• HOME
  • »
  • NEWS
  • »
  • buzz
  • »
  • 'പുരുഷന്മാർക്കെതിരായ അതിക്രമം അംഗീകരിക്കാനാവില്ല'; ദിൽബേച്ചാര താരം സഞ്ജന സാങ്ഘിയുടെ പരസ്യത്തിനെതിരെ പൂജ ബേദി

'പുരുഷന്മാർക്കെതിരായ അതിക്രമം അംഗീകരിക്കാനാവില്ല'; ദിൽബേച്ചാര താരം സഞ്ജന സാങ്ഘിയുടെ പരസ്യത്തിനെതിരെ പൂജ ബേദി

പുരുഷന്മാർക്കെതിരായ അതിക്രമം പ്രോത്സാഹിപ്പിക്കുന്നതാണ് പരസ്യം എന്നാണ് വിമർശനം.

sanjana

sanjana

  • Share this:
    ദിൽ ബേച്ചാര നായിക സഞ്ജന സാങ്ഘിയുടെ പുതിയ പരസ്യം വിവാദത്തിൽ. പുരുഷന്മാർക്കെതിരായ അതിക്രമം പ്രോത്സാഹിപ്പിക്കുന്നതാണ് പരസ്യം എന്നാണ് വിമർശനം. സ്ട്രീമിംഗ് ആപ്പിന്റെ പരസ്യത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം ശക്തമായിരിക്കുകയാണ്. പരസ്യത്തിനെതിരെ ബോളിവുഡ് താരവും അവതാരകയുമായ പൂജ ബേദി അടക്കം വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ്.

    സ്ട്രീമിംഗ് ആപ്പായ ലയൺസ് ഗേറ്റ് പ്ലേയുടെ പരസ്യമാണ് വിവാദത്തിലായിരിക്കുന്നത്. പരസ്യത്തിൽ സ്ട്രീമിംഗ് ആപ്പിൽ ഏത് സിനിമയാണ് കാണേണ്ടതെന്ന് സഞ്ജനയും സഹനടനും ആശ്ചര്യപ്പെടുന്നു. തുടർന്ന് എട്ട് തവണ സഞ്ജന അയാളുടെ മുഖത്ത് ആവർത്തിച്ച് അടിക്കാൻ തുടങ്ങുന്നു. എട്ടാമത്തെ അടിക്ക്ശേഷം നിർത്താൻ പറയുന്നതിനുമുമ്പ് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിൽ എട്ടാമത്തെ ഷോ കാണുമെന്ന് സഞ്ജന പറയുന്നു- ഇതിനെതിരെയാണ് പ്രതിഷേധം ഉയർന്നിരിക്കുന്നത്.

    പരസ്യം ഭീകരം എന്നാണ് പൂജ ബേദി കുറിച്ചത്. പുരുഷന്മാർക്കെതിരായ അതിക്രമങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും അവർ വ്യക്തമാക്കി. ഈ പരസ്യത്തിൽ പുരുഷനാണ് അടിച്ചതെങ്കിൽ എന്താകുമായിരുന്നു? പൂജ ബേദി ചോദിച്ചു. പുരുഷന്മാർക്കും അവകാശങ്ങളുണ്ട് എന്ന ഹാഷ് ടാഗിലാണ് പൂജ ബേദി കുറിച്ചിരിക്കുന്നത്.





    ട്വിറ്ററില്‍ നിരവധി പേരാണ് പരസ്യത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ട്വിറ്ററിലൂടെ പരസ്യത്തെക്കുറിച്ച് അറിയിച്ചതിനെ തുടർന്ന് അഡ്വർടൈസിംഗ് സ്റ്റാൻഡേർഡ് കൗൺസിൽ ഓഫ് ഇന്ത്യ പരസ്യത്തിൽ ഇടപെടുമെന്ന് വ്യക്തമാക്കി., "ഞങ്ങളെ ടാഗുചെയ്തതിന് നന്ദി, ഞങ്ങൾ ഇതിനകം തന്നെ ഈ പരസ്യത്തിനെതിരായ പരാതി പ്രോസസ്സ് ചെയ്യുകയാണ്."- അഡ്വർടൈസിംഗ് സ്റ്റാൻഡേർഡ് കൗൺസിൽ ഓഫ് ഇന്ത്യ വ്യക്തമാക്കി.



    അതേസമയം സോഷ്യൽ മീഡിയയിൽ വലിയ തിരിച്ചടി ലഭിച്ചതോടെ സഞ്ജന സാങ്ഘി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് പരസ്യത്തിന്റെ വീഡിയോ ഡിലീറ്റ് ചെയ്തിരിക്കുകയാണ്.
    Published by:Gowthamy GG
    First published: