ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്? പോൺ വീഡിയോ ഗ്രൂപ്പുകൾ വരെ പ്രളയ സഹായത്തിന്
Popular chat groups for porn content rechristen to help flood relief | നാട് പ്രളയത്തെ നേരിടുമ്പോൾ പോൺ ചാറ്റ് ഗ്രൂപ്പുകൾ പോലും തങ്ങളുടെ കർത്തവ്യ ബോധം തിരിച്ചറിഞ്ഞിരിക്കുകയാണ്
news18-malayalam
Updated: August 12, 2019, 5:35 PM IST

പ്രതീകാത്മക ചിത്രം
- News18 Malayalam
- Last Updated: August 12, 2019, 5:35 PM IST IST
കേരളം ദുരിത കയത്തിൽ മുങ്ങിയപ്പോൾ എവിടെ നിന്നൊക്കെ സഹായ ഹസ്തം നീണ്ടു എന്ന് കൃത്യമായി പറയാറായിട്ടില്ല. ഫേസ്ബുക് ഗ്രൂപ്പുകളും, സന്നദ്ധ സംഘടനകളും കൂട്ടായ്മകളും ഒക്കെ അക്ഷീണം പ്രവർത്തിക്കുകയാണ് ഇപ്പോഴും. എന്നാൽ ഈ അവശ്യ ഘട്ടത്തിൽ ചില പോൺ ചാറ്റ് ഗ്രൂപ്പുകൾ പോലും തങ്ങളുടെ കർത്തവ്യ ബോധം തിരിച്ചറിഞ്ഞിരിക്കുകയാണ്. പ്രവർത്തന മേഖല മാറ്റി പിടിച്ചു ശ്രദ്ധേയമാവുകയാണ് ഇക്കൂട്ടർ. ടെലിഗ്രാമിൽ പ്രശസ്തമായ ചില പോൺ ഗ്രൂപ്പുകൾ ഇത്തരത്തിൽ പ്രളയ കാലത്ത് ഉള്ളടക്കത്തിലും പ്രവർത്തന ശൈലിയിലും വരെ സഹായ മാർഗെയാണ് സഞ്ചാരം.
ഗ്രൂപ്പിന്റെ പേര് തന്നെ മാറ്റിയാണ് ഇവരുടെ പ്രവർത്തനം. അശ്ളീല ചിത്രങ്ങളും വിഡിയോകളും എന്ന പതിവ് ശൈലി തെറ്റിച്ചാണ് ഇവരുടെ നിലവിലെ ആക്റ്റിവിറ്റി. എന്നാൽ വെറും നേരമ്പോക്കിന് പേര് വിവരങ്ങൾ മാറ്റിയതല്ല, ആവശ്യമുള്ളവർക്ക് സഹായം ഏതെല്ലാം വഴിയേ എത്തിക്കാം എന്ന് പ്രവർത്തിച്ചു കൂടി കാട്ടുകയാണ് ഇവർ. ഗ്രൂപ്പിലെ അംഗങ്ങളുടെ അഭിപ്രായം കേട്ട ശേഷമാണ് ഇവർ പ്രളയ സഹായം ആരംഭിച്ചതും. 50,000 മുതൽ ഒന്നര ലക്ഷം മെമ്പർമാർ വരെ അംഗങ്ങളായുള്ള ഗ്രൂപ്പുകൾ ആണിവ. ഒരു ഗ്രൂപ്പിലെ സന്ദേശം ഇങ്ങനെ.

"ഗ്രൂപ്പ് മെംബേർസ് സദയം ക്ഷമിക്കുക.
ഇത്രയും പേരുള്ള ഗ്രൂപ്പ് ആയതിനാൽ ഈ മഴക്കെടുതി കാലഘട്ടത്തിൽ സമൂഹത്തിന് നമ്മളാൽ കഴിയുന്ന കൈത്താങ്ങാവുക എന്നത് സാമൂഹ്യ ബോധമുള്ള നമ്മളുടെ ഓരോരുത്തരുടെയും കർത്തവ്യമാണ്.
അതിനാൽ താത്കാലികമായി നമ്മുടെ ഈ ഗ്രൂപ്പ് പ്രളയ ദുരിതാശ്വാസ സഹായ ഗ്രൂപ്പ് ആക്കിയിരിക്കുന്നു.
എല്ലാവരുടെയും അകമഴിഞ്ഞ സഹായം ഗ്രൂപ്പിന് നൽകണം എന്നും മഴക്കെടുതികൾ കുറയുന്ന സാഹചര്യം കണക്കാക്കി രണ്ട് ദിവസത്തിനുള്ളിൽ നമ്മുടെ ആ പഴയ ******* ഗ്രൂപ്പ് പൂർവാധികം ശക്തിയോടെ തിരിച്ചെത്തും എന്നും അഡ്മിൻ പാനലിന് വേണ്ടി എല്ലാ മെമ്പേഴ്സിനും വേണ്ടി അറിയിക്കുന്നു.
സഹകരണങ്ങൾക്ക് നന്ദി"
യാത്ര സൗകര്യം, സൗജന്യ ബൈക്ക് സവാരി, അവശ്യ സാധനങ്ങൾ എത്തിച്ചു കൊടുക്കൽ, കാലാവസ്ഥ മുന്നറിയിപ്പ്, വാർത്തകൾ എന്നിവയൊക്കെ ഇവർ ഷെയർ ചെയ്യുന്നുണ്ട്.

Loading...