നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • ഗോറ്റ്‌ലീബ് ഫൗണ്ടേഷൻ പുരസ്കാരം പ്രദീപ് പുത്തൂരിന്; ദക്ഷിണേന്ത്യയിൽ നിന്നും ലഭിക്കുന്ന ആദ്യ വ്യക്തി

    ഗോറ്റ്‌ലീബ് ഫൗണ്ടേഷൻ പുരസ്കാരം പ്രദീപ് പുത്തൂരിന്; ദക്ഷിണേന്ത്യയിൽ നിന്നും ലഭിക്കുന്ന ആദ്യ വ്യക്തി

    ചിത്രകലയിലെ നൂതന ശൈലിയിലുള്ള അവതരണത്തിന്റെ കഴിഞ്ഞ 20 വർഷത്തെ മികവിനെ പരിഗണിച്ചാണ് പ്രദീപിന് പുരസ്‌കാരം നൽകിയത്. 

    പ്രദീപ് പുത്തൂർ

    പ്രദീപ് പുത്തൂർ

    • Share this:


      ന്യൂയോർക്ക് ആസ്ഥാനമായുള്ള അഡോൾഫ് - എസ്തർ ഗോറ്റ്‌ലീബ് ഫൗണ്ടേഷന്റെ ഈ വർഷത്തെ അന്തർദേശിയ പുരസ്‌കാരം പ്രശസ്ത ചിത്രകാരനായ പ്രദീപ് പുത്തൂരിന് ലഭിച്ചു. ചിത്രകലയിലെ നൂതന ശൈലിയിലുള്ള അവതരണത്തിന്റെ കഴിഞ്ഞ 20 വർഷത്തെ മികവിനെ പരിഗണിച്ചാണ് പ്രദീപിന് പുരസ്‌കാരം നൽകിയത്.

      പ്രശസ്ത യുഎസ് അബ്സ്ട്രാക്ട് എക്സ്പ്രഷനിസ്റ്റ് പെയിന്റർ അഡോൾഫ് ഗോറ്റ്ലീബിന്റെ പേരിലുള്ള 25,000 ഡോളർ (18.5 ലക്ഷം രൂപ) അടങ്ങുന്ന ഈ പുരസ്കാരം ലഭിക്കുന്ന ആദ്യ ദക്ഷിണേന്ത്യക്കാരനാണ് പ്രദീപ് പുത്തൂർ. അന്തർദേശീയ തലത്തിൽ പ്രദീപിന് ഇത്തരത്തിലുള്ള ആദരങ്ങൾ നേരത്തെ ലഭിച്ചിട്ടുണ്ട്. ന്യൂയോർക്കിൽനിന്നു രണ്ടു തവണ ജാക്സൺ പൊള്ളോക്ക് ഫെല്ലോഷിപ്പും ലണ്ടനിൽനിന്ന് ബ്രിട്ടിഷ് റോയൽ ഓവർസീസ് ലീഗ് അവാര്‍ഡും സ്റ്റേറ്റ് അവാര്‍ഡും സീനിയര്‍ ഫെലോഷിപ്പും ലഭിച്ചിട്ടുള്ള പ്രദീപിനെ ഇറ്റലിയില്‍ നടന്ന ഫ്‌ലോറെന്‍സ് ബിനാലെയില്‍ വെച്ച് ആദരിക്കുകയും ചെയ്തിട്ടുണ്ട്. ഈ അംഗീകാരങ്ങളെല്ലാം വിലയിരുത്തിയാണ് പ്രദീപിന് ഈ പുരസ്കാരം നൽകിയത്. ക്രിസ്റ്റീസ് ലണ്ടന്‍ പ്രദീപിന്റെ ചിത്രം ലേലത്തിന് വെക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തും ധാരാളം ചിത്ര പ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുള്ള പ്രദീപ് പുത്തൂരിന്റെ കലാജീവിതം ബി ബി സി ലണ്ടന്‍ ഡോക്യുമെന്റ് ചെയ്തിട്ടുണ്ട്.

      ആയുർവേദ ഡോക്ടർ പുത്തൂർ സുകുമാരനാണ് പിതാവ്. ഭാരതീയ വിദ്യാഭവൻ അദ്ധ്യാപിക രാജ്‍മോൾ ആണ് ഭാര്യ. സ്നേഹ, മേഘ എന്നിവർ മക്കളാണ്.

      Also read- Sara's review | സാറയുടെ സ്വപ്നലോകം; ലോക്ക് ഡൗൺ കാലത്തെ ഒരു പക്കാ 'ന്യൂ ജെൻ' കുടുംബ ചിത്രം

      ഗോറ്റ്‌ലീബ് ഫൗണ്ടേഷൻ പുരസ്‌കാരം

      ലോകമെമ്പാടുമുള്ള പ്രശസ്തരായ കഴിവുള്ള ചിത്രകാരൻമാരെ സഹായിക്കുന്നതിനായി 1976 മുതൽ അഡോൾഫ് എസ്തർ ഗോറ്റ്‌ലീബ് ഫൗണ്ടേഷൻ ഈ പുരസ്കാരം നൽകി വരുന്നു. തങ്ങളുടെ ജീവിതം സൃഷ്ടിപരമായ കലകൾ ലോകത്തിന് മുന്നിൽ സമർപ്പിക്കുന്നതിന് വേണ്ടി ഉഴിഞ്ഞുവെച്ച ലോകമെമ്പാടുമുള്ള കഴിവുള്ള കലാകാരന്മാരെ കണ്ടെത്തി അവർക്ക് അന്തർദേശീയ തലത്തിൽ അംഗീകാരം നൽകുകയും ഒപ്പം തന്നെ അവരുടെ ജീവിതത്തിൽ അവർ അനുഭവിക്കുന്ന സാമ്പത്തിക ക്ലേശത്തിൽ നിന്ന് ആശ്വാസം നൽകാനുമാന് ഈ പുരസ്കാരം ലക്ഷ്യമിടുന്നത്. ഇത്തരത്തിൽ അംഗീകാരം ലഭിക്കുന്നതിലൂടെ കലാകാരന്മാർക്ക് അവരുടെ കഴിവും സമയവും അവരുടെ സൃഷ്ടിപരമായ കലകളിലേക്ക് വിനിയോഗിക്കാൻ കൂടി കഴിയും.

      Also read- 'മേം ഗൂർഖാ ഹും ഹെ ഹൊ ഹൈ'; ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റിന്റെ 35 വർഷങ്ങൾ

      ലോകമെമ്പാടുമുള്ള എണ്ണൂറോളം ചിത്രകാരന്മാരിൽ നിന്നും 12 പേർക്കാണ് ഈ പുരസ്കാരം ലഭിക്കുക. ലഭിക്കുന്ന ആപേക്ഷകളിൽ നിന്നും മികച്ച 12 എണ്ണം തിരഞ്ഞെടുക്കുന്നത് പ്രൊഫഷണലുകൾ അടങ്ങിയ അഞ്ച് അംഗ സമിതിയാണ്. തിരഞ്ഞെടുത്തവയ്ക്ക് ഫൗണ്ടേഷൻ നൽകുന്ന 25,000 ഡോളർ ലഭിക്കും.

      Summary

      Pradeep Puthur receives Adolf and Esther Gottlieb Foundation award; becomes the first South Indian to recieve the US based foundation award.
      Published by:Naveen
      First published:
      )}