'ഇംഗ്ലണ്ട് ജയിച്ചാൽ തുണിയുരിയും'; വാക്ക് പാലിച്ച് പോൺ താരം; 'പെർഫെക്ട് ഒകെ' എന്ന് മലയാളികള്‍
'ഇംഗ്ലണ്ട് ജയിച്ചാൽ തുണിയുരിയും'; വാക്ക് പാലിച്ച് പോൺ താരം; 'പെർഫെക്ട് ഒകെ' എന്ന് മലയാളികള്‍
മത്സരത്തിന് തൊട്ടുമുമ്പാണ് താരം വെല്ലുവിളി നടത്തിയത്. ട്വിറ്ററിലൂടെയാണ് താൻ നഗ്നയായെത്തുമെന്ന് വാഗ്ദാനം ചെയ്തത്. മത്സരത്തിൽ ഇംഗ്ലണ്ട് ജർമമനിയെ തോൽപ്പിക്കുകയും ചെയ്തു.
ഇംഗ്ലണ്ട്- ജർമനി യൂറോകപ്പ് മൽസരത്തിൽ ഇംഗ്ലണ്ട് ജയിച്ചാൽ വസ്ത്രമുരിയും എന്ന വാഗ്ദാനവുമായി ഇംഗ്ലീഷ് പോൺ താരം ആസ്ഡ്രിഡ് വെറ്റ് രംഗത്ത് വന്നിരുന്നു. ഇംഗ്ലീഷ് ലീഗിൽ ചെൽസിയുടെ കടുത്ത ആരാധികയായ ഇവർ യൂറോയിലെ ഇംഗ്ലണ്ടിന്റെ എല്ലാ മത്സരങ്ങളിലും കാണിയായി എത്തിയിരുന്നു.
മത്സരത്തിന് തൊട്ടുമുമ്പാണ് താരം വെല്ലുവിളി നടത്തിയത്. ട്വിറ്ററിലൂടെയാണ് താൻ നഗ്നയായെത്തുമെന്ന് വാഗ്ദാനം ചെയ്തത്. മത്സരത്തിൽ ഇംഗ്ലണ്ട് ജർമമനിയെ തോൽപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ആസ്ട്രിഡ് വെറ്റിന്റെ ഇൻസ്റ്റഗ്രാം പേജിൽ ആരാധകർ ഇരച്ചു കയറി. വാക്ക് പാലിക്കണമെന്നായിരുന്നു ആവശ്യം. മലയാളികൾ അടക്കം കമന്റുകൾ ചെയ്തു. ഇതോടെ തന്റെ ഇൻസ്റ്റഗ്രാമിനിതെന്ത് പറ്റി എന്ന് ചോദിച്ച് ആസ്ട്രിഡ് വെറ്റ് സ്ക്രീൻഷോട്ടും ട്വിറ്ററിലൂടെ പങ്കുവച്ചു.
എന്നാൽ കുറച്ചു സമയത്തിന് ശേഷം ട്വിറ്ററിലൂടെ ആസ്ട്രിഡ് വെറ്റ് വാക്കുപാലിച്ചിരിക്കുകയാണ്. വെബ്ലി സ്റ്റേഡിയത്തിന് മുന്നിൽ ടോപ്ലെസ്സായി നിൽക്കുന്ന ഫോട്ടോ ഇവർ പങ്കുവച്ചിരിക്കുകയാണ്. വളരെ രസകരമായ കമന്റുകളാണ് ഫോട്ടോയ്ക്ക് ഇപ്പോൾ ലഭിക്കുന്നത്. മലയാളികളുടെ കമന്റുകള്‍ ഏറെയുണ്ട്. 'പറഞ്ഞ വാക്ക് പാലിച്ച ചേച്ചിയാണ് ഞങ്ങളുടെ ഹീറോ', 'ബ്ലാസ്റ്റേഴ്സിന്റെ കളി നടക്കുമ്പോൾ കൊച്ചിയിലോട്ട് വാ', 'പെർഫക്ട് ഓക്കെ', 'മച്ചാനെ ഇതു പോരേ അളിയാ' എന്ന് തുടങ്ങുന്നു മലയാളത്തിലുള്ള കമന്റുകൾ. എന്തായാലും മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് ഈ സ്നേഹത്തിന് താരം നന്ദി പറഞ്ഞിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.