നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Pothole Raja | പ്രിയപ്പെട്ടവർക്കുണ്ടായ റോഡപകടങ്ങൾ വേദനിപ്പിച്ചു; റോഡുകളിലെ കുഴികൾ നികത്താൻ ഇറങ്ങിത്തിരിച്ച് 'പോട്ട്ഹോൾ രാജ'

  Pothole Raja | പ്രിയപ്പെട്ടവർക്കുണ്ടായ റോഡപകടങ്ങൾ വേദനിപ്പിച്ചു; റോഡുകളിലെ കുഴികൾ നികത്താൻ ഇറങ്ങിത്തിരിച്ച് 'പോട്ട്ഹോൾ രാജ'

  കേവലം ഒരു സാധാരണ മനുഷ്യന് ഇത് സാധിക്കുമ്പോൾ ജനങ്ങൾ നികുതി നൽകി വളർത്തുന്ന ഭരണകൂടത്തിന് ഇതിനു കഴിയുന്നില്ലല്ലോ എന്നതാണ് ദുഖകരം.

  Credits: Representative image, Humans of Bombay

  Credits: Representative image, Humans of Bombay

  • Share this:
   ഇന്ത്യയിൽ കുഴികൾ ഇല്ലാത്ത റോഡുകൾ അപൂർവമാണ്. റോഡിൽ കുഴിയില്ലാത്ത ഒരു നഗരം ഇന്ത്യയിൽ ഇല്ലെന്നു തന്നെ പറയാം. അതിപ്പോ ഹൈടെക് സിറ്റി ആയാലും മെട്രോ നഗരമായാലും കുഴികൾ എന്നത് മിക്ക ഇന്ത്യൻ റോഡുകളുടെയും ഒരു പ്രധാന സവിശേഷതയാണ്. ആരാണ് ഈ റോഡുകളെല്ലാം നന്നാക്കേണ്ടത്? പൗരന്മാർക്ക് നൽകേണ്ട അടിസ്ഥാന സൗകര്യം ഉറപ്പാക്കാത്ത അധികാരികളുള്ള നാട് എന്ന് ഇന്ത്യയിലെ പല നഗരങ്ങളും അപകീർത്തി നേരിട്ട് കൊണ്ടിരിക്കുകയാണ്.

   അധികാരികൾക്ക് നല്കാൻ കഴിയാത്ത സേവന സന്നദ്ധതയിലൂടെ മാതൃകയായി മാറുകയാണ് ബെംഗളൂരു നഗരത്തിലെ ഒരു സാധാരണ മനുഷ്യനായ പ്രതാപ് ഭീമസേന റാവു. കുണ്ടും കുഴിയും നിറഞ്ഞ റോഡുകളിൽ വാഹനമോടിക്കുന്നതിന്റെ അപകടത്തെ കുറിച്ച് പരാതിപ്പെടുന്നത് പതിവാണെങ്കിലും കുഴികളിൽ വാഴ നട്ടും ബോർഡുകൾ സ്ഥാപിച്ചും പ്രതികരിക്കുകയല്ലാതെ ആരും ഈ കാര്യത്തിൽ മറ്റൊന്നും ചെയ്യാറില്ല. അവിടെയാണ് ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് പിഎച്ച്‌ഡിബിരുദം നേടിയിട്ടുള്ള പ്രതാപ് ഭീമസേന റാവു വ്യത്യസ്തനാകുന്നത്. റോഡുകളിലെ കുഴികളെക്കുറിച്ച് ചിന്തിച്ച് നേരം കളയാതെ അദ്ദേഹം ഒരു പരിഹാരം കണ്ടെത്താൻ തീരുമാനിച്ചു. തന്റെ കീഴിലുള്ള വിദ്യാർത്ഥികൾക്ക് കമ്മ്യൂണിറ്റി സർവീസ് അസൈൻമെന്റുകൾ കൈമാറുമ്പോൾ ഇവ നഗരത്തിന് എങ്ങനെ ഉപകാരപ്പെടും എന്ന് അദ്ദേഹം എപ്പോഴും ചിന്തിച്ചിരുന്നു. ഏറ്റവും നല്ല കാലാവസ്ഥയും ഏറ്റവും മോശം റോഡും ഉള്ള നഗരം ബെംഗളൂരുവാണെന്ന സത്യം സുഹൃത്തുക്കൾ ചൂണ്ടിക്കാണിച്ചപ്പോൾ പ്രതാപിന് സ്വയം ലജ്ജ തോന്നി തുടങ്ങി. എന്നാൽ ഏഴ് വർഷം മുമ്പ് ഉണ്ടായ ചില സംഭവങ്ങളാണ് പ്രതാപിനെ ഈ പ്രശ്‌നത്തിന് പരിഹാരം കാണാൻ പ്രേരിപ്പിച്ചത്.

