• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

സത്യം പറഞ്ഞാൽ വിശ്വസിക്കുമോ? സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരുടെ 'നമ്മൾ സഖാക്കൾ' വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ

അസോസിയേഷൻ സമ്മേളനത്തിന്‍റെ ഒരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനിടെയാണ് ഒന്നിനുപിറകേ ഒന്നായി 28 അശ്ലീല വീഡിയോകൾ എത്തിയത്

news18
Updated: July 19, 2019, 1:12 PM IST
സത്യം പറഞ്ഞാൽ വിശ്വസിക്കുമോ? സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരുടെ 'നമ്മൾ സഖാക്കൾ' വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ
news18
  • News18
  • Last Updated: July 19, 2019, 1:12 PM IST IST
  • Share this:
തിരുവനന്തപുരം: അശ്ലീല വീഡിയോ വന്നതിനെ തുടർന്ന്  സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ അംഗങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പ് പിരിച്ചുവിട്ടു. സംഘടനാ ഭാരവാഹികളും മുതിർന്ന ഉദ്യോഗസ്ഥരും ഉൾപ്പെട്ട 'നമ്മൾ സഖാക്കൾ' എന്ന ഗ്രൂപ്പിലേക്കാണ് കഴിഞ്ഞ ദിവസം വൈകിട്ടോടെ അശ്ലീല വീഡിയോകൾ കൂട്ടമായി എത്തിയത്. അസോസിയേഷൻ സമ്മേളനത്തിന്‍റെ ഒരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനിടെയാണ് ഒന്നിനുപിറകേ ഒന്നായി 28 അശ്ലീല വീഡിയോകൾ പ്രത്യക്ഷപ്പെട്ടത് അംഗങ്ങളെ ഞെട്ടിച്ചു. വനിതാ സഖാക്കളും ഈ ഗ്രൂപ്പിന്റെ അഡ്മിൻ പാനലിലുണ്ടായിരുന്നു.

ഇതോടെ പ്രതിഷേധവുമായി ചില അംഗങ്ങൾ രംഗത്തെത്തി. ഇവർ അസോസിയേഷൻ നേതാവിനെ വിളിച്ച് ഇതേക്കുറിച്ച് പരാതിപ്പെട്ടു. അപ്പോഴാണ് നേതാവും വിവരമറിയുന്നത്. തുടർന്ന് വീഡിയോ അയച്ച 'സഖാവിനെ' നേതാവ് ഫോണിൽ വിളിക്കാൻ ശ്രമിച്ചു. എന്നാൽ അപ്പോൾ കിട്ടിയില്ല. ഇതോടെ അംഗത്തിന്റെ ഫോൺ കളഞ്ഞു പോയെന്നും അതു കിട്ടിയ മറ്റാരോ ആണ് ഗ്രൂപ്പിലേക്ക് വീഡിയോ അയച്ചതെന്നുമുള്ള കഥയുണ്ടാക്കി നേതാവ് ഗ്രൂപ്പിലിട്ടു.

എന്നാൽ ഈ കഥ അത്രയ്ക്കങ്ങു വിശ്വസിക്കാൻ തയ്യാറാകാതിരുന്ന ചിലർ, അശ്ലീല വീഡിയോ അയച്ചയാളെ ഫോണിൽ വിളിച്ചു. അപ്പോൾ കളഞ്ഞുപോയെന്ന് പ്രചരിപ്പിച്ച ഫോണിന്‍റെ യഥാർഥ ഉടമയെ ഫോൺ എടുക്കുകയും ചെയ്തു.

ഇതോടെ ഫോൺ കളഞ്ഞുപോയെന്ന കഥ വ്യാജമാണെന്ന സന്ദേശം ഗ്രൂപ്പിൽ വന്നു. വെട്ടിലായത് അസോസിയേഷൻ നേതാവ്. ഇതോടെ വനിതകൾ ഉൾപ്പടെ വീണ്ടും പരാതിയുമായി രംഗത്തെത്തി. ഒടുവിൽ ഗ്രൂപ്പ് പിരിച്ചുവിട്ടാണ് അസോസിയേഷൻ നേതാവ് തടിയൂരിയത്.

'സത്യം പറഞ്ഞാൽ വിശ്വസിക്കുമോ' എന്ന സിനിമ കാണുന്നതിനിടെ മറ്റൊരു ഗ്രൂപ്പിൽ നിന്നും വന്ന വീഡിയോ 'നമ്മൾ കൂട്ടുകാർ' എന്ന ഗ്രൂപ്പിലേക്ക് കൈമാറുന്നതിനിടെ ഗ്രൂപ്പ് മാറി  നമ്മൾ സഖാക്കളിലേക്ക് വന്നതാണെന്നാണ് അയച്ചയാൾ സഹപ്രവർത്തകരോട് വിശദീകരിച്ചതെന്നാണ് വിവരം.

Also Read 'പേപ്പറില്‍ എഴുതി തയാറാക്കിയ റിപ്പോര്‍ട്ട് ഉദ്യോഗസ്ഥരുടെ മേശപ്പുറത്ത് വിശ്രമിച്ചാല്‍ ഞങ്ങളുടെ ജീവന് സുരക്ഷിതത്വം ഉണ്ടാകുമോ'

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: July 18, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