നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ഇൻസ്റ്റഗ്രാം സിഇഒയുമായി 'ലൈംഗിക' അടുപ്പമുണ്ടന്ന് തമാശ; പോൺതാരത്തിന്‍റെ അക്കൗണ്ട് ബാൻ ചെയ്തു

  ഇൻസ്റ്റഗ്രാം സിഇഒയുമായി 'ലൈംഗിക' അടുപ്പമുണ്ടന്ന് തമാശ; പോൺതാരത്തിന്‍റെ അക്കൗണ്ട് ബാൻ ചെയ്തു

  അതേസമയം മദ്യലഹരിയിലാണ് താൻ ചില തമാശകൾ പറഞ്ഞതെന്ന വിശദീകരണവുമായി കേൻഡ്രയും രംഗത്തെത്തി. ഇന്‍സ്റ്റഗ്രാം സിഇഒ ആരെന്ന് അറിയില്ലെന്നും ഒരിക്കൽ പോലും കണ്ടിട്ടില്ലെന്നുമാണ് ഒരു അഭിമുഖത്തിൽ ഇവർ അറിയിച്ചത്

  Image credits: Twitter.

  Image credits: Twitter.

  • Share this:
   ഇൻസ്റ്റഗ്രാം സിഇഒ ആദം മൊസേറിയ്ക്കെതിരെ 'ലൈംഗിക തമാശകൾ' പ്രചരിപ്പിച്ച പോൺ താരത്തിന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ബാൻ ചെയ്തു. 25കാരിയായ കേന്‍ഡ്ര സണ്ടർലാന്‍ഡിന്‍റെ അക്കൗണ്ട് ആണ് ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് നീക്കം ചെയ്യപ്പെട്ടത്. സോഷ്യൽ മീഡിയയിൽ സജീവമായ കേന്‍ഡ്ര, ഈയടുത്ത് തന്‍റെ ഇൻസ്റ്റഗ്രാം പേജിൽ അർദ്ധനഗ്ന ചിത്രങ്ങള്‍ ഉൾപ്പെടെയുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു.

   ഇൻസ്റ്റഗ്രാമിന്‍റെ നഗ്നതാ പോളിസി ലംഘനം നടത്തിയിട്ടും ചിത്രങ്ങൾ നാളുകളോളം അക്കൗണ്ടിൽ നിന്നും നീക്കം ചെയ്യപ്പെട്ടിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതികരിക്കവെയാണ് കമ്പനി സിഇഒയ്ക്കെതിരെ കേൻഡ്രയുടെ 'തമാശ'. ആദം മൊസേറിയുമായി ചില 'ലൈംഗിക വിട്ടുവീഴ്ചകൾക്ക്'തയ്യാറായത് കൊണ്ടാണ് ഇൻസ്റ്റഗ്രാം പോളിസി ലംഘനം നടത്തിയെന്ന് വ്യക്തമായിട്ട് പോലും തന്‍റെ ചിത്രങ്ങൾ അവർ നീക്കം ചെയ്യാതിരുന്നതെന്നായിരുന്നു ഇവരുടെ വാദം.

   Also Read-കടലമ്മ കനിഞ്ഞു; തീരം നിറയെ സ്വർണാഭരണങ്ങൾ; കോരിയെടുത്ത് ഗ്രാമീണർ

   ഇക്കഴിഞ്ഞ ബുധനാഴ്ചയും സെക്സ് ടോയുമായി പോസ് ചെയ്യുന്നതടക്കം അഡൽട്ട് കണ്ടന്‍റ് അടങ്ങിയ ഒരു കൂട്ടം സ്റ്റോറികൾ ഇവർ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇൻസ്റ്റഗ്രാം സിഇഒയുമായി ലൈംഗിക അടുപ്പം ഉള്ളതു കൊണ്ടാണ് ഇത്തരം ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിക്കാൻ തന്നെ അനുവദിക്കുന്നതെന്ന് അവർ ആരോപിച്ചത്. എന്നാൽ ഈ അവകാശവാദങ്ങൾ ഇൻസ്റ്റഗ്രാം നിഷേധിച്ചുവെന്നാണ് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നത്.

   Also Read-എന്തൊരു കൗതുകം! ഉടമസ്ഥ ഗർഭിണിയാണെന്ന് അറിഞ്ഞ വളർത്തുനായയുടെ അതിശയപ്പെടുത്തുന്ന ഭാവം

   മൊസേറിയുമായോ കമ്പനിയുടെ ഏതെങ്കിലും എക്സിക്യുട്ടീവുമായോ യുവതിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് ഫേസ്ബുക്കിന്‍റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ അധികൃതർ അറിയിച്ചത്. കേന്‍ഡ്രയ്ക്ക് ഏതെങ്കിലും വിധത്തിലുള്ള പ്രത്യേക പരിഗണന നല്‍കിയെന്ന ആരോപണങ്ങളും ഇവർ നിഷേധിച്ചിട്ടുണ്ട്.

   Kendra Sunderland
   Kendra Sunderland


   അതേസമയം മദ്യലഹരിയിലാണ് താൻ ചില തമാശകൾ പറഞ്ഞതെന്ന വിശദീകരണവുമായി കേൻഡ്രയും രംഗത്തെത്തി. ഇന്‍സ്റ്റഗ്രാം സിഇഒ ആരെന്ന് അറിയില്ലെന്നും ഒരിക്കൽ പോലും കണ്ടിട്ടില്ലെന്നുമാണ് ഒരു അഭിമുഖത്തിൽ ഇവർ അറിയിച്ചത്. ആദം മൊസേറിയ്ക്കെതിരെ ആരോപണം ഉന്നയിച്ചത് കൊണ്ടാണോ അതോ അഡൽട്ട് ഉള്ളടക്കത്തിന്‍റെ പേരിലാണ് അക്കൗണ്ട് ബാൻ ചെയ്യപ്പെട്ടതെന്ന് അറിയില്ലെന്നും ഇവർ കൂട്ടിച്ചേർത്തു.

   പല സോഷ്യൽ മീഡിയ ആപ്പുകളും ലൈംഗിക തൊഴിലാളികളെ ലക്ഷ്യംവയ്ക്കുന്നുവെന്ന ആരോപണവും കേൻഡ്ര ഉന്നയിച്ചു. സോഷ്യൽമീഡിയയിൽ എല്ലാവർക്കും ഒരുപോലെ സ്വാതന്ത്ര്യം നൽകണമെന്നും ലൈംഗികതൊഴിലാളികൾക്കെതിരെ നടക്കുന്ന വിവേചനം അവസാനിപ്പിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. ഇതിനായി പോരാട്ടം തുടരുമെന്നും ഇവർ വ്യക്തമാക്കി.
   Published by:Asha Sulfiker
   First published:
   )}