   ഏഴ് വർഷം മുമ്പ് പ്രതാപിന്റെ സുഹൃത്തിന്റെ മകൾ ബൈക്ക് യാത്രക്കിടെ റോഡിലെ കുഴിയിൽ വീണു മരിച്ചു. ഇത് അദ്ദേഹത്തെ മാനസികമായി തളർത്തുകയും കൂടുതൽ ചിന്തിക്കാൻ ശക്തി നൽകുകയും ചെയ്തു. “അരുന്ധതി എനിക്ക് ഒരു മകളെപ്പോലെയായിരുന്നു. വാഹനം ഓടിക്കുന്നതിൽ അവൾ വളരെ ശ്രദ്ധാലുവായിരുന്നു. കൂടാതെ അവൾ ഹെൽമെറ്റ് ധരിച്ചിരുന്നു, എന്നിട്ടും അവൾക്ക് നേരിടേണ്ടി വന്നത് മരണത്തെയാണ്. അരുന്ധതിയുടെ വിടവാങ്ങൽ നൽകിയ ആഘാതത്തിൽ നിന്നും പുറത്തു കടക്കുന്നതിനു മുൻപ് എന്റെ മറ്റൊരു സുഹൃത്ത് റോഡിലെ കുഴിൽ വീണു അപകടമുണ്ടായി”, ഹ്യൂമൻസ് ഓഫ് ബോംബെയിൽ തന്റെ അനുഭവങ്ങൾ പ്രതാപ് വിവരിക്കുന്നു.

   ഈ സംഭവങ്ങൾക്കു ശേഷം പ്രതാപ് ഗവേഷണം ആരംഭിച്ചു. നിത്യേന 30 ഓളം ജീവനുകൾ റോഡിലെ കുഴികളിൽ വീണു പൊലിയുന്നു എന്ന ഞെട്ടിക്കുന്ന വസ്തുത അദ്ദേഹം മനസിലാക്കി. എന്ത് കൊണ്ടാണ് അധികാരികൾ ഇതൊന്നും അറിയാത്തത് എന്നതിൽ ആകുലപ്പെട്ടു. കൂടുതൽ വിവരങ്ങൾക്കായി അദ്ദേഹം റോഡ് ഗതാഗത, ഹൈവേ മന്ത്രാലയവുമായി ബന്ധപ്പെട്ടു. എന്നാൽ നിരാശയായിരുന്നു ഫലം. തുടർന്ന് റോഡിലെ കുഴികളെക്കുറിച്ച് പൗരന്മാരെ അറിയിക്കാൻ വഴികളുണ്ടെന്ന് അദ്ദേഹം കണ്ടെത്തി. അതിനായി അദ്ദേഹം സ്വന്തമായി ഒരു ആപ്പ് വികസിപ്പിച്ചു. ഇതിലൂടെ റോഡിലെ കുഴികളെക്കുറിച്ച് പൗരന്മാർക്ക് റിപ്പോട്ട് ചെയ്യാം. ഇങ്ങനെ അലേർട്ട് ലഭിച്ചാൽആ സ്ഥലം സന്ദർശിച്ച് കുഴികളടച്ച് റോഡ് നന്നാക്കും. ഇതിനായി പ്രാദേശിക ഉദ്യോഗസ്ഥരുടെ സഹായം തേടാൻ അദ്ദേഹം ശ്രമിച്ചെങ്കിലും നടപടിക്രമങ്ങൾചുവപ്പു നാടയിൽ കുടുങ്ങി കിടക്കുകയായിരുന്നു. അതിനാൽ തന്റെ സ്വന്തം രീതിയിൽ ഈ നിർമാണ പ്രവർത്തനങ്ങൾ നടത്താൻ അദ്ദേഹം തീരുമാനിച്ചു. ഇതിനായി തന്റെ സ്വന്തം സമ്പാദ്യം ഉപയോഗിച്ച് ആവശ്യമായ സാമഗ്രികൾ ഇറക്കുമതി ചെയ്തു.

   ഇന്ന് റോഡിലെ കുഴികളെക്കുറിച്ച് ഈ ആപ്പ് ഉപയോഗിച്ച് പൗരന്മാർക്ക് റിപ്പോർട്ട് ചെയ്യാം. പ്രതാപ് എന്ന മനുഷ്യൻ ഇതിന് ഉടനടി പരിഹാരം കാണുന്നു. കേവലം ഒരു സാധാരണ മനുഷ്യന് ഇത് സാധിക്കുമ്പോൾ ജനങ്ങൾ നികുതി നൽകി വളർത്തുന്ന ഭരണകൂടത്തിന് ഇതിനു കഴിയുന്നില്ലല്ലോ എന്നതാണ് ദുഖകരം. പ്രതാപിന്റെ പ്രയത്‌നങ്ങൾ തങ്ങളുടെ ജീവിതത്തിൽ എങ്ങനെ മാറ്റം വരുത്തി എന്നതിനെ കുറിച്ച് പലരും സോഷ്യൽ മീഡിയയിൽ എഴുതി. മുമ്പ് സഞ്ചരിക്കാൻ ഭയമുണ്ടായിരുന്ന റോഡിലൂടെ ഇന്ന് ഗർഭിണിയായ തന്റെ ഭാര്യ സുരക്ഷിതമായി യാത്ര ചെയ്യുന്നു എന്ന് ഒരാൾ പ്രതികരിച്ചു. റോഡുകളിലെ കുഴികൾ പരിഹരിക്കാൻ പ്രതാപ് ആരംഭിച്ച 'പോട്ട്ഹോൾ രാജ' എന്ന എൻജിഒ ഇതുവരെ 8,300-ലധികം കുഴികൾ നികത്തി.

   വാഹനയാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുന്ന നഗരത്തിലെ കുഴികളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി മഴയ്ക്ക് അൽപ്പം ശമനമുണ്ടായാൽ കുഴികൾ നികത്തുന്ന ജോലി യുദ്ധകാലാടിസ്ഥാനത്തിൽ നടത്തുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കഴിഞ്ഞ മാസം അറിയിച്ചിരുന്നു.
   Published by:Sarath Mohanan
   First published:
   )}