മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ബാബു പോളിനെ കൊന്ന് വൈദ്യുതി മന്ത്രി എം.എം.മണി. ഇന്ന് പുലർച്ചയോടെയാണ് മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ആയിരുന്ന ഡി.ബാബു പോൾ മരിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെ തന്നെ മരിച്ചയാൾക്ക് ആദരാഞ്ജലി അർപ്പിച്ചു കൊണ്ടുള്ള പോസ്റ്റ് മണിയുടെ ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടു.
'ഇടുക്കി ജില്ലയിലെ പ്രഥമ കളക്ടറും കിഫ്ബി ബോർഡ് അംഗവുമായിരുന്ന ഡോ.ബാബു പോളിന് ആദരാഞ്ജലികൾ' എന്നായിരുന്നു ബാബു പോളിന്റെ ചിത്രം സഹിതം അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. എന്നാൽ അബദ്ധം മനസിലായതോടെ മന്ത്രി ഈ പോസ്റ്റ് പിൻവലിക്കുകയായിരുന്നു.
ഹൃദ്രോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്ന ബാബു പോൾ പുലർച്ചയോടെയാണ് അന്തരിച്ചത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.