നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • Raj Kundra porn case: ശിൽപാ ഷെട്ടിയുടെ സഹോദരിയെവെച്ച് പടം പിടിക്കാൻ രാജ് കുന്ദ്രെ പദ്ധതിയിട്ടിരുന്നു; വെളിപ്പെടുത്തലുമായി ഗഹനാ വസിഷ്ഠ്

    Raj Kundra porn case: ശിൽപാ ഷെട്ടിയുടെ സഹോദരിയെവെച്ച് പടം പിടിക്കാൻ രാജ് കുന്ദ്രെ പദ്ധതിയിട്ടിരുന്നു; വെളിപ്പെടുത്തലുമായി ഗഹനാ വസിഷ്ഠ്

    അശ്ലീല ചിത്ര നിർമ്മാണവുമായുള്ള ബന്ധം സൂചിപ്പിക്കുന്ന ചില വാട്ട്‌സ്ആപ്പ് ചാറ്റുകളാണ് രാജ് കുന്ദ്രയെ കുടുക്കിയത്

    raj_Kundra-Shilpa

    raj_Kundra-Shilpa

    • Share this:
      മുംബൈ: അശ്ലീല ചിത്രങ്ങൾ നിർമ്മിച്ച് ആപ്ലിക്കേഷനിലൂടെ പ്രചരിപ്പിച്ചുവെന്ന സംഭവത്തിൽ അറസ്റ്റിലായ നടി ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തൽ. ഭാര്യ ശിൽപ ഷെട്ടിയുടെ സഹോദരി ഷമിത ഷെട്ടിയെ വെച്ച് സിനിമ പിടിക്കാൻ രാജ് കുന്ദ്രെ പദ്ധതിയിട്ടിരുന്നതായാണ് വെളിപ്പെടുത്തൽ. അശ്ലീല ചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് ഈ മാസം ഫെബ്രുവരിയിൽ അറസ്റ്റിലായ നടിയും മോഡലുമായ ഗഹനാ വസിഷ്ഠാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

      ചിത്രത്തിൽ അഭിനയിക്കാൻ ഷമിത സമ്മതിച്ചതായും ഗഹനാ അവകാശപ്പെടുന്നു. അറസ്റ്റിന് ഏതാനും ദിവസം മുമ്പ് താൻ രാജ് കുന്ദ്രയുടെ വീട്ടിൽ പോയി. ബോളിഫെം എന്ന ആപ്ലിക്കേഷൻ ആരംഭിക്കാൻ രാജ് ആലോചിക്കുന്നുണ്ടെന്ന് മനസിലായി. ഈ അപ്ലിക്കേഷൻ റിയാലിറ്റി ഷോകൾ, ചാറ്റ് ഷോകൾ, സംഗീത വീഡിയോകൾ തുടങ്ങിയവയ്ക്കു വേണ്ടിയുള്ളതാണ്. അന്ന് രാജ് കുന്ദ്രയെ കണ്ടപ്പോൾ ചില സ്ക്രിപ്റ്റുകളെക്കുറിച്ച് സംസാരിച്ചു. അതിലൊന്നിൽ ശിൽ‌പയുടെ സഹോദരി ഷമിത ഷെട്ടി അഭിനയിപ്പിക്കാൻ കുന്ദ്ര പദ്ധതിയിട്ടിരുന്നു. മറ്റു പ്രമുഖരെയും തന്‍റെ ചിത്രത്തിലേക്ക് കൊണ്ടുവരാൻ രാജ് കുന്ദ്രെ ആഗ്രഹിച്ചിരുന്നു.

      ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ക്രൈംബ്രാഞ്ച് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തത്. അശ്ലീല ചിത്ര നിർമ്മാണവുമായുള്ള ബന്ധം സൂചിപ്പിക്കുന്ന ചില വാട്ട്‌സ്ആപ്പ് ചാറ്റുകളാണ് രാജ് കുന്ദ്രയെ കുടുക്കിയത്. അശ്ലീല ചിത്രങ്ങൾ എവിടെയാണ് ചിത്രീകരിക്കേണ്ടതെന്നും, ആരാണ് അഭിനയിക്കേണ്ടതെന്നും സാമ്പത്തിക കാര്യങ്ങളും വ്യക്തമാക്കുന്നവയായിരുന്നു ഈ വാട്സാപ്പ് ചാറ്റുകൾ. കഴിഞ്ഞ കുറേ കാലമായി രാജ് കുന്ദ്രെ ക്രൈംബ്രാഞ്ചിന്‍റെ നിരീക്ഷണത്തിലായിരുന്നു. വ്യക്തമായ തെളിവുകൾ ലഭിച്ചതോടെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

      ബ്ലൂ ഫിലിം നിർമാണം: ശിൽപ ഷെട്ടിയുടെ ഭർത്താവിന്‍റെ പ്രതിദിന വരുമാനം പത്ത് ലക്ഷം രൂപ വരെ

      ബ്ലൂ ഫിലിം നിർമ്മാണത്തിന് അറസ്റ്റിലായതോടെ കുപ്രസിദ്ധനായി മാറിയിരിക്കുകയാണ് ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര. ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട് പ്രകാരം ബ്ലൂ ഫിലിം ബിസിനസിൽ നിന്ന് പ്രതിദിനം 10 ലക്ഷം രൂപ വരെ കുന്ദ്ര വരുമാനം നേടിയതായാണ് അറിയാനാകുന്നത്.

      ലണ്ടൻ മർച്ചന്റ് എന്ന പേരിൽ അറിയപ്പെടുന്ന രാജ് കുന്ദ്രയുടെ ബിസിനസ്സ് ശൈലി തുടക്കം മുതൽ തന്നെ സംശയാസ്പദമായിരുന്നു. മുമ്പ് രാജസ്ഥാൻ റോയൽസ് ടീമിന്റെ സഹ ഉടമയായി രംഗത്തു വന്ന രാജ്, വാതുവയ്പ്പ് ആരോപണത്തിലൂടെ തന്റെ പ്രശസ്തിക്ക് കളങ്കം വരുത്തി. വിജയകരമായ ഒരു ബിസിനസുകാരന് എങ്ങനെ മോശമായ അവസ്ഥയിലേക്ക് പോകാമെന്നതിന്റെ ഒരു ഉദാഹരണം കൂടിയായിരുന്നു രാജ് കുന്ദ്രയുടെ ജീവിതം.





      Also Read- Raj Kundra| ബ്ലൂ ഫിലിം നിർമാണം; ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവ് അറസ്റ്റിൽ

      നേരത്തെ യുകെ ബന്ധമുള്ള അശ്ലീല വീഡിയോ ചിത്ര നിർമ്മാണത്തിൽ പങ്കുണ്ടായിരുന്ന ഉമേഷ് കാമത്ത് എന്നയാളുടെ അറസ്റ്റിനെ തുടർന്നാണ് രാജ് കുന്ദ്രയ്ക്ക് ഇതിൽ പങ്കുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചത്. എന്നാൽ അറിയപ്പെടുന്ന വ്യവസായി ആയതിനാൽ സശ്രദ്ധമായിരുന്നു പൊലീസിന്‍റെ ഓരോ നീക്കവും. പരമാവധി തെളിവുകൾ ശേഖരിച്ച ശേഷം രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് പദ്ധതിയിട്ടത്. ഇതിനു ശേഷം രാജ് കുന്ദ്രയുടെ ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ പരിശോധിച്ച പൊലീസ്, കുന്ദ്ര ഒരു ദിവസം ഒരു ലക്ഷം രൂപ മുതൽ പത്ത് ലക്ഷം വരെ സമ്പാദിക്കുന്നുണ്ടെന്ന് മനസ്സിലാക്കി. ഹോട്ട് ഹിറ്റ് മൂവീസ് എന്ന കമ്പനിയുടെ പേരിലായിരുന്നു ഇടപാടുകൾ നടത്തിയിരുന്നത്. പ്രതിദിനം ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകൾ ഇയാളുടെ അക്കൗണ്ടിലേക്ക് നടക്കുന്നുണ്ടെന്ന് പോലീസ് കണ്ടെത്തി.
      Published by:Anuraj GR
      First published:
      )}