറിച്ച് സൗന്ദര്യം കൂട്ടാനുള്ള ചുമതല ഉടമയുടെ ഭാര്യ തന്നെ ഏറ്റെടുക്കുകയായിരുന്നു. ഒടുവിൽ അതിന്റെ അനന്തര ഫലം ഉടമ സോഷ്യൽ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ വൈറലുമായി.

    Also Read- വിവാഹദിനത്തിൽ അണിഞ്ഞ ഷൂസിൽ ഡയാന രാജകുമാരി ചാൾസ് രാജകുമാരന് വേണ്ടി ഒളിപ്പിച്ച പ്രണയ സന്ദേശം

    പണം ലാഭിക്കാനായി വീട്ടമ്മ തന്നെ നായയുടെ രോമം മുറിക്കാൻ കത്രിക കൈയിലെടുക്കുകയായിരുന്നു. ടിക്ടോക് യൂസറായ @kcuse പങ്കുവെച്ച വീഡിയോയിലൂടെയാണ് സംഭവം പുറത്ത് അറിഞ്ഞത്. യുകെ മിററാണ് ഇതു സംബന്ധിച്ച വാർത്ത നൽകിയിരിക്കുന്നത്. വീട്ടമ്മയുടെ ഹെയർകട്ടിന് ശേഷം നായ ഏതു ഇനത്തിൽ പെട്ടതാണെന്നു പോലും തിരിച്ചറിയാനാകാത്ത പരുവത്തിലായി. 'പണം ലാഭിക്കാനായി നിങ്ങളുടെ ഭാര്യ പൊമറേനിയനെ സ്വയം പരിചരിക്കാൻ ഒരുങ്ങിയാൽ ഇങ്ങനെയിരിക്കും' എന്നാണ് വീഡിയോക്ക് ഒപ്പം കുറിച്ചിരിക്കുന്നത്.

    Also Read- പാക്കിസ്ഥാനിൽ വഴക്കുണ്ടാക്കി വീടുവിട്ടിറങ്ങിയ കൗമാരക്കാരൻ അതിർത്തി കടന്ന് ഇന്ത്യയിലെത്തി

    നായയുടെ പുതിയ രൂപം കാണിക്കുന്നതിന് മുൻപ് വീടിനുള്ളിലെ ഹാളും ലിവിങ് റൂമുമെല്ലാം വീഡിയോയിൽ കാണിക്കുന്നുണ്ട്. ഏറ്റവും ഒടുവിലാണ് നായയെ കാണിക്കുന്നത്. പൊമറേനിയൻ നായയാണോ എന്ന് പോലും തിരിച്ചറിയാനാകാത്ത രൂപത്തിലാണ് നായയുള്ളത്. ടിക് ടോക് വീഡിയോ നിമിഷങ്ങൾ കൊണ്ടുതന്നെ വൈറലായി മാറി. വീഡിയോ ഇതിനോടകം 20 ലക്ഷത്തിലേറെ പേരാണ് കണ്ടത്. ഒരു ലക്ഷത്തിലേറെ പേര്‍ ലൈക്ക് ചെയ്തിട്ടുമുണ്ട്. ആയിരക്കണക്കിന് പേർ കമന്റും ചെയ്തു.

    Also Read- ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സിന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന നർത്തകി പൂച്ച

    'പൊമറേനിയൻ നായയുടെ രോമം പൂർണമായി വടിച്ചുകളയരുത്. എന്തെന്നാൽ അവയുടെ രോമമാണ് ശരീരോഷ്മാവ് അടക്കം നിയന്ത്രിക്കുന്നത്. നഷ്ടപ്പെട്ട രോമം വേഗത്തിൽ വളരുമെന്ന് പ്രതീക്ഷിക്കാം'- ഒരാൾ വീഡിയോക്ക് താഴെ കമന്റ് ചെയ്തു. പൊമറേനിയൻ നായയുടെ രോമം വീണ്ടും അതുപോലെ വളരില്ലെന്ന് കേട്ടിട്ടുണ്ടെന്നാണ് മറ്റൊരാൾ വീഡിയോക്ക് താഴെ കമന്റ് ചെയ്തത്. ''ഇത് വളരെ ദുഃഖകരമാണ്. ഈ നായയെ നമുക്ക് രക്ഷിച്ചേ മതിയാകൂ. രോമം പഴയതുപോലെ വളരാൻ രണ്ടുവർഷമെങ്കിലും എടുക്കും, ക്ഷമിക്കണം ഇത് കളിയല്ല''- വേറൊരു കമന്റ് ഇങ്ങനെ.
    Published by:Rajesh V
    First published:
    )}